Wednesday, October 26, 2011

 ഒരു സ്വപ്നം കാരണം കിട്ടിയ പേരുദോഷം..................

ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ഓര്‍ക്കുന്ന ഒന്നാണ് സ്വപ്നങ്ങള്‍.......... സ്വപ്നത്തില്‍ നമ്മള്‍ കാണുന്നത് പലതു നമ്മുടെ ജീവിത്തില്‍ പലപ്പോഴായി സംഭവിച്ചതോ അല്ലെങ്കില്‍ എതെങ്കിലും രീതിയില്‍ ബന്ധം ഉള്ളതോ അയ കാര്യങ്ങല്‍ ആയിരിക്കും.......... പണ്ടുള്ള ആള്‍ക്കാര്‍ പറയാറുള്ളത് നമ്മള്‍ സ്വപ്നത്തില്‍ കാണുന്ന പല കാര്യങ്ങളും പിന്നീടു ജീവിതത്തില്‍ സംഭവിക്കും എന്നാണ്.............. ഇത് ആലോചിക്കുമ്പോള്‍ എനിക്ക് ചിരിയാണ് തോന്നാറുള്ളത്  കാര്യം മറ്റൊന്നല്ല എന്‍റെ സ്വപ്നങ്ങളെ പറ്റി  ആലോചിക്കുമ്പോള്‍  ആണ്.......... ഒന്നാമത്തെ കാര്യം ഞാന്‍ അങ്ങനെ സ്വപ്നം കാണാറില്ല എന്നതാണ്  കാര്യം എന്താണെന്നാണെങ്കില്‍ എന്‍റെ ഉറക്കമാണ്............. ഞാന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ചുറ്റും എന്ത് തന്നെ നടന്നാലും അറിയാറില്ല പിന്നയല്ലേ സ്വപ്നം കാണുന്നത്........ എന്‍റെ ഇ ഉറക്കത്തിന്റെ പേരില്‍ ഞാന്‍ ഒരുപാടു കുറ്റം കേട്ടിട്ടും ഉണ്ട് വീട്ടില്‍ നിന്നും.... ഏതായാലും ഇ കുറ്റങ്ങള്ളോക്കെ കേട്ട് മടുത്തപ്പോള്‍ ഞാന്‍ പില്‍ക്കാലത്ത് ഒരു തിരുമാനം എടുത്തു ഇ സ്വഭാവം മാറ്റണം എന്ന് അങ്ങനെ വളരെ ശ്രമിച്ചു ഞാന്‍ ആ സ്വഭാവം മാറ്റി....... അധികം വ്യത്യാസം ഒന്നും ഇല്ല ഇപ്പോളും പിന്നെ ഒരു വ്യത്യാസം ഉള്ളത് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എഴുന്നേല്‍ക്കും ഉറക്കത്തില്‍ നിന്ന് അതും കുറഞ്ഞത്‌ ഒരു പത്തു  ഇരുപത്തു പ്രാവശ്യം വിളിക്കണം എന്നെ ഉള്ളു.......... ഭാഗ്യം ഞാന്‍ ഇപ്പോള്‍ അത്രയും പ്രാവശ്യം എങ്കിലും വിളിക്കുമ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നുണ്ടല്ലോ.......... പണ്ടാണെങ്കില്‍ വീട്ടുകാര്‍ പറയുന്നത് പോലെ ഉറക്കത്തില്‍ എന്നെ ആരെങ്കിലും എടുത്തു കൊണ്ട് പോയി കിണറ്റില്‍ ഇട്ടാല്‍ പോലും ഞാന്‍ റിയില്ല എന്നാണ്..... അത് കൊണ്ട് തന്നെ ഇപ്പോഴും രാത്രി അവരെന്തെങ്കിലും ആവശ്യത്തിനു എന്നെ വിളിക്കാന്‍ വരാറില്ല കാര്യം  എന്നെ ശല്യ പെടുത്തേണ്ട  എന്ന് ഓര്‍ത്തിട്ടല്ല അവര്‍ക്ക് വിളിക്കാന്‍ മേലാഞ്ഞിട്ടാണ്....... ഇങ്ങനെ ഉള്ള ഞാന്‍ ഒരു സ്വപ്നം കണ്ടു എന്ന് വീട്ടില്‍ പറഞ്ഞാല്‍ തന്നെ ചിരി ആകും......... പിന്നെ സ്വപ്നവും അത് പോലെ ഉള്ള ഒരു കാര്യം ആകുമ്പോള്‍ പറയേണ്ട കാര്യം ഇല്ലല്ലോ...........

ഞാന്‍ ഇ പറയുന്ന സ്വപ്നത്തിലെ ആളുടെ പേര് ഞാന്‍ പയുന്നില്ല കാര്യം മറ്റൊന്നല്ല തല്ലു കിട്ടുമെന്ന പേടി ആണ് കാരണം......... പറയാന്‍ പോകുന്ന സ്വപ്നം ഞാന്‍ ഒരു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടതാണ്....... സാധാരണ പണ്ടുള്ളവര്‍ പറയാറുണ്ട് പുലച്ചേ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കും ആരോടെങ്കിലും ഒക്കെ പറഞ്ഞില്ലെങ്കില്‍ എന്ന്......... അത് ഓര്‍ത്തു  ഞാന്‍ ഇ സ്വപ്നം എന്‍റെ കൂട്ട്കരോട് പറഞ്ഞു അവരെന്നെ കൂകി വെളിപ്പിച്ചു കളിയാക്കി എന്ന്  വേണം പറയാന്‍..........

എതായലും ഞാന്‍ അത് ഇവിടെ എഴുതുകയാണ് വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ  പ്രതികരണം എന്താകും എന്ന് എനിക്ക് നന്നായി അറിയാം....എന്നാലും ഒരു മുഖവുരയോടെ ഞാന്‍ പറയുകയാണ് ഇതില്‍ പറയാന്‍ പോകുന്ന ആളും ഞാനും ആയിയാതൊരു ബന്ധവും ഇല്ല അറിയാം എന്ന് മാത്രം .......... " ഇത് നടക്കുന്നത് ഞാന്‍ പഠിച്ച കോളേജിന്‍റെ മുറ്റത്തു നിന്നാണ്........അതും ഒരു അഞ്ചു വര്‍ഷവങ്ങള്‍ക്ക് ശേഷം നടക്കുന്നതായാണ് ഞാന്‍ കാണുന്നതും.......ഞാന്‍ അവിടെ നില്‍ക്കുകയാണ് ആ സമയത്ത് എനിക്ക് ഒരു കാള്‍ വന്നു ഞാന്‍ മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ എനിക്ക് നമ്പര്‍ പരിചയം ഉള്ളതല്ല........എന്നാലും ഞാന്‍ ആരാകും അത് എന്ന അറിയാനുള്ള  അകാംഷയില്‍ ഞാന്‍ ആ കാള്‍ എടുത്തു...........എടുത്തപ്പോള്‍ ആളെ എനിക്ക് മനസ്സിലായി പുള്ളിയുടെ ആവശ്യം എന്നെ ഒന്ന് കാണണം എന്തോ സംസരിന്‍ ഉണ്ട് എന്നുള്ളതാണ്..... ശരി ആയിക്കോട്ടെ എന്തായിരിക്കും അയാള്‍ക്ക് പറയന്‍ ഉണ്ടാകുക ഞാന്‍ അയാളോട് ഏതായാലും  കോളേജില്‍ ഉണ്ട് ഇവിടെ വന്നാല്‍ കാണാം എന്ന് പറഞ്ഞു.........അയാള്‍  വന്നിട്ട്  വിളിക്കാം എന്ന് പറഞ്ഞു കാള്‍ കട്ട്‌ ചെയുകയും ചെയ്തു..........ഞാന്‍ പലതും ഓര്‍ത്തു എന്തായിരിക്കും അയാള്‍ക്ക് പറയാന്‍ ഉണ്ടാകുക പണ്ട് കോളേജില്‍ നിന്ന് പോകുന്നതിനു മുമ്പ് എന്നോട് ഉടക്കിയതിന്‍റെ ബാക്കി എങ്ങനും ആയിരിക്കോ ഇല്ല ഏതായാലും അതൊക്കെ മറക്കേണ്ട സമയം  എന്നെ കഴിഞ്ഞില്ലേ..........എതായാലും അയാള്‍ വരാന്നു പറഞ്ഞതല്ലേ വരട്ടെ പ്പോള്‍ അറിയാമല്ലോ......... വന്നു കഴിഞ്ഞു അയാള്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ലൈബ്രറിയില്‍ നില്‍ക്കുക ആയിരുന്നു.........ഞാന്‍ ലൈബ്രറിയില്‍ നില്‍ക്കുകയാണ് ഇയാള്‍ ഓഫീസിന്‍റെ ഫ്രണ്ടില്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു...........അയാള്‍ എന്നോട് വേണ്ട ഞാന്‍ ലൈബ്രറിയില്‍ വരാം  എന്ന് പറഞ്ഞു.............ഞാന്‍ അയാളോട് ഇത് പഴയ ലൈബ്രറി അല്ല അതുകൊണ്ട് തന്നെ താന്‍  അവിടെ വെയിറ്റ് ചെയ് ഞാന്‍ അവിടേക്ക്  വരാം എന്ന് പറഞ്ഞു...........ഞാന്‍ ലൈബ്രറിയില്‍ നിന്ന് ബുക്കും എടുത്തു പുറത്തേക്കു ഇറങ്ങന്‍ തുടങ്ങുബോള്‍ ഉണ്ട് അയാള്‍ അവിടെ വന്നു നില്‍ക്കുകയാണ്........ഞാന്‍ അയാളെ ഒന്ന് നോക്കി ഞാന്‍ ഇവിടെ വരന്‍ പറഞ്ഞില്ലല്ലോ പിന്നെ എന്തിനാണ്  ഇയാള്‍  ഇവിടെ വന്നത് എന്നാ മട്ടില്‍........ഏതായാലും ചെന്ന് സംസാരിക്കാന്‍ തന്നെ തിരുമാനിച്ചു................ഞാന്‍ അവിടെ  നിന്നു പതിയെ തിരിഞ്ഞു ചെരുപ്പ് ഇടാന്‍ ആയി കഴില്‍ ബുക്കും ഉണ്ട്........കയില്‍ ബുക്ക്‌ ഇരിക്കുന്നത് കാരണം എനിക്ക് ചെരിപിടന്‍ കഴിയാതെ നിന്ന് വിഷമിക്കുന്നത് കണ്ടു അയാള്‍ എന്നെ ചെരുപ്പ് ഇടാന്‍ സഹായിച്ചു.............അയാള്‍ എന്‍റെ കഴില്‍ ഇരുന്ന ബുക്ക്‌ മേടിച്ചു ഞാന്‍ ചെരിപ്പിടാന്‍ ശ്രമിച്ചു ശ്രമിക്കുന്നതിനു ഇടയില്‍ ഞാന്‍ വീഴാന്‍ തുടങ്ങുമ്പോള്‍ അയാള്‍ എന്‍റെ കയ്യില്‍ പിടിച്ചു ഞാന്‍ അയാളെ ഒന്ന് നോക്കി കാര്യം.....ഇത്രയൊക്കെ പണ്ട് ഞാന്‍ പ്രശ്നങ്ങല്‍ ഉണ്ടാക്കിയിട്ടും എന്നെ സഹായിക്കാന്‍ ഉള്ള മനസ്സ്  കാണിച്ചത്‌ ഓര്‍ത്തു.............എനിക്ക് നല്ല ഓര്‍മ്മ ഉണ്ട് ഞാന്‍ ദരിചിരിക്കുന്നത് സാരീ ആണ് അതും നീല നിറത്തില്‍ സില്‍വര്‍ വര്‍ക്ക്‌ അരികില്‍ ചെതത് പുള്ളി ആണേങ്കില്‍ ഒരു കടും നീല ഷര്‍ട്ടും ജീന്‍സും .........അപ്പോളെക്കും എന്‍റെ മൊബൈല്‍ റിംഗ് ചെയ്തു ഞാന്‍ അത് കേള്‍ക്കാതെ പുള്ളിയുടെ മുഖത്ത്‌ തന്നെ നോക്കി നിന്നു........ആരോ പുറകില്‍ നിന്നു വിളിക്കുന്നത്‌ പോലെ തോന്നി......." യദാര്‍ത്ഥത്തില്‍ എന്‍റെ റൂം മേറ്റ്‌  ആണ് എന്നെ വിളിച്ചത് കാര്യം എന്തിനാണ് എന്നല്ലേ രാവിലെ ഉറക്കം എഴുന്നേല്‍ക്കാന്‍ വച്ചിരുന്ന അലറത്തിന്‍റെ  ശബ്ദം ആണ് കുറച്ചു മുന്നേ കേട്ടത് ഞാന്‍ മൊബൈല്‍ ഫോണിന്‍റെ  ശബ്ദം  ആയി.........എന്തായാലും ഇ സ്വപ്നം ഞാന്‍ അവരോടു പറഞ്ഞു എഴുന്നെറ്റപ്പോള്‍ തന്നെ........ പിന്നെ എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചാല്‍ അവര്‍ക്ക് കളിയാക്കാന്‍ അത് ഒരു കാരണം ആകുകയും ചെയ്തു...........എന്താ പറയുക ഇതിന്റെ പേരില്‍ ഞാന്‍ ഒരുപാടു കളിയാക്കലുകള്‍ സഹിക്കുകയും ചെയ്തിതുണ്ട് കോളേജ് ജീവിതം കഴിയുന്നത്‌ വരെ.........വേറെ ഒരു വലിയ കാര്യം ഉള്ളത് ഞാന്‍ ഇ പറയാന്‍ ഉദേശിച്ച ആളും ആയി അതിനു മാത്രം ഞാന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്....... പിന്നിട്  പില്‍ക്കാലത്ത് അതൊക്കെ സോള്‍വ്‌ ചെയ്തു എന്നാല്‍ പോലും ഇന്നും അവരെല്ലാം എന്നെ കളിയാക്കാറുണ്ട് കൂടാതെ അന്നൊക്കെ ഒരുപാടു പേര് ദോഷവും കേട്ടിട്ടുണ്ട് ഇതിന്‍റെ  പേരില്‍ ...........



Monday, October 24, 2011


അപ്രേതിക്ഷിതമായി വന്ന ഒരു സ്പോര്‍ട്സ് മീറ്റ്‌........................



ഇന്ന് കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്കളും ഫോട്ടോകളും വച്ചിരുന്നു ഫയല്‍ എടുത്തു വെറുതെ ഒന്ന് നോക്കുകയായിരുന്നു ‍.... സര്‍ട്ടിഫിക്കറ്റ് നോക്കുന്നതിനിടയില്‍ എനിക്ക് ഓര്‍മ്മ വന്നതു വളരെ രസകരമായ ഒരു സ്പോര്‍ട്സ് മീറിനെ പറ്റിയാണ്....... സ്പോര്‍ട്സ് മീറ്റ്‌ എന്ന്  കേക്കുമ്പോള്‍   എല്ലാവരുടെയും മനസ്സില്‍ വരുന്നത് ഒളിമ്പിക്സും നാഷണല്‍ ഗയിമ്സും ഒക്കെ ആയിരിക്കും.....എന്നാല്‍ ഇതൊന്നും അല്ല ഒരു ചെറിയ ജില്ലാതല സ്പോര്‍ട്സ് മീറ്റ്‌ ആണ്................

അന്ന് ഞാന്‍ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത് അ സമയത്ത് ഞങ്ങളുടെ സ്കൂളിലേക്ക് ഒരു പുതിയ പിറ്റി  സാര്‍ വന്നു........ഞാങ്ങള്‍ക്ക് ആദ്യം കണ്ടപ്പോള്‍ തന്നെ ആര്‍ക്കും ഇഷ്ടപെട്ടില്ല കാര്യം വേറെ ഒന്നും അലല പിറ്റി  പീരീഡ്‌ മാത്രമാണ് സമാദാനമായി ഒന്ന് കാര്യം പറയാനും കഥ പറയാനും പിന്നെ ഞാങ്ങള്‍ക്ക് ഇഷ്ടമുക്ക കളികള്‍ ഒക്കെ കളിക്കാനും കിട്ടുന്നത്.............അപ്പൊ അതാ പുതിയ ഒരാള്‍ ഇനി ഇയാള്‍ പറയുന്നത് കേള്‍ക്കണം അതായിരുന്നു ഞങ്ങളുടെ പ്രശ്നം.... അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം അയാള്‍ ഞങ്ങളുടെ ക്ലാസ്സില്‍ ആരോ കൂകി എന്ന് പറഞ്ഞു വന്നു എല്ലാപ്പെരെയും അടിച്ചത്.......അത് വരെ അടി കിട്ടിയിട്ടില്ല എന്നല്ല പക്ഷെ ആദ്യം ആയിരുന്നു ഇത്രെയും വേദനിക്കുന്ന രീതിയില്‍ അടി കിട്ടുന്നത് അത് ചെയ്യാത്ത  കാര്യത്തിന്‍റെ പേരില്‍........ഞങ്ങള്‍ക്ക് എല്ലാ പേര്‍ക്കും ദേഷ്യം ആയി അയാളോട് ചെയ്തില്ല എന്ന് പറഞ്ഞിട്ടും  അയാള്‍ ഞങ്ങളെ തല്ലിയതിന്‍റെ     ദേഷ്യം ആണ്  അല്ലാതെ തല്ലു കൊണ്ടതിന്‍റെ അല്ല.........അങ്ങനെ ഞങ്ങള്‍ എല്ലാപേരും തിരുമാനിച്ചു ഇന്ന് ഇത് വീട്ടില്‍ ചെന്ന് പറയണം എന്ന്...ഞങ്ങള്‍ എല്ലാപേരും തിരുമാനിച്ചതു പോലെ തന്നെ വീട്ടില്‍ ചെന്ന് പറഞ്ഞു........ഞങ്ങളുടെ ഭാഗ്യതിനാണോ അയാളുടെ ഭാഗ്യക്കെടിനാണോ എന്ന് അറിയില്ല ആ  ആഴ്ച  തന്നെ രക്ഷകര്തകളുടെയും ടീച്ചര്‍മാരുടെ മീറ്റിംഗ് വചൂ.... എല്ലാപേരുടെയും അച്ഛനമ്മ മാര്‍ക്ക് പറയാന്‍ ഉള്ള പരാതി ഒന്നേ ഉള്ളു പുതിയ പിറ്റി സാറിനെ പറ്റി..... എന്താണേലും കാര്യം കൊള്ളേണ്ട ഇടതു തന്നെ ചെന്ന് തറച്ചു എന്ന് ഞങ്ങക്ക് മനസിലായത് അടുത്ത ദിവസമാണ്..........പതിവ് പോലെ പുള്ളിയുടെ കയ്യില്‍ ചൂരല്‍ ഇല്ല ഞാങ്ങള്‍ക്ക് സന്തോഷം ആയി ഒന്നും ഇല്ലെങ്കിലും ഞങ്ങളെക്കൊണ്ട് അത്രേ എങ്കിലും ചെയാന്‍ കഴിഞ്ഞില്ലേ അതിലേറെ  ആത്മസംതൃപ്തിയും..........

അങ്ങനെ ഇരിക്കുന്ന  സമയത്താണ് സ്കൂളില്‍ സ്പോര്‍ട്സ് മീറ്റ്‌ വയ്ക്കുന്നത്.....സ്പോര്‍ട്സ് മീറ്റ്‌ എന്ന് കേട്ടപ്പോള്‍ സന്തോഷം  തോന്നി....കാര്യം മറ്റൊന്നല്ല രണ്ടു  ദിവസം ബുക്ക്‌ എടുക്കണ്ട ആരും പഠിക്കാന്‍ പറയില്ല ഹോംവര്‍ക്ക്‌ ചെയണ്ട ടീച്ചര്‍മാരുടെ വായിലിരിക്കുന്ന ചീത  കേള്‍ക്കണ്ട..... ആര്‍ക്കും ആരോട് വേണമെങ്കിലും കാര്യവും പറഞ്ഞു നടക്കാം...........അങ്ങനെ അ രണ്ടു ദിവസം എത്തി ഞങ്ങള്‍ എല്ലാ പേരെയും ഓരോ ഓരോ ഹൌസ് ആക്കി തിരിച്ചിട്ടും ഉണ്ട്...കൂട്ട്കാര്‍ വേറെ വേറെ ഹൌസ് ആയതിന്റെ സങ്കടം  പലരുടെയും മുഖത്ത് കാണാം....എന്തായാലും ഭാഗ്യത്തിന് എന്‍റെ ഫ്രണ്ട്സ് എല്ലാം എന്‍റെ അതെ ഹൌസില്‍ തന്നെ അങ്ങനെ ഞങ്ങള്‍  ഒത്തു ഇരുന്നു പലരെയും കളിയാക്കിയും ചിരിച്ചും ഒക്കെ ആദ്യത്തെ ദിവസം കഴിഞ്ഞു പോയി......അടുത്ത ദിവസം വന്നപ്പോള്‍ കളി മാറി ഒരാള്‍ക്ക് നാലു മത്സരത്തിനെ പങ്കെടുക്കന്‍ പറ്റുള്ളൂ അപ്പൊ പിന്നെ ഹൌസ് ലീഡര്‍ മാരുടെ കണ്ണ് ബാക്കി ഉള്ളവരുടെ പുറത്തേക്കു വന്നു .......അവര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടവരുടെ പേര് എഴുതി കൊടുത്തു ........... പേര് വിളിക്കുമ്പോള്‍ എന്‍റെ പേര് ലോങ്ങ്‌ ജമ്പില്‍ അന്ന് വരെ ലോങ്ങ്‌ ജമ്പ് കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല.......പെട്ട് എന്ന് അപ്പോള്‍ ആണ് മനസിലായത് ശെരി എന്തായാലും പേര് വിളിച്ചതല്ലേ പോയി നോക്കാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു..........ചെന്നപ്പോള്‍ നമ്മുടെ പിറ്റി സര്‍ അവിടെ നില്‍പ്പുണ്ട് അയാള്‍ക്ക് എന്നെ കണ്ടപ്പോള്‍ തന്നെ ഒരു പുച്ഛം തനിക്കിട്ടു ഇത്രേ ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ട് ഒരു  കൂസലും ഇല്ലാതെ വന്നു നില്‍ക്കുന്നത് കണ്ടില്ലേ എന്ന മട്ടില്‍ അയാള്‍ എന്നെ ഒന്ന് നോക്കി..........ഞാന്‍ മൈണ്ട്  ചെയ്തെ താനാണു അ സ്കൂളിലെ ലോങ്ങ്‌ ജമ്പ് തരാം എന്നാ മട്ടില്‍ അവിടെ നിന്നു.........കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് അവിടെ ചില വരകള്‍ ഒക്കെ വരച്ചിരിക്കുന്നത് എന്‍റെ കണ്ണില്‍ പെട്ടത്.......ഇത് എന്തിനാണ് ഇ വരകള്‍ എന്നായി എന്‍റെ ചിന്ത ആരോടെങ്കിലും ചോദിയ്ക്കാന്‍ പറ്റുമോ ഞാന്‍ പതിയെ അടുത്ത് നിന്ന ആളോട് ചോദിച്ചു എന്തിനാ അ രണ്ടു വരകള്‍ അവിടെ വരച്ചിരിക്കുന്നത്.......അവള്‍ എന്നോട് കുറച്ചു നേരം മിണ്ടാതെ നിന്നിട്ടു പറഞ്ഞു എനിക്കും അറിയില്ല........അപ്പൊ ഒരു കാര്യം മനസിലായി ഇ കൂടെ നില്‍ക്കുനവര്‍ക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന്..........സമാതാനം  ആയി ആരെങ്കിലും ഇത് എന്തിനാണ് എന്ന് ചോദിക്കും അല്ലോ ഭാഗ്യം ചോദിക്കേണ്ടി വന്നില്ല പിറ്റി സര്‍ തന്നെ അത് എന്തിനാണെന്ന് പറഞ്ഞു.........നന്നായി കേട്ടപ്പോള്‍ ചിരി തോന്നി കാര്യം വേറെ ഒന്നും അല്ല അ വരയില്‍ ചവിട്ടിയിട്ട്  ചാടണം ശരി എന്നാ പിന്നെ നോക്കിയിട്ട് തന്നെ കാര്യം എന്നാ മട്ടില്‍ ഞാന്‍ അവിടെ നിന്നു.......അങ്ങനെ മത്സരം തുടങ്ങി ഞാന്‍ നോക്കുമ്പോള്‍ എല്ലാപേരും ഓടി വന്നിട്ടാണ് അ പറഞ്ഞ വരയില്‍ ചവിട്ടി ചാടുന്നത്....എനിക്ക് അതിന്റെ കാര്യം മനസിലായില്ല അവര്‍ എന്തിനാണ് ഓടി വന്നിട്ട് വരയില്‍ ചവിട്ടി  ചാടുന്നത് അവര്‍ക്ക് വട്ടാണോ അ വരയില്‍ ചവിത് മാത്രം ചാടിയാല്‍ പോരെ.........ശരി എന്താണേലും ഞാനും അവരെ പോലെ തന്നെ ഓടി വന്നു ചാടാന്‍  തിരുമാനിച്ചു..... അങ്ങനെ എന്‍റെ അവസരം വന്നു ഞാനും അവരൊക്കെ ചെയ്തത് പോലെ ഓടി വന്നു വരയില്‍ ചവിട്ടി ചാടി.....അപ്പോള്‍ നോക്കുമ്പോള്‍ എന്‍റെ മുന്നേ ചാടിയവര്‍ എല്ലാം അവിടെ കൂട്ടം ആയി നില്പുണ്ട് ഞാനും അവരുടെ കൂടെ പോയി നിന്നു കാര്യം എന്താണെന്നു അറിയില്ല എന്നാലും ശെരി അവിടെ നില്‍ക്കാം എന്ന് കരുതി......അപ്പോളത വീണ്ടു പിറ്റി സര്‍ വന്നു ഇനി രണ്ടു പ്രാവശ്യം കൂടെ ഇതുപോലെ ചാടണം  എല്ലാപേരും എന്ന് പറഞ്ഞു..........ശരി എനിക്ക് ഏതയാലും ഇഷ്ടം ആയി അധികം പണിയൊന്നും ഇല്ലല്ലോ ഓടി വന്നു വരയില്‍ ചവിട്ടി ചാടിയാല്‍ പോരെ ആയിക്കോട്ടെ എന്ന് ഞാനും കരുതി.....അങ്ങനെ അ മത്സരം കഴിഞ്ഞു... കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് ഒരു കാര്യം സംശയം തോന്നിയത് ഇവര്‍ ഇതില്‍ എങ്ങനെയാണ് വിജയിയെ പ്രേഖ്യപിക്കാന്‍ പോകുന്നത്.....ഞാന്‍ അടുത്ത് നിന്ന എന്‍റെ ഒരു സീനിയറിനോട്  ചോദിച്ചു അപ്പോളാണ് കാര്യം മനസിലായത് ഇതില്‍ ഏറ്റവും കൂടുതല്‍ ദൂരം ചാടിയവര്‍ ആണ് വിജയിക്കുക  എന്ന്... എന്താണേലും ശരി തന്നോട് പറഞ്ഞ കാര്യം ചെയ്തു തിര്‍ത്തിന്‍റെ സന്തോഷത്തില്‍ എന്‍റെ ഫ്രണ്ട്സിനെ നോക്കുമ്പോള്‍ അവര്‍ വേറെ ഒരു ഗെമിന് നില്‍ക്കുകയാണ്..... അങ്ങനെ  അന്നത്തെ ദിവസവും കഴിഞ്ഞു തിര്‍ന്നപ്പോള്‍ പിറ്റി സര്‍ പറഞ്ഞു ഇതില്‍ ആദ്യത്തെ രണ്ടു സ്ഥാനം നേടിയവര്‍ ആയിരിക്കും ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുക എന്ന്.......എന്തായാലും മത്സരം അവസാനിച്ചതിന്‍റെ സന്തോഷവും അത് പോലെ തന്നെ സങ്കടവും   തോന്നി കാര്യം നാളെ മുതല്‍ വീണ്ടും ക്ലാസ്സ്‌ വീണ്ടും പഠിക്കണം ഹോം വര്‍ക്ക്‌ ചെയ്യണം ടീച്ചര്‍ മാരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കണം....... എന്തായാലും അങ്ങനെ അ ദിവസവും കടന്നു പോയി.....


മുന്ന് ദിവസങ്ങള്‍ക്ക് ശേഷം റിസള്‍ട്ട്‌ വന്നു സ്പോര്‍ട്സ് ഡേയുടെ.........റിസള്‍ട്ട്‌ വന്നപ്പോള്‍ എന്‍റെ ക്ലാസ്സിലെ എല്ലാപേരും എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി കാര്യം മറ്റൊന്നല്ല ലോങ്ങ്‌ ജമ്പില്‍ എനിക്കാണ് ഫസ്റ്റ് പ്രൈസ്..... എനിക്കാണെങ്കില്‍ സങ്കടവും കാര്യം ഇത്  തിരുനില്ലല്ലോ ഇനി ജില്ല തല മത്സരത്തിനു പോകേണ്ടി വരില്ലേ......... അങ്ങനെ അന്ന് വയ്കുന്നേരം മുതല്‍ ജില്ല തല മത്സരത്തിനുള്ള സ്പോര്‍ട്സ് ടീമിലെ എല്ലാപേരും പരിശിലനം തുടങ്ങി......... എല്ലാപ്പെരുടെയും മുഖത്ത് പോകാന്‍ കിട്ടിയ അവ്സരത്തിന്റെ സന്തോഷം ആണ് എന്റെ മുഖത്ത് അതല്ല മറിചു അവിടെ ചെന്ന് വീണ്ടും അറിയാത്ത കാര്യം എങ്ങനെ ചെയും എന്നതിന്റെ  ദുഖം ആണ്........ അങ്ങനെ ഞങ്ങള്‍ എല്ലാം ഒരാഴിച്ചത്തെ പരിഷിലനതിനു ശേഷം പോകാന്‍ തിരുമാനിച്ചു......ഒന്നും ഇല്ലെങ്കിലും  ഇ പേര് പറഞ്ഞു രണ്ടു ദിവസം ക്ലാസ്സില്‍ നിന്ന് രേക്ഷപെടമല്ലോ അതിന്‍റെ  ആശ്വാസം മാത്രം ആണ് കൂട്ടിനു........ പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു പോയി അങ്ങനെ ഞാനും പിറ്റി സര്‍റും തമ്മിലുള്ള പ്രേശനങ്ങള്‍ എല്ലാം തിര്‍ന്നു.........  


അങ്ങനെ അ ദിവസം വന്നു ഞങ്ങളെ എല്ലപെപേരും  സ്കൂള്‍ ബസില്‍ കൊണ്ട് ചെന്ന് ജില്ല തല സ്പോര്‍ട്സ് മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ ആക്കി..... നോക്കുമ്പോള്‍ ഒരുപാടു സ്കൂളിലെ കുട്ടികള്‍ എത്തിയിതുണ്ട് എല്ലാപേരും വന്ന പാടെ പരിശീലനതില് ആണ്......... ഞങ്ങള്‍ എല്ലാപേരും വെറുതെ ചെന്ന് നോക്കികൊണ്ട്‌ നില്‍ക്കുകയാണ് ഇവര്‍ക്കൊന്നും വേറെ പണി ഇല്ലേ എന്നാ മട്ടില്‍.......ഏതായാലും മത്സരങ്ങല്‍ ആരംഭിച്ചു ആദ്യം തന്നെ ഓട്ടം മത്സരം ആണ് ഞാനും ഉണ്ട് മത്സരത്തില്‍.........100 ,200 ,500 ,1000 എന്നിങ്ങനെ നാലു ഐറ്റം ഓട്ടം മത്സരം ആണ് അന്ന് നടന്നത്..........ഒന്നും പറയണ്ട ഞാന്‍ ഉള്‍പ്പടെ ഞാങ്ങടെ സ്കൂളില്‍ നിന്ന് ഓട്ടം മത്സരത്തില്‍ പങ്കെടുത്ത എല്ലാപേരും തന്നെ എട്ടു നിലയില്‍ പൊട്ടി..........പക്ഷെ അതിന്‍റെ യാതൊരു സങ്കടവും ഞാങ്ങടെ ആരുടെയും മുഖത്ത്‌ കാണാന്‍ ഇല്ല.....വീണ്ടും  മത്സരങ്ങളുടെ ഒരു നിര തന്നെ കിടക്കുക അല്ലെ എന്നതിന്റെ ആത്മവിശ്വാസത്തില്‍ ആണ് ഞങ്ങള്‍ എല്ലാ പേരും... എന്തൊക്കെ പറഞ്ഞാലും ഞാങ്ങള്‍ക്ക് എല്ലാപേര്‍ക്കും ഒരു കാര്യം ബോധ്യം ആയി ഞങള്‍ ഒരു മത്സരത്തില്‍ പോലും ജെയിക്കാന്‍ പോകുനില്ല എന്ന്...കാര്യം മറ്റൊന്നല്ല സ്റ്റേറ്റ് ലെവലില്‍ മത്സരിക്കുന്ന ഒരുപാടു പേരുണ്ട് കൂടെ മത്സരിക്കാന്‍...........അവരെ ഒക്കെ കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ പകുതി കൊണ്ഫിടെന്‍സ് നഷ്ട്പെട്ടു.........പിന്നെ ഗ്രൌണ്ടിലെ സഹിക്കാന്‍ മേലാത്ത ചൂടും കൂടി ആയപ്പോള്‍ ഞങ്ങള്‍ എല്ലാം ശരിക്കും തളര്‍ന്നു.........അങ്ങനെ അന്നത്തെ ദിവസത്തെ മത്സരങ്ങല്‍ അവസാനിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഞങ്ങളുടെസ്കൂള്‍ ഇന്‍റെ പേരിനു നേരെ സ്കോര്‍ പൂജ്യം........ നാണക്കെടോന്നും തോന്നിയില്ല കാര്യം ഞങ്ങള്‍ മാത്രം അല്ല അ അവസ്ഥയില്‍  ഉള്ളത് വേറെയും രണ്ടു മുന്ന് സ്കൂള്‍കള്‍ ഉണ്ട് കൂട്ടിനു.....ഏതയാലും അടുത്ത ദിവസം എന്തെങ്കിലും നന്നായി  ചെയണം എന്ന് കരുതി അന്നത്തെ ദിവസം ഗ്രൌണ്ട് വിട്ടു....... പക്ഷെ മനസ്സില്‍ ഒരു സങ്കടമേ  ഉള്ളു തിരിച്ചു സ്കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും ഏതായലും ഒരു ദിവസം കൂടി ബാക്കി ഉണ്ടെല്ലോ.............അതിന്‍റെ സമാധാനത്തില്‍ അന്ന് രാത്രി ഉറങ്ങന്‍ കിടന്പ്പോള്‍ ഒരു കാര്യം തിരുമാനിച്ചു നാളെ ഉള്ള മത്സരത്തില്‍ എങ്ങനെ എങ്കിലും ഒരു മത്സരത്തില്‍ എങ്കിലും  ജെയിക്കണം..........

അങ്ങനെ അടുത്ത ദിവസവും രാവിലെ തന്നെ സ്കൂളില്‍ എത്തി......അവര്‍ തലേന്നത്തെ ദിവസത്തെ പോലെ തന്നെ ഗ്രൗണ്ടില്‍ കൊണ്ട് പോയി ആക്കി.... ചെന്നപ്പോള്‍ ആദ്യത്തെ മത്സരം ലോങ്ങ്‌ ജമ്പില്‍ ശരി നന്നായി തന്നെ ചെയണം എന്ന് മനസ്സില്‍ കരുതി ഞാന്‍ മത്സരിക്കാന്‍ ആയി ചെന്നു.........ഓട്ടത്തില്‍ സംഭവിച്ചത് തന്നെ അവിടെയും സംഭവിച്ചു എട്ടു നിലയില്‍ പൊട്ടി........എന്‍റെ മത്സരം കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂടെ സ്കൂളില്‍ നിന്ന് വന്ന ചേച്ചിമാര്‍ അവിടെ ടിസ്ക്കസും ഷോറ്റ്പുട്ടും ഒക്കെ എറിഞ്ഞു മരിക്കുകയാണ് പക്ഷെ എന്ത് പറയാന്‍ എല്ലാം അവസാനം ഒന്ന് തന്നെ എട്ടു നിലയില്‍ പൊട്ടല്‍... അങ്ങനെ എല്ലാപേരുടെയും മത്സരങ്ങല്‍ ഏകദേശം അവസാനിച്ചു ഇനി അവസാനം റിലെ മാത്രമേ ബാക്കി ഉള്ളു.............മത്സരത്തില്‍ ഇറങ്ങന്‍ പോകുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ കെല്ലാം ഒരു കാര്യം വെക്തം ആയി അറിയാം പുതുത്തായി ഒന്നും തന്നെ സംഭവിക്കാന്‍ പോകുനില്ല.......എന്തായാലും ഞങ്ങള്‍ ഗ്രൗണ്ടില്‍ ചെന്ന് ഞങ്ങളെ കണ്ടപ്പോള്‍ തന്നെ ബാക്കി ഉള്ള നാല് ടീമു കാര്‍ക്കും ഒരു പുച്ഛം എന്തിനാ ഇവര്‍ വന്നത് എന്നാ രീതിയില്‍ അവര്‍ ഒന്ന് ഞങ്ങളെ നോക്കി...........ഞങ്ങള്‍ക്ക് മാത്രം അല്ല അവര്‍ക്കും കാര്യം നന്നായി അറിയാം ഞങ്ങള്‍ വെറുതെ വന്നിരിക്കുകയാണ് എന്ന്.... ശരി ഞാനും പിന്നെ മുന്ന് ചേച്ചി മാരും ആണ് ഞങ്ങടെ സ്കൂളില്‍ നിന്നും റിലേക്ക് മത്സരിക്കാന്‍ ചെന്നത്........ഞങ്ങള്‍ നാലു പേരയും ബാക്കി ഉള്ളവര്‍ക്ക് നല്ല പരിചയം ആണ് കാര്യം മറ്റൊന്നല്ല ഓട്ടം മത്സരങ്ങളില്‍ എല്ലാറ്റിലും പങ്കെടുത്തു വിജയകരം ആയി പൊട്ടിയതിന്‍റെ  പരിചയം തന്നെ........അങ്ങനെ മത്സരം തുടങ്ങി എല്ലാരുപ്പെരും ഒരു കാര്യം നേരത്തെ തന്നെ തിരുമാനിച്ചിരുന്നു ബാക്കി ഉള്ള ഒരു ടീമിലെയും ഒരാളെയും നോക്കരുത് എന്ന്.......ഞങ്ങള്‍ ഞങ്ങടെ ടീമില്‍ ഉള്ളവരെ അല്ലാതെ ആരെയും നോക്കിയില്ല മത്സരം തുടങ്ങി അവസാനം ഞാന്‍ ആണ് നില്‍ക്കുന്നത് ഓടാന്‍ എന്‍റെ മനസ്സില്‍ ഒന്നേ ഉള്ളു എങ്ങനെയെങ്കിലും ഓടി തിരക്കണം അത്ര തന്നെ..... അങ്ങനെ അവസാനം എന്‍റെ അവസരം എത്തി ഞങ്ങള്‍ മുന്നേ തിരുമാനിച്ചത് പോലെ തന്നെ ആരെയും നോക്കിയില്ല ഞാനും.....ഓടി തിര്‍ന്നപ്പോള്‍ രണ്ടു ടീമുകല്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ് സാര്‍ ഓടി ഞങ്ങടെ അടുത്ത് വന്നു  എന്നിട്ടും  കാര്യം ഞങ്ങള്‍ക്ക്  പിടി കിട്ടിയില്ല സാര്‍ എന്തിനാണ് ഇ ഓടി വന്നത് എന്ന് ഞങ്ങള്‍ പരസ്പരം നോക്കി ആരും ഗ്രൗണ്ടില്‍ വീണു കിടപ്പില്ലല്ലോ എന്ന മട്ടില്‍..... സാര്‍ വന്നു ഞാങ്ങളോട് കണ്ഗ്രജുലറേന്‍ പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം മനസിലായത് ഇ മത്സരത്തില്‍ വിജയിച്ച മുന്നാമത്തെ ടീം ഞങ്ങള്‍ ആണ് എന്ന്.......അങ്ങനെ അവസാനം മത്സരം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഒരു അവസരം കിട്ടി പോരാത്തില്‍ ഞങ്ങള്‍ക്ക് എല്ലാപേര്‍ക്കും പരസ്പരം അഭിമാനം തോന്നി.......... അങ്ങനെ അവസാനം എങ്കിലും പറയാന്‍ ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഗ്രൌണ്ട് വിട്ടു.............പോരാത്തതിനു ക്ലാസ്സില്‍ ചെന്ന് അഭിമാനത്തോടെ പറയാന്‍ ഒരു കാര്യം കിട്ടിയതിന്റെ സന്തോഷം അത് ആയിരുന്നു എന്‍റെ മനസ് മുഴുവന്‍ എ ഗ്രൌണ്ട് വിടുമ്പോള്‍.........പിന്നിട് പലപ്പോളും ഞാന്‍ പല മത്സരങ്ങളിലും പങ്കെടുതിതുണ്ട് അപ്പോള്‍ ഒക്കെ ഞാന്‍ ഓര്‍ത്തു പോകുന്ന ഒന്നാണ് ഇ ജില്ലാതല സ്പോര്‍ട്സ് മീറ്റ്‌..........


Sunday, October 23, 2011

 ഒരു ബസ്‌ യാത്രക്കിടയില്‍ പരിചയപെട്ട ഒരു നല്ല സുഹൃത്ത്

 ഞാന്‍ ഇ പറയാന്‍ പോകുന്നത്  പലപ്പോഴും നിങ്ങളുടെ  ജീവിതത്തില്‍ കടന്നു പോയിട്ടുള്ള  നിമിഷങ്ങള്‍  ആയിരിക്കും.......... ഇത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഓര്‍മവരുന്നത് ആ നിമിഷത്തെ കുറിച്ചാകും....... 

അന്നു  ഒരു ജൂണ്‍ നാലാം തിയതി ആയിരുന്നു.... രാവിലെ പതിവ് പോലെ തന്നെ ഉള്ള ഒരു ദിവസം ആയിരുന്നു പക്ഷെ എന്നത്തെക്കളും  ഞാന്‍ സന്തോഷത്തിലും ആയിരുന്നു........... കാര്യം വേറെ ഒന്നും അല്ല വീട്ടില്‍ പോകുന്നതിന്റെ സന്തോഷം.........അത് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന എല്ലാപേര്‍ക്കും പതിവാണ് വീട്ടില്‍ പോകുന്ന ദിവസത്തെ സന്തോഷം.........ഞാന്‍ രാവിലെ ക്ലാസ്സില്‍ പോയി പതിവ് പോലെ തന്നെ  എങനെ  എങ്കിലും  വയ്കുന്നേരം ആകുന്നതും പ്രതിച്ചു ഇരന്നു എന്നെ ഉള്ളു ക്ലാസ്സില്‍....അങനെ വയ്കുന്നേരം ആയി .........പതിവ് പോലെ ആ ദിവസവും എനിക്ക് ട്രെയിന്‍ മിസ്സ്‌ ആയി.....എനിക്ക് അതില്‍ സകകടം ഒന്നും തോന്നിയില്ല കാര്യം ഇത് എല്ലാം പ്രാവശ്യവും സംഭവിക്കാറുള്ള കാര്യം ആണ്...അന്ന് അത് തന്നെ സംഭവിച്ചു അത്രേ ഉള്ളു..... ഞാന്‍ തിരികെ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു നോക്കുമ്പോള്‍ തിരുവനതപുരം ബസ്‌ ഒന്നും ഇല്ല ഞാന്‍ അവിടെ നിന്ന് കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്‌ വന്നു.... ഞാന്‍ അതില്‍ കെയറി ഒരു സൈഡ് സീറ്റില്‍ ഇരുപ്പു ഉറപിച്ചു അടുത്ത് ആരെക്കെയോ ഇരിപ്പുണ്ട് ...ഞാന്‍ ആരെയും നോക്കാറില്ല ബസില്‍ കയറിയാല്‍ നാലു മണിക്കൂര്‍ വേണം ബസ്‌ തിരുവനന്തപുരാത് എത്താന്‍.. ഞാന്‍ പതിവ് പോലെ ഉറങ്ങാന്‍  തുടങ്ങി.....എനിക്ക് അറിയാം ബസില്‍ കയറി നാലു മണിക്കൂര്‍ ആകുന്നതിനു മുന്നേ വീട്ടില്‍ നിന്ന് വിളിക്കും എന്ന് അതിന്റെ ദൈര്യത്തില്‍  ആണ് ഇ വിശാല ഭരിതം അയ ഉറക്കം..പലപ്പോഴും ഞാന്‍ പെട്ട്  പോയിതും ഉണ്ട് ഇ ഉറക്കത്തിന്റെ പേരില്‍...

അങ്ങനെ പകുതി വഴി ബസ്‌ പിന്നിട്ടു ആരോ മൊബൈലില്‍ വിളിച്ചു അത് കേട്ട്  ഞാന്‍ എഴുന്നെറ്റത് നോക്കുമ്പോള്‍ രണ്ടു  മണിക്കൂര്‍ കഴിഞ്ഞതെ ഉള്ളു....നോക്കിയപ്പോള്‍ അടുത്ത സീറ്റുകളില്‍  എങ്ങും ആരും ഇല്ല നന്നായി എന്താണേലും കാലുവേദന എടുക്കുനുണ്ട് കാല് നീതി വെച്ച് ഉറങ്ങമല്ലോ   എനിക്ക് സന്തോഷം ആയി പിന്നുട് ഞാന്‍ സുഖം ആയി കാലൊക്കെ നീട്ടി സീറ്റില്‍ വെച്ച് വീണ്ടും ഉറക്കോം തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ കാലില്‍   വന്നു തട്ടിയത് പോലെ തോന്നി ഞാന്‍ ആദ്യം മൈന്‍ഡ് ചെയ്തെ ഇരുന്നു..വീണ്ടും ഒന്ന് കൂടെ തട്ടിയപ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നെറ്റു ആരാന്നു നോക്കി.. ഒരു മനുഷ്യന്‍ ഏകദേശം എരുപതിയര് അല്ലെഗില്‍ ഇരുപത്തേഴു വയസ്സ് പ്രായം തോന്നുന്ന ഒരാള്‍  ഞാന്‍ അയാളെ എന്ത് വേണം എന്ന രീതില്‍ ഒന്ന് നോക്കി.......കാര്യം ഞാന്‍ ഇത്രേ സുഗകാരം ആയി ഇരിക്കുന്നത് കണ്ടിട്ട്  വേറെ അപ്പുറത്ത് സീറ്റ്‌ ഉള്ളപ്പോള്‍ ഇയാള്‍ക്ക് അവിടെ ഇരുന്നാല്‍ പോരെ എന്നരീതിയില്‍ ഞാന്‍ അയാളെ ഒന്ന് നോക്കി........അയാള്‍ വളരെ മാന്യമായി എന്നോട് അവിടെ ഇരുന്നോട്ടെ  എന്ന് ചോദിച്ചു എനിക്ക് ദേഷ്യം തോന്നി എകിലും ചോദിച്ചതിന്റെ പേരില്‍ ഞാന്‍ കാല് മാറ്റി സീറ്റില്‍ നിന്നും.. അയാള്‍ അവിടെ ഇരുന്നു എനിക്ക് എന്നെ  ഉറക്കത്തില്‍ നിന്ന് എഴുനെല്പിച്ചതിന്‍റെ  ദേഷ്യവും... ഞാന്‍ അയാളെ രോഷം ആയി ഒന്ന് നോക്കിയിത് വീണ്ടും ഉറങ്ങനായി  ഞാന്‍  സീറ്റിന്റെ സൈഡിലെ ഗ്ലാസില്‍  തല ചാരി ഇരുന്നു...

കുറച്ചു കഴിഞ്ഞു ഞാന്‍ എഴുന്നെറ്റ് നോക്കുമ്പോള്‍ അയാള്‍ എന്തൊക്കെയോ ലാപ്ടോപില്‍ ടൈപ്പ് ചെയ്യുന്നതിന്‍റെ തിരക്കിലാണ് ഇടയ്ക്കിടയ്ക്ക് കോളുകളും  വരുന്നുണ്ട്...ഞാന്‍ ദേഷ്യത്തോടെ അയാളെ നോക്കി ഇയാള്‍ എവിടുന്നാണ് വരുന്നത് വേറെ പണിയൊന്നും ഇല്ലേ എന്ന രീതിയില്‍.. അയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാന്‍ പേരിനു ചിരിച്ചിട്ട്  തിരിഞ്ഞു ഇരുന്നു.......അയാള്‍ എന്നോട് പേര് എന്താ എന്ന് ചോദിച്ചു ഞാന്‍ ആദ്യം കേട്ടില്ല എന്നാ രീതിയില്‍ ഇരുന്നു... പക്ഷെ വേണ്ടും അയാള്‍ അതെ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ പേര് പറഞ്ഞു... എന്നിട്ട് ഞാന്‍ അയാള്‍ എന്നത് ചെയുകയനെന്നു നോക്കുമ്പോള്‍ മെയില്‍ അയക്കാനുള്ള തിരക്കിലാണ് പക്ഷെ നെറ്റ് കിട്ടുനില്ല.. ഞാന്‍ അയാളോട് ചോദിച്ചു എന്താ പറ്റിയതെന്നു അയാള്‍ പറഞ്ഞു നെറ്റ് കിട്ടുനില്ല അത്യാവശ്യം ആയി മെയില്‍ അയക്കനുണ്ട്...ഞാന്‍ മനസ്സ് കൊണ്ട് സന്തോഷിച്ചു കാര്യം ഒന്നും ഇല്ലെകിലും   എന്‍റെ ഉറക്കം കളഞ്ഞതല്ലേ അയാള്‍ക്ക് അത് തന്നെ വേണം .........ഞാന്‍ വീണ്ടും മൈന്‍ഡ് ചെയ്തെ ഇരുന്നു അപ്പൊള്‍ അയാള്‍ എന്നോട് എന്തോ പറയന്‍ വേണ്ടി എന്നെ നോക്കുനുണ്ട് എന്ന് എനിക്ക് തോന്നി..ഞാന്‍ അയാളോട് എന്താ വേണ്ടത് എന്ന് ചോദിച്ചു...അയാള്‍ പറഞ്ഞു സോറി അവിടെ ഇരുന്നപ്പോള്‍ അടുത്തിരുന്ന ഒരാള്‍ ഉറക്കം കാരണം ടൈപ്പ് ചെയാന്‍ പറ്റുനില്ലായിരുന്നു അപ്പോളാണ് ഇയാളെ ഞാന്‍ ബുദ്ധിമുട്ടിച്ചത്....ഞാന്‍ മനസ്സില്‍ കരുതി ഇയാള്‍ക്ക് അറിയാം അല്ലെ എന്നെ ബുദ്ധിമുട്ടിക്കുക ആയിരുന്നു  എന്ന് എന്നിട്ടും  കൂസലില്ലാതെ സോറി പറഞ്ഞത് കേട്ടില്ലേ...ഞാന്‍ ചിര്ച്ചു കൊണ്ട് തന്നെ അതൊന്നും സാരമില്ല എന്നാ മട്ടില്‍ തല കുലുക്കി....

അയാള്‍ ഏതോ ഒരു എറണാകുളം കമ്പനിയില്‍ ആണ് വര്‍ക്ക്‌ ചെയുന്നതെന്നും ഇപ്പൊള്‍ എന്തോ കാര്യത്തിന് അടൂര്‍  വന്നതാണ്‌ എന്നും തിരുവനന്തപുരതാണ്  താമസിക്കുന്നത് എന്ന് പറഞ്ഞു..ഞാന്‍ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാണ് എന്നാ മട്ടില്‍ നോക്കിയിത് മിണ്ടാതെ ഇരുന്നു....പിന്നിട് കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കും ബോര്‍ അടിച്ചു തുടങ്ങി ഞാനും അയാളോട് സംസാരിക്കാന്‍ തുടങ്ങി.......വെറുതെ എന്തെക്കെയോ സംസാരിച്ചു സംസാരിച്ചപ്പോ നല്ല ഒരു ആളു ആണെന്ന് തോന്നി....പിന്നെ അയാള്‍ അയാളെപറ്റി പറഞ്ഞു അയാളുടെ വീട് പിന്നെ നാട് അങ്ങനെ  എന്തൊക്കെയോ...... എന്തായാലും ഒരു മണിക്കൂര്‍ സത്യം പറഞ്ഞാല്‍ അദ്ധിനെ  ബോര്‍ അടിക്കാതെ രെക്ഷപെട്ടു........ ഒടുവില്‍ അയാള്‍ ഒരു ജൌനലിസ്ട കൂടിയാണെന്ന്  അറിഞ്ഞപ്പോല്‍ എന്തോ സംസരചിരിക്കാന്‍ തോന്നി......ഇതിനിടയില്‍ പതിവ് പോലെ വീട്ടുകാരുടെ കാള്‍ വന്നു ഞാന്‍ ഉറകത്തില്‍ അല്ലാത്തതില്‍ അവര്‍ ഒന്ന് ഞെട്ടി  എന്ന് തോനുന്നു സാദാരണ കുറഞ്ഞത്‌ ഒരു പത്തു തവണ എങ്കിലും വിളിച്ചലെ ഞാന്‍ കാള്‍ എടുക്കറുളു.... എന്തായാലും ഇറങ്ങന്‍  നേരം അയാള്‍ എന്നോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ അയാള്‍ക്ക് കൊടുക്കുകയും ചെയ്തു...... പിന്നെ വീട്ടില്‍ എത്തി വല്ലപോലും ഒക്കെ മെസ്സേജ് അയക്കല്‍ ആയി......അങ്ങനെ വളരെ പെട്ടെന്ന് ഞങ്ങള്‍  നല്ല ഫ്രണ്ട്സും ആയി......... പരസ്പരം എല്ലാ കാര്യവും പറയുന്ന നല്ല ഫ്രണ്ട്സ് .......... പിന്നിട് വെറുതെ നിസ്സാരമായ ഒരു കാര്യത്തിന്‍റെ പേരില്‍ ഞങ്ങള്‍ പില്ല്ക്കാലത്ത് പിരിയുകയും ചെയ്തു... പക്ഷെ ഇന്നും ആ ഫ്രണ്ട്നെ ഒരു ബസ്‌ യാത്രയിലും ഞാന്‍ ഓര്‍ക്കാറുണ്ട്........ ഒരു മണിക്കൂര്‍ ചിലവാക്കാന്‍ സംസാരിച്ചു തുടങ്ങി പിന്നെ കുറെ നാള്‍ നല്ല ഫ്രണ്ട് ആയിരുന്ന ആ മനുഷ്യനെ ഞാന്‍ പിന്നിട് ഒരിക്കലും കണ്ടിട്ടില്ല... പക്ഷെ ഇന്ന് ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ ഉണ്ട്.... ജീവിതത്തില്‍ നമ്മള്‍ പല സാഹചര്യങ്ങലില്‍ പലരെയും കണ്ടു മുട്ടാറുണ്ട് അതില്‍ പലരെയും പിന്നിട് ഒരിക്കലും നമ്മള്‍ കാണാറും  ഇല്ല......... പക്ഷെ നമ്മള്‍ പിന്നിട് അതെ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ കൂടി വരുമ്പോള്‍ നമ്മള്‍ അവരെ തിര്‍ച്ചയായും ഓര്‍ക്കും..........



Saturday, October 22, 2011

എന്‍റെ മഞ്ഞുതുള്ളിക്കായി .......................



പാതി വഴിയില്‍ നഷ്ടമായിപോയ  ഒരു സൗഹൃദത്തിനായി
ഹൃദയത്തില്‍ സുക്ഷികേണ്ടി വന്ന ഒരു പ്രണയത്തിനായി
എന്നില്‍ നിന്നും അകന്നു പോയ എന്‍റെ.................................

ഒരിക്കല്‍ അപ്രതീക്ഷിതം ആയി നീ കടന്നു വന്നു.............
എന്‍റെ ഏറ്റവും നല്ല സുഹൃത്തായി.................
പിന്നെ അതുപോലെ തന്നെ അപ്രതീക്ഷിതം ആയി പിരിഞ്ഞുപോയി ................
ഒരു ജന്മത്തിന്‍റെ മുഴുവന്‍ ദു:ഖം...എന്‍റെ ഹൃദയത്തില്‍ ബാക്കിയാക്കി.......

നീ എന്നില്‍ നിന്നും എത്രെ ദൂരെക്കുപോയാലും
ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിയാം എങ്കിലും 
നിന്നെ ഞാന്‍ സ്നേഹിച്ചു കൊണ്ടിരിക്കും 
നിന്നെ സ്നേഹിച്ചത് പോലെ വേറെ ആരെയും 
സ്നേഹിക്കാന്‍ കഴിയില്ല....... ഈ ജന്മം 

എന്നെങ്കിലും ഇത് കാണുകയണെങ്കില്‍  മനസ്സിലാക്കുക 
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു........
അന്നും ഇന്നും എന്നും.........................

നിന്നെ സ്നേഹിക്കുന്നതിനു എനിക്ക് മാപ്പുതരിക.............. 
ഒരുപാടു ഒരുപാടു സ്നേഹത്തോടെ.................

പാതിവഴിയില്‍  കൊഴിഞ്ഞുപോയ എന്‍റെ...........
സൗഹൃദത്തിനായി ഞാന്‍ സമര്‍പിക്കുന്നു................
എന്‍റെ ഹൃദയത്തിന്‍റെ.............." മഞ്ഞുതുള്ളി "