Sunday, December 16, 2012




എന്‍റെ മകള്‍ 




ചിലരുടെ വേര്‍പ്പാട് അത് എന്നും ഒരു വേദനതന്നെയാണ്...ആ  വേര്‍പാട്‌ എന്നന്നേക്കു കൂടി ആകുമ്പോള്‍ അത് ഒരു തീരാ നൊമ്പരവും കൂടിയാണ്....പക്ഷെ ആ വേര്‍പാടിന് ഒടുവിലും ഒരുപാടു സന്തോഷവും പ്രതീക്ഷയും ആയി ഒരാള്‍ കടന്നു വരുന്നത് അതിലേറെ സന്തോഷം തന്നെ ആണ്.......പക്ഷെ ആ സന്തോഷം മനസ്സില്‍ ആ വേര്‍പാടിന്റെ തേങ്ങലുകള്‍ എന്നും നിറക്കുക  തന്നെ ചെയും.....അത് ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ്... ആര്‍ക്കും എതിര്‍ത്തു പറയാന്‍ കഴിയാതെ ഒരു യാഥാര്‍ത്ഥ്യം.....അങ്ങനെ എന്‍റെ ജീവിതത്തില്‍ നിന്ന് തീരെ പ്രതീക്ഷിതം ആയി കടന്നുപോകുകയും അതിലേറെ പ്രതീക്ഷിതം   ആയി കടുന്നു വരുകയും ചെയ്ത രണ്ടു പേരുടെ കഥയാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്.....



എന്‍റെ ജീവിതത്തില്‍ എന്‍റെ ഏറ്റവും വിലപ്പെട്ട സമ്മാനം ആയിരുന്നു അവള്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌ അല്ല അതിലേറെ എന്‍റെ കൂടപ്പിറപ്പ് ഈശ്വരന്‍ എനിക്ക് തന്ന ഏറ്റവും വിലപെട്ട സമ്മാനം..... അവള്‍ ഒരു അനാഥയായിരുന്നു... ആ അനാഥത്വം അവള്‍ക്കു എന്നും ഒരു  വേദന തന്നെ ആയിരുന്നു അവള്‍ക്കു...... എന്റെ പള്ളിയുടെ അനാഥാലയത്തില്‍ ആയിരുന്നു അവളുടെ താമസം... ഞങ്ങള്‍ വളരെ ചെറുപ്പത്തിലെ പള്ളിയില്‍ വെച്ച് പരിചയപ്പെട്ടതായിരുന്നു.. മിക്കവാറും അവധി ദിവസങ്ങള്‍ ഞാന്‍ അവളുടെ കൂടെ അനാഥമന്ദിരത്തില്‍ തന്നെ ആകും ചിലവഴിക്കാറുള്ളത്.... അവിടെ ഒരുപാടു കുട്ടികള്‍ ഉണ്ടായിരുന്നു പക്ഷെ അവരോടൊന്നും തോന്നാത്ത ഒരു അടുപ്പം അവളോട്‌ എനിക്ക് എന്നും തോന്നിയിട്ടുണ്ട്... സത്യം പറഞ്ഞാല്‍ അവളെ കാണാന്‍ വേണ്ടി ആണ് പലപ്പോളും  ഞാന്‍ പള്ളിയില്‍ പോയിരുന്നതു തന്നെ...പ്ലസ്‌ ടു കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ വളരെ കുറവായിരുന്നു കാരണം അവള്‍ നഴ്സിംഗ് പഠിക്കാന്‍ ആയി പള്ളിയുടെ തന്നെ കീഴിലുള്ള ഒരു നഴ്സിംഗ് കോളേജില്‍ ചേര്‍ന്നു ഞാന്‍ എഞ്ചിനീയറിംഗിനും... എന്നാലും ഒരുമിച്ചു അവധി ഉള്ള ദിവസങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു തന്നെ ചിലവഴിക്കാറാണ് പതിവ്.... ആ ഇടയ്ക്കു അവള്‍ക്കു ഒരാളോട് ഒരു അടുപ്പം തോന്നി അവളുടെ ഇയര്‍ തന്നെ മെഡിസിനു പഠിച്ചിരുന്ന ഒരു പയ്യനുമായി..... അവന്‍ ഒരു മുസ്ലിം ആയിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു ഒരിക്കലും അവരുടെ വിവാഹം അവന്റെ വീട്ടുകാര്‍ സമതിക്കില്ലെന്ന്..... ചിലപ്പോള്‍ ജാതി വേറെ ആയിരുന്നെങ്കിലും അവര്‍ സമ്മതിക്കും ആയിരുന്നു.... ഒരു അനാഥയെ അവര്‍ ഒരിക്കലും സ്വികരിക്കാന്‍ തയാറായിരുനില്ല.... അവന്‍ വീട്ടില്‍ ഒരുപാടു വട്ടം അവളുടെ കാര്യം പറഞ്ഞു വഴക്കുണ്ടാക്കിയിട്ടും ഉണ്ട്..... പഠിത്തം കഴിഞ്ഞു അവള്‍ അതെ ഹോസ്പിറ്റലില്‍ തന്നെ ജോലിക്ക് കയറി .. അവന്‍ കര്‍ണാടക ഒരു ഹോസ്പിറ്റലിലും ജോലിക്ക് കയറി......അവന്‍ ജോലിക്ക് കയറി ഒരു മുന്ന് മാസം കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ പള്ളിയില്‍ വന്നു പള്ളിയിലെ അച്ഛനുമായോക്കെ സംസാരിച്ചു പള്ളിയില്‍ വെച്ച് തന്നെ അവരുടെ വിവാഹവും നടത്തി..... പക്ഷെ അപ്പോളും അവന്‍റെ വീടുകാര്‍ ആരും അതില്‍ സഹകരിച്ചിരുന്നില്ല അവര്‍ അവളെ സ്വികരിക്കാന്‍ പോലും ഒരിക്കലും തയാറായതും  ഇല്ല.... വിവാഹശേഷം അവന്‍ അവളെയും കൂടെ കൊണ്ട് പോയി അവന്‍ വര്‍ക്ക്‌ ചെയുന്ന അതെ ഹോസ്പിറ്റലില്‍ തന്നെ അവള്‍ക്കു ജോലി മേടിച്ചു..... ഞങ്ങള്‍ എപ്പളും വിളിച്ചു  സംസാരിക്കുക പതിവായിരുന്നു ആ സമയങ്ങളില്‍......,.... അവള്‍ പ്രേഗ്നന്റ്റ്  ആണ് എന്ന് അറിഞ്ഞിട്ടു പോലും അവന്‍റെ  വീട്ടുക്കാര്‍ അവളെ സ്വികരിക്കാന്‍ തയാറായിരുന്നില്ല..... അവര്‍ രണ്ടു പേരും അവളുടെ ഡെലിവറി കഴിഞ്ഞു ഒരു നാലു മാസം കഴിഞ്ഞു അവരുടെ മകളെയും കൊണ്ട് നാട്ടില്‍ വന്നു.... ശെരിക്കും പറഞ്ഞാല്‍ ഒരു മാലാഖ കുട്ടി തനെയായിരുന്നു കാണാന്‍... അന്നും ഒരു വീക്ക്‌ നാട്ടില്‍ നിന്നിട്ട് അവര്‍ തിരികെ പോകുകയും ചെയ്തു...

പിന്നിട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ശെരിക്കും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍യായിരുന്നു ഞങ്ങള്‍ കേട്ടത്.... അവര്‍ രണ്ടാളും ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുന്ന വഴി ഒരു അപകടത്തില്‍ പെട്ട് എന്ന്.... കേട്ടപ്പോള്‍ ഒരു ചെറിയ അപകടം ആകും എന്നെ എല്ലാപേരും കരുതിയുള്ളു..... പക്ഷെ ഞങ്ങള്‍ അവടെ ചെല്ലുമ്പോള്‍ അവന്‍ അവളെ വിട്ടു പോയി കഴിഞ്ഞിരുന്നു.... ഇതൊന്നും അറിയാതെ അവള്‍ മരണത്തോട് മല്ലടിച്ച് ആരയോ കാത്തു കിടക്കുന്നത് പോലെ തോന്നി അവളെ ഞാന്‍ ഐ.സി.യു കാണാന്‍ കയറുമ്പോള്‍... ....അവള്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി.... അവളുടെ കണ്ണുകളില്‍ നിന്ന് വെയ്കത്തമായിരുന്നു അവള്‍ അവനെയും കുഞ്ഞിനേയും ആണ് തിരക്കുന്നത് എന്ന്... ഞാന്‍ പുറത്തിറങ്ങി അവളുടെ മകളെ മേടിച്ചു കൊണ്ട് ചെന്ന് അവളെ കാണിച്ചു.... അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവളുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഇ.സി.ജി മെഷീനില്‍  നോക്കുന്നുണ്ടായിരുന്നു....... അവള്‍ക്കു അറിയാമായിരുന്നു  തനിക്കിനി അധികനേരം ഈ ഭൂമിയില്‍ നില്ക്കാന്‍ കഴിയില്ലെന്ന്..... അവള്‍ അവളുടെ കുഞ്ഞിന്‍റെ മുഖം ആ നിറ കണ്ണുകളോടെ നോക്കി.... എന്നിട്ട് അവള്‍ ആ കുഞ്ഞിനെ അവളുടെ മാറോടു ചേര്‍ത്ത് പിടച്ചു അതിന്റെ മുഖത്തു ഈ ജെന്മത്തിലെ മുഴുവന്‍ സ്നേഹവും തിരുവോളം അവള്‍ ആ കുഞ്ഞിനെ ഉമ്മ വെച്ചു.... അവളുടെ തണുത്ത കൈ കൊണ്ട് എന്റെ കൈയില്‍ പിടച്ചു എന്നിത് അവള്‍ എന്നോട് പറഞ്ഞു.... ഒരിക്കലും എന്റെ മകള്‍ എന്നെ പോലെ ഒരു അനാഥയായി വളരരുത്... അവള്‍ പറഞ്ഞു അവന്‍ ഉള്ളടുതോളം അവള്‍ ഒരിക്കലും അനാഥയായി വളരില്ലെന്നു അവള്‍ക്കു അറിയാം എന്ന്... അവളോട്‌ ഞാന്‍ എന്താണ് പറയേണ്ടത് അല്ലെങ്ങില്‍ എന്താണ് ചോദിച്ക്കേണ്ടത് എന്ന് അറിയാതെ ഞാന്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു... ഞാന്‍ അവളോട്‌ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു... ഞാന്‍ ആ കുഞ്ഞിനെ അവളുടെ കഴില്‍ നിന്ന് മേടിച്ചു ആ ഐ.സി.യുവില്‍ നിന്നു പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഒരു തിരുമാനം എടുത്തു ഒരുക്കലും ഞാന്‍ ആ കുഞ്ഞിനെ അനാഥയായി വളരാന്‍ അനുവദിക്കില്ലെന്ന്....  അന്ന് തന്നെ തന്നെ അവളും ഈ ലോകത്ത് നിന്ന് അവനോടൊപ്പം പോയി.... ഞങ്ങള്‍ അവരുടെ മൃദുദ്ദേഹവും ആയി നാട്ടില്‍ വന്നു അവന്‍റെ വീട്ടില്‍ അറിയിച്ചു അവിടെനിന്ന് ആരും തന്നെ വന്നില്ല ഒരു ദിവസം മുഴുവന്‍ ഞങള്‍ എല്ലാപേരും അവര്‍ക്ക് വേണ്ടി വെയിറ്റ് ചെയ്തു..... അവസാനം 2 ആളുടെയും ശവ സംസ്കാരം കഴിഞ്ഞു ഞങ്ങള്‍ ആ കുഞ്ഞുമായി അടുത്ത ദിവസം അവന്റെ വീട്ടില്‍ പോയി... ആരും ഒന്ന് വന്നു നോക്കാന്‍ പോലും തയാറായില്ല.... 


അവസാനം ഞാന്‍ ഒരു തിരുമാനം എടുത്തു അവളെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ഇനി എന്തിന്റെ പേരില്‍ ആണെങ്കില്‍ കൂടിയും... ആരൊക്കെ എന്ത് അവകാശം പറഞ്ഞു വന്നാലും ഞാന്‍ വിട്ടു കൊടുക്കില്ല.... എന്റെ മകളാണ് ഇന്ന് അവള്‍ എന്റെ മാത്രം മകള്‍ ... അങ്ങനെ തിരെ അപ്രേധിക്ഷിതമായി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു കഴിഞ്ഞ ഒരു വര്ഷം കൊണ്ട് എന്റെ ജീവിതം ഒരുപാട് മാറ്റി മറിച്ച എന്‍റെ മകള്‍..... ...ഇന്ന് ജീവിതത്തില എല്ലാ സന്തോഷങ്ങള്‍ക്കും കാരണം അവള്‍ ആണ്... ഇന്ന് അവള്‍ ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് ജീവിക്കാന്‍ കഴിയില്ല.... ശെരിക്കും ഇന്ന് അവള്‍ മറ്റൊരളുടെത് ആണ് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് താല്പര്യം ഇല്ല... പക്ഷെ എന്റെ പ്രിയ സുഹൃത്തിന്റെ വേര്‍പാട്‌ അത് വല്ലാതെ ഒരു മരവിപ്പ് തന്നെ ആണ് ഇന്നും എനിക്ക്.... പക്ഷെ അവള്‍ എനിക്ക് തന്ന ഈ സമ്മാനം എന്റെ ജീവിതം ആണ്... എന്റെ മാത്രം മകള്‍ 

Friday, November 16, 2012


ഒരു യാത്ര



ഡ്രൈവിംഗ് പഠിച്ചതില്‍ പിന്നെ മിക്കവാറും എവിടെ തന്നെ പോയാലും ഞാന്‍ തന്നെ ആയിക്കും ഡ്രൈവ് ചെയ്യാറ്.... അത് ഇനി എത്രെ തന്നെ ദൂരം ആയാലും ഞാന്‍ ഒറ്റെക്ക് ഡ്രൈവ് ചെയും ആരൊക്കെ തന്നെ കൂടെ ഉണ്ടായിരുന്നാലും..... പിന്നെ ഒറ്റെക്ക് ആരും ഇല്ലാതെ ഡ്രൈവ് ചെയുന്നതിന്റെ ഒരു സുഖം അത് ഒന്ന് വേറെ തന്നെ ആണ്...... കാരണം ആരുടേയും ശല്യം ഇല്ലാതെ ഒറ്റെക്ക് പല കാര്യങ്ങളും ആലോചിച്ചു വിജനമായ വഴിയിലൂടെ ഡ്രൈവ് ചെയുന്നത് ഒരു സുഖം ഉള്ള ഏര്‍പ്പാടാണ്..... മിക്കവാറും വീകെണ്ട്സ് ഞാന്‍ അങ്ങനെ ഒറ്റെക്ക് ഡ്രൈവ് ചെയുക പതിവും ആണ്.... മിക്കവാറും ആ യാത്ര ചെന്ന് അവസാനിക്കുന്നത്‌ ഏതെങ്കിലും ഒരു ബീച്ചിലും ആയിരിക്കും.... കുറെ നേരം പലതും ഓര്‍ത്തു അവിടെ ഇരിക്കും ഓരോ തിര വരുന്നതും പോകുന്നതും ഒക്കെ എണ്ണി ചിലപ്പോള്‍ കുറച്ചു നേരം അല്ലെങ്കില്‍ ചിലപ്പോള്‍ അത് മണിക്കുറുകളോളം  നീണ്ട് പോയി എന്നും വരാം......

അങ്ങനെ ഇരിക്കുമ്പോള്‍ പലകാര്യങ്ങളും നമ്മുടെ മനസ്സില്‍ വന്നു മിന്നി മറഞ്ഞു പോകുകയും ചെയ്യും.... പലപ്പോള്‍ ആയി നമ്മുടെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും നമ്മുടെ മനസ്സില്‍ അറിയാതെ കടന്നു വരും.... പിന്നെ അതിനെ പറ്റി ആകും ചിന്ത മുഴുവന്‍ കുറെ നേരം ചിന്തിച്ചു കഴിയുമ്പോള്‍ പലതും ശരിയും തെറ്റും ആയി തോന്നാം... ചിലതൊന്നും അങ്ങനെ ചെയരുതയിരുന്നു എന്നും എല്ലാം അറിയാതെ തോന്നി പോകും.... അങ്ങനെ തോന്നിയ ഒരു സംഭവത്തെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്....  ഡിഗ്രി കഴിഞ്ഞു എനിക്ക് ആദ്യം ആയി ജോലി കിട്ടുന്നത് അലപ്പുഴയില്‍ ആണ് വളരെ വലിയ ജോലി ഒന്നും അല്ല ചെറിയ ഒരു ജോലി എന്ന് പറയാം വെറുതെ വീട്ടില്‍ ഇരുന്നു ബോര്‍ അടിക്കെണ്ട എന്ന് കരുതി ജോയിന്‍ പോകുന്നു എന്നെ ഉള്ളു... അന്നൊക്കെ എനിക്ക് ഒരു സ്വഭാവം ഉണ്ട് എവിടെങ്കിലും ഫ്രണ്ട്സും ഒത്തു പോകുകയാണെങ്കില്‍ അമ്മയോട് ഒന്നും പറയാന്‍ നില്‍ക്കാറില്ല പകരം അച്ഛനെ വിളിച്ചു പറയും.... കാരണം മറ്റൊന്നും അല്ല.... അമ്മയോട് പറഞ്ഞാല്‍ മിക്കവാറും സമ്മതിക്കില്ല അതുകൊണ്ട് തന്നെ അച്ഛനെ വിളിച്ചു സോപ്പ് ഇട്ട് കാര്യായം നേടി എടുക്കും..... അത് ഞാന്‍ എന്നല്ല മിക്കവാറും എല്ലാ പെണ്‍കുട്ടികളും കാണിക്കുന്ന പരുപാടി ആണ് ഇത്....

അങ്ങനെ പോയ ഒരു യാത്രയെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്... അങ്ങനെ ഞാന്‍ ആലപ്പുഴയില്‍ ജോലി ചെയുന്ന സമയത്ത് എന്റെ ഒരു ഫ്രണ്ട് ഇന്‍റെ ചേച്ചിയുടെ വിവാഹം വന്നു.... സ്ഥിരം ഞാന്‍ ചെയ്യാറുള്ളത് പോലെ ഞാന്‍ അച്ഛന്‍റെ അടുത്ത് നിന്നും പോകാന്‍ ഉള്ള അനുവാദം മേടിച്ചു.... അനങ്ങനെ ഞങ്ങള്‍ എല്ലാപേരും കൂടി വിവാഹത്തിന് രണ്ടു ദിവസം മുന്നേ പോകാന്‍ തിരുമാനിച്ചു കാര്യം എല്ലാപേര്‍ക്കും ഓരോരോ സ്ഥലം കാണണം എന്ന് പറഞ്ഞു.... അങ്ങനെ ഞങ്ങള്‍ എല്ലാം തിരുമാനിച്ച പ്രകാരം രണ്ടു ദിവസം മുന്നേ തന്നെ യാത്ര തിരിച്ചു.... തൃശൂര്‍ ആയിരുന്നു അവളുടെ വീട്.... അങ്ങനെ ഞങ്ങള്‍ എല്ലാം ഫ്രൈഡേ രാത്രി യാത്ര തിരിച്ചു വിവാഹം സണ്‍‌ഡേ രാവിലെ ആണ്.... ശനിയായിച്ച രാവിലെ ഞങ്ങള്‍ എല്ലാം  ത്രിശൂര്‍ എത്തി അന്ന് തന്നെ ഞങ്ങള്‍ എല്ലാം കൂടി അതിരപ്പള്ളി  വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ തിരുമാനിച്ചു.... ത്രിശൂര്‍ ടൌണില്‍ നിന്നും 60 കിലോ മീറ്റര്‍ ഉണ്ട് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ പോകാന്‍............... ഞങ്ങള്‍ എല്ലാപേരും കൂടി ഒരു ഹോട്ടലില്‍ റൂം എടുത്തു റീഫ്രഷ്‌ ആയി ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു യാത്ര വീണ്ടും തുടങ്ങി.... ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട്  ഞങ്ങള്‍ അതിരപ്പള്ളിയില്‍ എത്തി.... വളരെ മനോഹരമായ വെള്ളച്ചാട്ടം ആണ്....... കുറേ ദൂരെ നിന്ന് തന്നെ ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു... കേട്ട് അറിഞ്ഞതില്‍ നിന്നും വളരെ മനോഹരം അയ വെള്ളച്ചാട്ടം ആയിരുന്നു കണ്ടപ്പോള്‍ അത്....

ഞങ്ങള്‍ എല്ലാം കുറെ ദൂരം അധികം വെള്ളം ഇല്ലത്തെ സ്ഥലത്ത് കൂടി നടന്നു..... ചില സ്ഥലങ്ങളില്‍ അവര്‍ തന്നെ കയറു കെട്ടിയിട്ടുണ്ട് അതില്‍ കൂടി പിടിച്ചു നടക്കാം.... ഞങ്ങള്‍ എല്ലാം കൂടി അതില്‍ കൂടി പിടിച്ചു നടക്കാം എന്ന് തിരുമാനിച്ചു അങ്ങന്നെ ഞങ്ങള്‍  ഓരോരുത്തരായി ആ കയറില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി.................മുന്നേ നടന്നു തുടങ്ങിയത് ഞാന്‍ ആയിരുന്നു അങ്ങനെ ഞങ്ങള്‍ എല്ലാപേരും കൂടി പതിയെ നടന്നു തുടങ്ങി അതിലെ കല്ലുകള്‍ വല്ലാതെ വഴുതുന്നുണ്ടായിരുന്നു എന്നാലും ഞങ്ങള്‍ വഴുതാതെ പതിയെ കുറച്ചു ദൂരം മുന്നോട്ടു പോയി.... അറിയാതെ എന്റെ കാല് ഒരു പാറയില്‍ നിന്നും വഴുതി ഞാന്‍ വെള്ളത്തിലേക്ക്‌ വീണു പക്ഷെ കയറിലെ പിടി ഞാന്‍ ഒരു കൈ കൊണ്ട് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു എല്ലാപേരും നല്ലത് പോലെ പേടിച്ചു... പെട്ടെന്ന് തന്നെ എന്റെ തൊട്ടു പുറകില്‍ ഉണ്ടായിരുന്ന എന്‍റെ ഫ്രണ്ട് എന്നെ പടിച്ചു എഴുനെല്പിച്ചു വളരെ പാട് പെട്ട്... സത്യം പറഞ്ഞാല്‍ എന്‍റെ നല്ല ശ്വാസം പോയി എന്ന് വേണം പറയാന്‍.......... എല്ലാപേരും ഒരുപാടു പേടിക്കുകയും ചെയ്തു...

സത്യം പറഞ്ഞാല്‍ ഇന്നും ആലോചിക്കുമ്പോള്‍ എനിക്ക് ഏറെ പേടി തോനുന്ന ഒരു സംഭവം ആണ്........ഒന്ന് കഴ്വിട്ടു പോയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെ കാണില്ലായിരുന്നു........എന്‍റെ അമ്മ എന്തുമാത്രം വേദനിക്കും ആയിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എന്നുണ്ടയിരുന്നെങ്കില്‍..............അമ്മയുടെ ചോദ്യങ്ങളുടെ മുന്നില്‍ ഒന്നും പറയാന്‍ ആകാതെ എന്‍റെ അച്ഛന് എന്നും അതൊരു തിരാ വേദന തന്നെ ആയി മാറുമായിരുന്നു.... അമ്മ എന്നും പറയാറുണ്ട് അവര്‍ രണ്ടുപേരുടേയും ഒരുപാടു നാളത്തെ കാത്തിരുപ്പിനു ഒടുവില്‍ കിട്ടിയ കുട്ടിയാണ് ഞാന്‍ എന്ന്............. അത് കൊണ്ടുതന്നെ ഞാന്‍ എന്ത് പറഞ്ഞാലും അവര്‍ അത് എന്ത് തന്നെ ആയാലും സാധിച്ചു തരുന്നത് എന്നും............ അങ്ങനെ ഉള്ള എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എന്ന് ഉണ്ടങ്കില്‍ ആ വാര്‍ത്ത‍ കേട്ടുകഴിഞ്ഞു എന്‍റെ അമ്മയുടെ അവസ്ഥ എന്തായി മാറുമായിരുന്നു എന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയാതെ ഒന്നാണ്........... അങ്ങനെ അന്ന് മുതല്‍ ഞാന്‍ ഒരു തീരുമാനം എടുത്തു ഇനി ഒരിക്കല്‍ പോലും അച്ഛന്റെയും അമ്മയുടെയും അനുവാദം ചോദിക്കാതെ ഞാന്‍ ഒരിടത്തും പോയിട്ടില്ല........ ഇന്നും ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ എവിടെനിന്ന് എന്ന് അറിയാതെ ഭീതി കടന്നു വരുന്ന ഒരു സംഭവം ആയി മാറി പില്‍ക്കാലത്ത് അത്... ഇന്ന് അത് ആലോചിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് അന്ന് ഞാന്‍ അമ്മയോട് കൂടി പറഞ്ഞിരുന്നു എന്നുണ്ടയിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ആ യാത്ര പോകില്ലായിരുന്നു ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... ഇപ്പൊ എന്റെ മനസ്സില്‍ അറിയാതെ കടന്നു വന്ന ഒരു വാക്യം ഉണ്ട്.............എവിടെയോ ആരോ പറഞ്ഞു കേട്ടു മറന്ന ഒന്നാണ്..........

 " മരണം ചിലപ്പോള്‍ ഉത്തരവാദിത്തം ഇല്ലാത്ത കോമാളിയുടെ വേഷം കെട്ടും.. കടന്നു വരന്‍ നേരമോ കാലമോ നോകില്ല.. ഒരു പുഞ്ചിരിയുടെ തുടര്‍ച്ച എന്നോണം, നിശ്വാസത്തിന്റെ മിടിപ്പിനുമാവസാനം അന്യനെ പോലെ അവന്‍ വരും......" 

Tuesday, November 13, 2012



നിന്നെയും കാത്ത് 

നിന്നെയും കാത്ത്


ഒരുന്നാള്‍ നീ വരുമെന്ന് ആരോ പറഞ്ഞോരാ വഴിയരികില്‍ 
ഒരു നിലാവു പോല്‍ നിന്നെയും കാത്തവന്‍ നില്പ്പൂ

കാത്തുനില്‍പ്പിന്റെ ഈ വഴിയരികില്‍ ഒരു കുഞ്ഞു പൂവിന്റെ സുഗന്ധവും
ഏറി  അവള്‍ വരും നിനക്കായ്‌ ഒരു ജീവകാലം മുഴുവന്‍ നിന്‍റെതു 
മാത്രമായിരിക്കുവതിനായ്  ഒരു നേര്‍ത്ത തെന്നലിന്‍ കുളിര്‍മ്മയോടെ 

നീ ഒരുന്നാള്‍ കണ്ണിമവെട്ടി തിരിയവേ നിന്‍റെ നെഞ്ചോടു ചേര്‍ന്ന്‍ 
ഈ കാത്തിരുപ്പിന്റെ മാധുര്യം ഏറി ആയവള്‍ ഉണ്ടാകും ഈ വഴിയരികില്‍ 

നീയാം നിലാവിനെ താഴുകുന്നോരാ കാറ്റിന് ഏറെ മാധുര്യം ഉണ്ടെന്നു 
ഈ വഴിയോരം പതിയെ ആരോടെന്നില്ലാതെ മന്ത്രിച്ചു കൊണ്ടിരിക്കും 

ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം ആയി അതിലേറെ ഒരു വസന്ത കാലത്തിന്‍
സുഗന്ധവും ഏറ്റി ഒരു ചെറു കൊലുസിന്‍റെ കൊഞ്ചലും ആയവള്‍
നീയാം അമ്പലവാതിലും കടന്നൊരു ദേവിയെപ്പോല്‍  വരുമവള്‍  നിന്‍ മുന്നില്‍ 

അവളുടെ കൊലുസിന്‍റെ കൊഞ്ചലില്‍ കരയെ തലോടി 
തഴുകുന്ന പുഴതന്‍ ഓളമ്മായ്‌ മാരും നീ അന്നുഒരുന്നാള്‍ 

Wednesday, October 24, 2012

മഴത്തുള്ളിയും ഞാനും


ഏറെ കൊതിച്ചു പെയ്തൊരാ മഴ തുള്ളിയെന്‍ കവിള്ളില്‍ പതിച്ചപ്പോള്‍  അറിയാതെ  കോരിത്തരിച്ചു ഞാന്‍ നിന്നുപോയ്..... 

ഒരിള്ളം തെന്നലായ് നീ എന്‍  അരികിലുണ്ടായിരുന്നെങ്കില്‍ എന്നെന്‍ ഉള്ളം അറിയാതെ മോഹിച്ചു പോയി .........

ഇനിയുള്ള വസന്തങ്ങള്‍ നമ്മുടെ പുഞ്ചിരിയില്‍ പുഷ്പിക്കാന്‍ നിന്നെയും കത്തു  ഞാന്‍ നില്പ്പൂ....

നിന്റെ തലോടലില്‍ സന്ധ്യ മയങ്ങുമ്പോള്‍ രാവിന്‍റെ മടിയില്‍ കൂടെയുറങ്ങാന്‍ എന്റെ മോഹങ്ങള്‍ ബാക്കിയാകുന്നു...



അന്നു നമ്മള്‍ ആദ്യമായ്  കണ്ടൊരാ നേരത്ത്  നീ എന്‍ അരികിലായ് വന്നിരുന്നപ്പോള്‍ ഞാന്‍ ഏറെ കൊതിച്ചു നീ എന്റെതയിരുന്നെങ്കിലെന്നു........

ഒരുന്നാള്‍ നീ എന്റെതാകുമെന്നു കാതരമായെന്‍ കാതില്‍ നീ മന്ത്രിച്ചത് എനിക്കൊരു കാത്തിരുപ്പിന്റെ മാധുര്യം ആയിരുന്നു ......

വാക്കുതര്‍ക്കങ്ങളില്‍ വഴിപിരിഞ്ഞപ്പോളും ആ മധുര്യത്തില്‍ എന്റെ നൊമ്പരങ്ങള്‍ അലിഞ്ഞു പോയത് ഞാന്‍ അറിഞ്ഞിരുന്നു.....

എന്നിലെക്കുര്‍ന്നിരങ്ങിയോര  മഴ തുള്ളികളില്‍ നിന്റെ കളിചിരികള്‍ ഞാന്‍ അറിയാതെ കൊതിച്ചിരുന്നു.........



ഒരു മോഹത്തിന്റെ ആവേശമായി നീ എന്നിലെക്കലിഞ്ഞു ചേര്‍ന്നതും നീ എന്റെതുമാത്രമെന്നു മന്ത്രിച്ചതും വീണ്ടുമെന്‍ സ്വപ്നങ്ങളില്‍ നിറയുന്നു....

അറിയുന്നിതെലാമെന്‍ വ്യര്‍ത്ഥ മോഹങ്ങള്‍ എങ്കിലും കൊതിക്കുന്നു ഞാനാ  നഷ്ട സ്വപ്നങ്ങളില്‍ നിറകൂട്ട്‌ ചാര്‍ത്താന്‍........................................................................

Thursday, May 31, 2012

എന്‍റെ ജീവന്‍


ചിലപ്പോള്‍ ചിലരെ നമ്മള്‍ അവര്‍ ആരാണ് എന്നോ എന്താണ് എന്നോ അറിയാതെ ഒരുപാടു സ്നേഹിക്കാറുണ്ട്.......ചിലപ്പോള്‍ ചിലരെ നമ്മള്‍ എല്ലാം അറിയുമ്പോള്‍  വെറുക്കാരും ഉണ്ട്.......ഞാന്‍ ഈ പറയാന്‍ പോകുന്നെ ആളെ ഞാന്‍ ഒന്നും അറിയാതെ ഒരു  തമാശക്ക്  സ്നേഹിച്ചു തുടങ്ങിയതാണ്....പക്ഷെ എല്ലാം അറിഞ്ഞപ്പോള്‍ അയാള്‍ കരുതിയത്‌ ഞാന്‍ അയാളെ വെറുക്കും എന്ന് തന്നെ ആയിരുന്നു പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്............... ഞാന്‍ അയാളെ എന്നേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി............... ഞാന്‍ ഇനി പറയാന്‍ പോകുന്ന കഥ കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് തോന്നും എനിക്ക് വട്ടയിരുന്നോ എന്ന്.............. കാരണം ഒന്നും അറിയാതെ ഒരു  തമാശക്ക് തുടങ്ങിയ ഒരു റിലേഷന്‍ ഇപ്പൊ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്നെക്കാളും സ്നേഹിക്കുന്ന ഒരാള്‍ ആണ്‌......... എല്ലാം അറിഞ്ഞപ്പോള്‍ തോന്നിയ ഒരു ഇഷ്ടം അല്ല ശെരിക്കും ഞാന്‍ അവനു ആരെല്ലമോക്കെയോ ആണ് എന്ന് തോന്നിയപ്പോള്‍ തോന്നിയ ഇഷ്ടം അതാണ് ശെരിക്കും അവന്‍ എനിക്ക്.............

ശെരിക്കും എനിക്ക് ഓര്‍മ ഇല്ല ഞാന്‍ ആദ്യം ആയി അവനെ എവിടെ വെച്ചാണ്‌ കാണുന്നത് എന്ന്......... എന്‍റെ  ഓര്‍മ  അനുസരിച്ചാണെങ്കില്‍ ഒരു മീറ്റിങ്ങിനു ഇടയില്‍ വെച്ചാണ്‌ ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ ആദ്യം ആയി കണ്ടു മുട്ടുന്നത്.............അതും ഒരു ആറു വര്‍ഷങ്ങള്‍ക്കു മുന്നേ.................. അന്ന് ഞങള്‍ രണ്ടു പേരും പരസ്പരും ഒന്നും മിണ്ടിയില്ല കാരണം പരസ്പരം തീരെ പരിചയം ഇല്ലാതെ ഒരാളോട് എന്ത് സംസാരിക്കാന്‍ ആണ്.......... പിന്നിട് ഞാന്‍ അവനെ പല മീറ്റിങ്ങിലും കാണാന്‍ ഇടയായി അങ്ങനെ ഞാന്‍ തിരക്കാന്‍ തുടങ്ങി  അത് ആരാണ് എന്ന്................. അങ്ങനെ ഒരു ദിവസം പതിവ് പോലെ പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞു ഇറങ്ങുബോള്‍ സമയം ഒരുപാടു വയ്കിയിരുന്നു  അന്ന് ഞങ്ങള്‍ നാലു അഞ്ചു പേരുണ്ടായിരുന്നു അങ്ങനെ എല്ലാപേരും കൂടെ അവനോടു ഞങ്ങളെ അഞ്ചു ആളെയും വീട്ടില്‍ ആക്കാന്‍ പറഞ്ഞു................ അങ്ങനെ  നാലാളെയും ഇറക്കി അവസാനം എന്നെ ഇറക്കുന്നതിനു മുന്നേ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പെട്രോള്‍  പംബ്ല്‍ കേറി........ പെട്രോള്‍ അടിക്കാന്‍ വെയിറ്റ് ചെയുമ്പോള്‍ ഒരു ഹണിമൂണ്‍ പാക്കേജ്  ഇന്റെ സ്ലിപും ആയി ഒരു പയ്യന്‍ വന്നു അവന്‍ എ സ്ലിപ്പ്  കൊടുതിത് അത് ഫില്‍ ചെയ്തു കൊടുക്കാന്‍ അവശ്യ പെട്ട് അവന്‍ ഫില്‍ ചെയുന്ന സമയം ആണ് ഞാന്‍ അത് എന്താണ് എന്ന് ചോദിക്കുന്നത് അവന്‍ അത് ഫില്‍ ചെയ്തു കൊടുത്തു കഴിഞ്ഞാണ് എന്നോട് പറയുന്നത് ഹണിമൂണ്‍ പാക്കേജ് ഇന്‍റെ ആയിരുന്നു സ്ലിപ്പ് എന്ന്............... ഞാന്‍ അവനെ ഒന്ന് രോഷം ആയി നോക്കി എന്ത്  അവകാശത്തിന്റെ പുറത്താണ് തന്‍ ഇത് ചെയ്തത് എന്നാ രീതിയില്‍........ അവന്‍ എന്നോട് ഞാന്‍ അത് വെറുതെ എല്ലോപെരും നോക്കികൊണ്ട്‌ നിന്ന കാരണം വേറെ വഴി ഇല്ലാത്തതു കൊണ്ട് ചെയ്തത് ആണ് എന്ന് പറഞ്ഞു.................. ഞാന്‍ ഒന്നും മിണ്ടിയില്ല ഇനി ഒരു 2 കിലോ മീറ്റര്‍ കൂടി സഹിച്ചാല്‍ മതി അല്ലോ എന്ന് ആശ്വാസത്തില്‍ ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു.........രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ ഇതേ ആളുടെ ഫ്രണ്ട് റിക്വസ്റ്റ് കിടക്കുന്നത് കണ്ടു ഞാന്‍ ആഡ് ചെയുകയുക് ചെയ്തു എന്‍റെ ഫ്രണ്ട് ലിസ്റില്‍...............പിന്നിട് ഞങ്ങള്‍ പലപ്പോളും ചാറ്റ് ചെയാന്‍ തുടങ്ങി മിക്കവാറും പാര്‍ട്ടി ടോപിക്സ് തന്നെ ആയിരുന്നു........... അങ്ങനെ ഞങ്ങള്‍ നല്ല ഫ്രണ്ട് ആയി..................കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വരെ അത് അങ്ങനെ തന്നെ ആയിരുന്നു നല്ല ഫ്രണ്ട്സ്................അങ്ങനെ ഇരിക്കെ ഒരിക്കല്‍ അവന്‍ എന്നോട് അന്നത്തെ ഹണിമൂണ്‍ സ്ലിപ്പ് ഓര്‍ക്കുനുണ്ടോ എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞെ എങ്ങനെ അത് മറക്കാന്‍ ആണ് ............... പിന്നെ അതിനെ പറ്റി ആയി സംസാരം അത് ഫില്‍ ചെയ്തു കൊടുത്തു ഒരു വീക്ക്‌ കഴിഞ്ഞു അവര്‍ വിളിച്ചിരുന്നു അത്രെ അന്ന് അവര്‍ വൈഫ്‌ എന്ത് ചെയുവാണ് എന്ന് ചോദിച്ചു പോലും അതിനു അവന്‍ അവരോടു ഹൌസ് വൈഫ്‌ ആണ് എന്ന് ഉത്തരം ആണ് പറഞ്ഞത് എന്ന് പറഞ്ഞു............... ആ സംസാരത്തിന് ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചതും അതായിരുന്നു "CAN U BECOME A HOUSEWIFE OF MINE".................. എനിക്ക് സത്യം പറഞ്ഞാല്‍ ചിരി ആയിരുന്നു തോന്നിയത് ഈ ചോദ്യം കേട്ടിത് പെട്ടെന്ന് ഒരാള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചിരിച്ചു പോകില്ലേ അത്രെ തന്നെ.................... ഞാന്‍ ഒന്നും മിണ്ടിയില്ല അവസാനം അവന്‍ എന്നോട് ജസ്റ്റ്‌ ഫോര്‍  ഒരു മാസം  നമുക്ക് പരസ്പരം ഒരു താമശേക്ക് സ്നേഹിച്ചു നോക്കിയാലോ എന്നായി ചോദ്യം........... എനിക്ക് അപ്പോളും ചിരി ആണ് തോന്നിയത് ഞാന്‍ ഒരാളെ താമശേക്ക് പോലും സ്നേഹിക്കാന്‍ പോയാല്‍ അയാള്‍ അടുത്ത ദിവസം പറയും മോള് വിട്ടേക്ക് നമുക്ക് ഈ തമാശ ഇവിടെ വെച്ച് നിറുത്താം എന്ന്................ അങ്ങനെ ഉള്ള എന്നോട് ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ ചിരിക്കാതെ എന്ത് പറയാന്‍ ആണ്..................... ഏതായാലും ഒരു തമാശക്കല്ലേ ആയിക്കൊതെ എന്ന് ഞാനും തിരുമാനിച്ചു അങ്ങനെ ഒരു മാസം കഴിഞ്ഞു പിന്നെയും ഞങള്‍ ഈ തമാശ ഇതു തുടരാന്‍ തന്നെ തിരുമാനിച്ചു................


അങ്ങനെ ഇരിക്കെ കൂടുതല്‍ നേരം ഇത് തുടര്‍ന്നാല്‍  ശെരി ആകില്ല  എന്ന് പറഞ്ഞു ഞാന്‍ തന്നെ ഈ തമാശ നിറുത്താന്‍ അവനോടു പറഞ്ഞു നമുക്ക് പഴയത് പോലെ ഫ്രണ്ട്സ് ആയി തന്നെ തുടരാം എന്നായി അവന്‍ അത് കേള്‍ക്കുകയും ചെയ്തു..................... അങ്ങനെ ഞങള്‍ പരസ്പരം വല്ലപോലും മാത്രം ആയി സംസാരം..............ആ സമയത്താണ് അവന്‍ എറണാകുളത്ത് ഒരു കമ്പനി സ്റ്റാര്‍ട്ട്‌ ചെയുന്നത്  അവന്‍ എന്നോട് അത് വിളിച്ചു പറയുകയും ചെയ്തു എനിക്ക് സന്തോഷം തോന്നി കാരണം നല്ല ഒരു തിരുമാനം ആണ് വെറുതെ പാര്‍ട്ടി എന്ന് പറഞ്ഞു സമയം കളയുന്നതിനെ കളും എന്ത് കൊണ്ടും നല്ല ഒരു തിരുമാനം ആയിരുന്നു അത്.................അങ്ങനെ അവന്‍ കമ്പനി സ്റ്റാര്‍ട്ട്‌ ചെയ്തു കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം അവന്‍ എന്ന് വിളിച്ചിതു എന്നോട് ചോദിച്ചു ഞാന്‍ നിന്‍റെ വീട്ടില്‍ വിളിച്ചു ഒരു മാര്യേജ് പ്രൊപോസല്‍ വെച്ചോട്ടെ എന്ന്............. ഞാന്‍ പറഞ്ഞു ഏതായാലും നീ ഇപ്പൊ ഈ കമ്പനി തുടങ്ങിയതല്ലേ ഉള്ളു ഇപ്പൊ അതിനെ കുറിച്ചൊന്നും ഓര്‍ക്കേണ്ട കമ്പനി നന്നായി റണ്‍ ചെയാന്‍ സ്രെമിക്ക് അതിനു അവന്‍ എന്നോട് രണ്ടു മാസം കൊണ്ട് എല്ലാം ശെരി ആകും അപ്പൊ ഞാന്‍ വന്നു വീട്ടില്‍ ചോദിച്ചോട്ടെ എന്നായി ചോദ്യം............... ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന്‍ അവനോടു അതെ പറ്റി അപ്പൊ സംസാരിക്കാം എന്ന് പറഞ്ഞു നിറുത്തി.............. പിന്നിട് അവന്‍ വീണ്ടും എന്നെ  വീകില്‍ ഒരു തവണ വിളിക്കുക  പതിവായിരുന്നു....... കമ്പനി അവന്‍റെ മാത്രം ആയിരുനില്ല അവന്‍റെ ഫ്രണ്ട്സും കൂടി ചേര്‍ന്നായിരുന്നു തുടങ്ങിയത്................5 ആറു മാസം കഴിഞ്ഞപ്പോള്‍ അവന്‍  ഇട്ട  പയിസ പോലും കിട്ടാതെ കമ്പനി നിന്ന് വിടേണ്ടി വന്നു  കൂട്ടുകാര്‍  ആയുള്ള വഴക്ക് കാരണം...................... കടം ആണെങ്ങില്‍ ഒരുപാടു ഉണ്ട് താനും അവനു തന്നെ അറിയില്ല എങ്ങനെ അതെല്ലാം വീട്ടില്‍ പറയും എന്നും.............  അവസാനം എങ്ങനെ ഒക്കെയോ അവന്‍ വീട്ടില്‍ പറഞ്ഞു അവര്‍ എന്ത് പറഞ്ഞു എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ അവനു ഞാന്‍ ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു ഞാന്‍.............. ആരും ഇല്ലാതെ ആയപ്പോള്‍ ഒരാള്‍  കൂടെ ഉണ്ട് എന്നാ ഒരു ആശ്വാസം അങ്ങനെ ഞങള്‍ വീണ്ടും അറിയാതെ അടുക്കാന്‍ തുടങ്ങി....................... ആദ്യം ഞാന്‍ പരിചയ പെടുമ്പോള്‍ അവനെ കുറിച്ചോ അവനന്റെ ഫാമിലിയെ കുറിച്ചോ ഒന്നും എനിക്ക് അറിയില്ലായിരുന്നു പക്ഷെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനെ പറ്റി എല്ലാം അറിയാം ആയിരുന്നു.......... അങ്ങനെ ഇരിക്കെ ഞങളുടെ രണ്ടാള്‍ക്കും അറിയാവുന്ന ഒരു ഫ്രണ്ട് എന്നെ പ്രപോസ് ചെയ്തു ഞാന്‍ അത് അവനോടു പറഞ്ഞു അവന്‍ അത് ആദ്യം ഒന്നും പറഞ്ഞില്ല വീണ്ടും ആ സംസാരം  ഞങ്ങള്‍ക്ക്   ഇടയില്‍ വന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു നിനക്ക് അവനോടു സോഫ്റ്റ്‌ കോര്‍ണര്‍ തോനുന്നുടെല്‍ നിനക്ക് അത് എന്നോട് പറയാം................. കാരണം ഇന്ന് എനിക്ക് ഒന്നും ഇല്ല കടം അല്ലാതെ നീ സുഖം ആയി ഇരിക്കുന്നത് എനിക്ക് അറിഞ്ഞാല്‍ മതി എന്ന്....................... അവനു അറിയാം അവനെ മറന്നു വേറെ ഒരാളെ സ്നേഹിക്കാന്‍ എനിക്ക് കഴിയില്ല എന്ന്.............. അവനോടു ഞാന്‍ പറഞ്ഞു ഇന്ന് ഞാന്‍ എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ സ്നേഹിക്കുന്നത് പിന്നെ നീ എന്തിനാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്............................ അവന്‍ പറഞ്ഞു എനിക്ക് അറിയാം പിന്നെ  ഞാന്‍ വെറുതെ ഒരു ഗോള്‍ അടിച്ചു എന്നെ ഉള്ളു എന്ന്............... അങ്ങനെ ഇരിക്കെ അവനു വിദേശത്ത് ഒരു കമ്പനിയില്‍ ഒരു ജോലി കിട്ടി......... അവനു  സമാധാനം  ആയി കാരണം ഒന്നുമില്ലെങ്കില്‍ പതിയെ എങ്കിലും കടം എല്ലാം കൊടുത്തു  തിര്‍ക്കാമല്ലോ  എന്നതിന്‍റെ................. അങ്ങനെ അവന്‍ പോകാന്‍ തിരുമാനിച്ചു പോകുന്നതിനു തലേന്നാള്‍ അവന്‍ എന്‍റെ വീട്ടില്‍ വന്നു അച്ഛനോട് സംസാരിച്ചു അവനു എന്നെ ഇഷ്ടമാണ് എന്ന് അച്ഛന്‍ പിന്നിട് മറുപടി പറയാം എന്ന് പറഞ്ഞു.................. അവസാനം ഇന്ന് ആ അവന്‍ എന്‍റെ എല്ലാം ആണ്.............................. ജീവിതത്തില്‍ ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന എന്‍റെ ജീവന്‍.....................

"എന്‍റെ വീട്ടുകാര്‍ എനിക്ക് പൂര്‍ണ മനസോടെ തന്ന എന്‍റെ ജീവന്‍ "

Wednesday, May 30, 2012



വെറുതെ ഒരു നേരം പോക്ക്  

ചില സമയങ്ങളില്‍ വെറുതെ ഇരിക്കുമ്പോള്‍ നമുക്ക് വേറെ ഒരാള്‍ക്ക്  പണി കൊടുക്കണം എന്ന് തോന്നും അങ്ങനെ വന്ന ഒരു  പണിയുടെ കാര്യം ആണ് ഞാന്‍ പറയാന്‍ പോകുന്നത്.............പണി ശെരിക്കു എനിക്കിട്ടായിരുന്നോ അതോ ഇനി ഞാന്‍ പറയാന്‍ പോകുന്നെ ആള്‍ക്ക് ആയിരുന്നോ എന്നതില്‍ ആണ് ഇന്നും എനിക്ക് അറിയാന്‍ മേലത്തെ കാര്യം..................വെറുതെ ഒരു നേരം പോക്കിന്  പറഞ്ഞു അത് ഒരു സീരിയസ്  കാര്യം ആയി മരിയ ഒരു സംഭവത്തെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്..............ഇത് ഞാന്‍ കോളേജില്‍ പഠിക്കുന്നെ സമയത്ത് നടന്ന ഒരു കാര്യം ആണ്..............അന്ന് ഞാന്‍ സെക്കന്റ്‌ ഇയര്‍ ആയിട്ടെ ഉള്ളു................എനിക്കാണെങ്കില്‍ വെറുതെ ഒരു തമാശ പറഞ്ഞാല്‍ പോലും ദേഷ്യം തോനുന്ന സമയം ആയിരുന്നു  പ്രതേകിച്ചും   അത് താമശേക്ക് പറഞ്ഞതാണോ അതോ സീരിയസ് ആണോ എന്ന് നോക്കാതെ ഞാന്‍ സീരിയസ് ആയി തന്നെ  പ്രതികരിക്കാര്‍ ഉള്ളു.............അങ്ങനെ  ഉള്ള സമയത്ത് എന്റെ  സീനിയേഴ്സ് എന്നോട് കാണിക്കാന്‍ ശ്രമിച്ച ഒരു തമാശ അത് ഞാന്‍ സീരിയസ് ആയി എടുത്തു അതിനെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്........ 


ഞാന്‍ പറഞ്ഞല്ലോ അന്ന് ഞാന്‍ സെക്കന്റ്‌ ഇയര്‍ പഠിക്കുന്ന സമയം കോളേജില്‍.............. കോളേജ് ആര്‍ട്സ്ഡേ ആയിരുന്നു അന്ന് ............. ഞാന്‍ കോളേജില്‍ ഏതു പ്രോഗ്രാം ആണെങ്കിലും സാരീ ആയിരിക്കും വേഷം  അന്നും പതിവ് പോലെ സാരീ തന്നെ ആയിരുന്നു എന്‍റെ  വേഷം............... ഞാന്‍ അങ്ങനെ വലുതായി  സീനിയേഴ്സ്  ആരോടും മിണ്ടാറില്ല  കാരണം എനിക്ക് ആരെയും വലുതായി പരിചയം ഇല്ല .......... എന്നാലും ഞാന്‍ അന്ന് ആരോടൊക്കെയോ സംസാരിച്ചു അതും വലുതായൊന്നും ഇല്ല ഏതൊക്കെയോ ചോദിച്ചു അതിനുള്ള മറുപടി അത്രേ ഒക്കെ തന്നെ............. അന്ന് എന്‍റെ ഹോസ്റ്റല്‍ മേറ്റ്സ്  അവരുടെ ഡാന്‍സ് ഉണ്ടായിരുന്നു അങനെ പ്രോഗ്രാം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ ഹോസ്റ്റലില്‍ തിരികെ എത്തി..................... വരുന്നേ വഴിക്ക് ആരൊക്കെയോ വിളിച്ചു തിരക്കുനുണ്ടായിരുന്നു ഞങള്‍ ഹോസ്റ്റലില്‍ എത്തിയോ എന്നൊക്കെ.......................... അങ്ങനെ ഏതായാലും ഞങ്ങള്‍  ഹോസ്റ്റലില്‍ എത്തി................ ഹോസ്റ്റലില്‍ ഞങള്‍ എല്ലാപേരും ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട കാര്യം ഇല്ല എല്ലാപേരും കൂടെ ആലപ്പായിരിക്കും ഉറക്കോം ഒന്നും ആര്‍ക്കും അങ്ങനെ പെട്ടെന്ന് തോന്നത്തും ഇല്ല..............  ഉറങ്ങുമ്പോള്‍  ചിലപ്പോള്‍ 12 മണി ഒക്കെ കഴിയും  അന്നും പതിവ് പോലെ അങ്ങനെ ഉള്ള ഒരു ദിവസം തന്നെ ആയിരുന്നു എല്ലാപേരും കൂടി ആര്‍ട്സ്ഡേയിലെ ഓരോ പ്രോഗ്രാംസ് ഇന്‍റെ കാര്യവും പറഞ്ഞു ഇരിക്കുക ആയിരുന്നു........... പെട്ടെന്ന് എന്‍റെ ഒരു ഫ്രണ്ട് മൊബൈല്‍ കൊണ്ട്  തന്നിട്ട് എന്‍റെ ഒരു സീനിയറിന് ഏതോ എന്നോട് പറയാന്‍ ഉണ്ട് എന്ന് പറഞ്ഞു..............ഞാന്‍ അര എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ അവള്‍ എന്‍റെ  കയ്യില്‍  മൊബൈല്‍ തന്നിട്ട്  പോയി............... ഞാന്‍  ആരാ  എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പേര് പറഞ്ഞു ഞാന്‍ കാര്യം ചോദിച്ചു  എന്താ പറയാന്‍ ഉള്ളത് എന്ന്..........  അയാള്‍ കാര്യം പറഞ്ഞു തുടങ്ങി അയാളുടെ ഒരു ഫ്രണ്ട് ഇന് എന്നോട് എന്തോ പറയാന്‍ ഉണ്ട് അയാളുടെ അടുത്ത് ഫോണ്‍ കൊടുക്കാം എന്ന് ഞാന്‍ പറഞ്ഞു അതിന്റെ കാര്യം ഒന്നും ഇല്ല ഏതാ കാര്യം എന്ന് വെച്ചാല്‍ ഇയാള്‍ തന്നെ പറഞ്ഞാല്‍ മതി എന്ന്.............. അങ്ങനെ അയാള്‍ കാര്യം പറഞ്ഞു അയാളുടെ ഫ്രണ്ടിനു എന്നെ ഇഷ്ടം ആണ് എന്ന്.............. ഞാന്‍ പറഞ്ഞു വെള്ളം അടിചിത് സൂകിശു സംസാരിക്കണം എന്ന് അങ്ങനെ അത് വഴക്കായി.......... അവസാനം അയാള്‍ അയാളുടെ ഫ്രണ്ടിനെ ഫോണ്‍ ഏല്പിച്ചു............. സാദാരണ പഞ്ചാര അടിക്കുന്നെ പോലെ തന്നെ അയാള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി........... എന്നെ സാരീ ഉടുത് കാണാന്‍ നല്ല ഭംഗി ആയിരുന്നു എന്നതായിരുന്നു അയാളുടെ ആദ്യത്തെ കമന്റ്‌............. അത് തന്‍ പറഞ്ഞില്ലെങ്കിലും അറിയാം എന്നായി ഞാന്‍ അങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം അയാള്‍ക്ക് എന്നെ ഇഷ്തം ആണ് എന്നായി.......... എനിക്ക് ദേഷ്യം വന്നു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു വച്ചു......... വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയാന്‍ കൂട്ടാക്കിയില്ല............. അങ്ങനെ ആ പ്രശ്നം തിര്‍ന്നു എന്ന് ഞാന്‍ കരുതി................. ചിലപ്പോള്‍ വെള്ളം അടിച്ചതിന്റെ പുറത്തു പറഞ്ഞതാകും എന്ന് കരുതി ഞാന്‍ ആ മാറ്റര്‍ അവിടെ വിട്ടു...............പിന്നെ കുറച്ചു ദിവസം ഞാന്‍ ആ മറ്റെറിനെ പറ്റി ഒന്നും കേട്ടില്ല അങ്ങനെ ആ പ്രശ്നം ഒതുങ്ങി തിരുന്നു എന്ന് ഞാന്‍ സമാധാനിച്ചു  ഇരിക്കുമ്പോള്‍............. ഒരു ദിവസം വയ്കുന്നേരം എന്‍റെ ഫ്രണ്ട് എന്നെ വിളിച്ചിതു ഇതേ സീനിയേഴ്സ്നു എന്തോ എഴുതി കൊടുക്കണം എന്ന് പറഞ്ഞു എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല ഞാന്‍ വെറുതെ ഒരു താമശേക്ക് പറ്റില്ല എന്ന് പറഞ്ഞു.............. വീണ്ടും അവര്‍ ആ പഴയ മാറ്റര്‍ എടുത്തിട്ട് വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി.......... എനിക്ക് ദേഷ്യം വന്നു ഞാനും ഏതൊക്കെയോ പറഞ്ഞു അവസാനം  പരസ്പരം വഴക്കായി........... ഞാന്‍ വീട്ടില്‍ പറയും എന്ന് പറഞ്ഞു വഴക്ക് രുഷം ആയി.............ഞാന്‍ വീട്ടില്‍ ഫോണ്‍ നമ്പര്‍ കൊടുക്കും എന്ന് പറഞ്ഞു അവസാനം അവര്‍ എനിക്ക് അയാളുടെ ഫോണ്‍ നമ്പര്‍ തന്നിതു അത് കൊടുത്ത മതി എന്നായി..............ഞാന്‍ ആ വാശിക്ക് വീട്ടില്‍ വിളിച്ചു അമ്മയോട് പറഞ്ഞു ഫോണ്‍ നമ്പര്‍ കൊടുക്കുകയും ചെയ്തു...............അമ്മ വിളിച്ചു അവനോടു ഞാന്‍ അവളെ കോളേജില്‍  വിട്ടിരിക്കുന്നത് പഠിക്കാന്‍ ആണ് ഇനി ഇങ്ങനെ ഒരു ശല്യ പെടുത്തല്‍ ഉണ്ടാകരുത് എന്ന്........... അതിനു അയാള്‍ എന്‍റെ പോന്നമാച്ചി എനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു മറുപടി........പിന്നെ എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല.......... അവസാനം അവരുടെ ഹോസ്റ്റലില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു അത്രെ അവന്‍ പിണങ്ങി റൂമില്‍ കേറി ഡോര്‍ ലോക്ക് ചെയ്തു ഇരിക്കുവ എന്ന്........... എനിക്കും ദേഷ്യം ആയി ഞാന്‍ അടുത്ത ദിവസം വീട്ടില്‍ പോകാന്‍ തിരുമാനിച്ചു........... രാവിലെ 6.30ക്ക് ആണ്     അവിടെനിന്നുള്ള   നിന്നുള്ള ആദ്യത്തെ ട്രെയിന്‍ ഞാന്‍ എല്ലാപേരും ഉറക്കം എഴുന്നേല്‍ക്കുന്നതിനു മുന്നേ ഞാന്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ പോരാന്‍ ഇറങ്ങി....... അങ്ങനെ ഞാന്‍ വീട്ടില്‍ എത്തി അപ്പോഴാണ് അമ്മ വിളിച്ചു സംസാരിച്ചേ കാര്യത്തെ പറ്റി എന്നോട് പറയുന്നത്........അത് ഹോസ്റ്റലില്‍ എല്ലാപേരുടെയും ഇടയില്‍ പ്രശ്നം ആയി ഞാന്‍ ഇനി തിരികെ വരില്ല എന്ന് വരെ അവരെല്ലാം കരുതി...... അന്ന് വയ്കുന്നേരം ഞാന്‍ ക്രിക്കറ്റ്‌ കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്‍റെ ഹോസ്റ്റലില്‍ ഉള്ളവര്‍ എന്നെ വിളിച്ചു ഞാന്‍ അവരോടു 2 ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് പറഞ്ഞു അവര്‍ക്കെല്ലാം ആശ്വാസം ആയി..... ഞാന്‍ ഹോസ്റ്റലില്‍ ചെല്ലുമ്പോള്‍ ആണ് അറിയുന്നത് സീനിയേഴ്സ് പറഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ പോയ കാര്യം ചോദിയ്ക്കാന്‍ എന്‍റെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചത് എന്ന്......... ഞാന്‍ ഒന്നും മിണ്ടിയില്ല ആരോടും ഞാന്‍ അതെ പറ്റി സംസാരിക്കാന്‍ പോലും പോയതും ഇല്ല.............. അങ്ങനെ ആ പ്രശ്നം അവിടെ തിര്‍ന്നു..........


പിന്നിട് അവര്‍ അവിടുന്ന് പാസ്‌ ഔട്ട്‌ അയ വര്‍ഷം ആണ് ഞാന്‍ അറിയുന്നത് ശെരിക്കു ഈ പറയുന്ന എന്‍റെ അമ്മ വിളിച്ചു ചീത്ത പറഞ്ഞ ആള്‍ക്ക് ഇത് മയി യാതൊരു അടുപ്പവും ഇല്ല എന്ന്........അയാളുടെ പേരില്‍ ബാക്കി ഉള്ളവര്‍ കളിച്ചതാണ് എന്നൊക്കെ....... ഞാന്‍ അയാളെ വിളിച്ചു മാപ്പ് പറയാന്‍ തിരുമാനിച്ചു......... ശെരിക്കും എനിക്ക് അയാളോട് സംസാരിക്കാന്‍ തന്നെ പേടി ആയിരുന്നു..... പില്‍ക്കാലത്ത് ഞാന്‍ അയാളെ വിളിച്ചു മാപ്പ് പറയുകയും ചെയ്തു അന്ന് നടന്ന പ്രശ്നങ്ങള്‍ അയാള്‍ അറിയാത് ആയതു കൊണ്ട്.......... ഏതായാലും അവര്‍ എനിക്കിത് വെച്ച പണി പാവം ഒന്നും അറിയാതെ ഒരാള്‍ക്ക് ഇട്ടു  തിരിച്ചു പണി ആയി.......... ഇങ്ങനെ പലപ്പോളും ഓരോരോ താമശേക്ക് നമ്മള്‍ ചെയുന്നെ കാര്യങ്ങള്‍ പലപ്പോളും ഒരു നേരം പോക്കിന് ആയിരിക്കും........... പക്ഷെ ചില സമയങ്ങളില്‍ അത് വേരുള്ളവരെ ഒരുപാടു വേദനിപിക്കുകയും ചെയും.......... ഇത് എന്‍റെ മാത്രം കാര്യം അല്ല സാദാരണ എല്ലാപേരുടെയും ജീവിതത്തില്‍ പലപ്പോളും നടന്നിട്ടുള്ള കാര്യം തന്നെ ആകും................

Tuesday, May 29, 2012

ദേവി കൊടുത്ത  നിധി 


ഞാന്‍ ഈ പറയാന്‍ പോകുന്ന കഥ ഞാന്‍ പണ്ട് എപ്പാലോ കേട്ട് മറന്ന കഥയാണ് പണ്ട് എന്ന് വച്ചാല്‍ വളരെ പണ്ട് ഞാന്‍ ഒരു ഒന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍.............. ഇതില്‍ എത്രത്തോളം  സത്യം ഉണ്ടെന്നോ അത് വെറും പഴം കഥ  മാത്രം ആണോ എന്നും എനിക്ക് അറിയില്ല................ പണ്ട് ഞാന്‍ എന്റെ സ്കൂള്‍ അവധി ചിലവിടുന്നത്‌ പലപ്പോളും അമ്മയുടെ വീട്ടില്‍ ആയിരിക്കും........ അതിനു പ്രതേകിച്ചു കാര്യം ഒന്നും ഇല്ല അവിടെ ചെന്നാല്‍ കൂട്ടുകാരുണ്ട് പിന്നെ വിട്ടില്‍ ആണേല്‍ അമ്മയുടെ ശകാരം ഒര്പാട് കേള്‍ക്കേണ്ടി വരും പകരം അവിടെ അമ്മയുടെ വീട്ടില്‍ ചെന്നാല്‍  അമ്മുമ്മയും   അപ്പുപ്പനും മാത്രമേ ഉള്ളു............... അവരാരും എന്നെ ഒന്നും വഴക്ക് പറയുക പോയിതു ഒന്ന് ദേഷ്യത്തോടെ നോക്കുക കൂടി ഇല്ല കാരണം ഞാനാണ്‌ അമ്മയുടെ കൊടുംബത്തിലെ ആദ്യത്തെ ചെറുമോള്..... അതുകൊണ്ട് തന്നെ എല്ലാപേര്‍ക്കും ഒരു പ്രതേക സ്നേഹവും ഉണ്ട് എന്നോട്........ അങ്ങനെ അമ്മയുടെ വീട്ടില്‍ ചെന്നാല്‍ ഉറക്കോം മിക്കവാറും  അമ്മുമ്മയുടെ  കൂടെ ആയിരിക്കും ആരെയും ഞാന്‍ ആ വഴിക്ക് അടുപിക്കില്ല എനിക്ക് തന്നെ അമ്മുമയുടെ കൂടെ കിടക്കണം..... ആരൊക്കെ എത്രെ പിണങ്ങിയാലും ഞാന്‍ വിട്ടു കൊടുക്കില്ല ഞാന്‍ തന്നെ  അമ്മുമ്മയുടെ  കൂടെ കിടക്കും........ അങ്ങനെ ഒരിക്കല്‍ അമ്മുമ എന്നോട് പറഞ്ഞു തന്ന ഒരു കഥ ഞാന്‍ ഇന്ന് വെറുതെ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തു..........  


കഥ  ഇങ്ങനെ ആണ് പണ്ട് എന്ന് വെച്ചാല്‍ അമ്മുമയുടെ അച്ഛന്‍ ഉണ്ടായിരുന്ന സമയത്തുള്ള കഥയാണ് ................ അവരായിരുന്നു അന്നത്തെ അവിടുത്തെ അറിയപെടുന്ന ഒരു കുടുംബം.......... അന്നത്തെ കാലത്ത് താഴ്ന്ന ജാതികര്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വീതിനു മുന്നില്‍ കുഴി കുത്തി  അതില്‍ ഇല വെച്ച് അതില്‍ കഞ്ഞി ഒഴിച്ച് കൊടുക്കുന്നതായിരുന്നു അത്രേ......    അങ്ങനെ  കൊടുക്കുന്ന സമയത്ത് അതില്‍ ഒരു കുറത്തി തന്റെ കീശയില്‍ നിന്നും കുറച്ചു തിളങ്ങുന്ന കല്ല്‌ എടുത്തു അവരുടെ അരികെ വെക്കുന്നത് കണ്ടിട്ട് അമ്മുമയുടെ അമ്മ അത് എവിടുന്നു കിട്ടിയതാണ് എന്ന് ചോദിച്ചു........... അവര്‍ പറഞ്ഞത് അവര്‍ എന്ന് പോച്ച ചെത്താന്‍ പോകുന്ന വഴിക്ക് ഒരു ദേവി ക്ഷേത്രം ഉണ്ടത്രെ  എന്നും  അവര്‍ ആ ദേവിയോട് എന്നും തന്റെ പരിഭവവും തന്റെ കുടുംബത്തിലെ കഷ്ടപാടും പറയുന്നത് സ്ഥിരം ആയിരുന്നത്രെ......   അങ്ങനെ അന്നത്തെ ദിവസവും അവര്‍ ആ ദേവിയുടെ മുന്നില്‍ ചെന്ന് പ്രാത്തിച്ചപ്പോള്‍ ദേവി തന്‍ ഇരിക്കുന്നതിനു അടുത്തുള്ള തെചിയുടെ മുട്ടില്‍ നോക്കാന്‍ പറഞ്ഞു അത്രെ.............അങ്ങനെ നോക്കിയപ്പോള്‍ ഒരു വലിയ കല്ലും നാലു ചെറിയ കല്ലും അവിടെ  തിളങ്ങുന്നത്  അവര് കണ്ടു തെചിയുടെ പൂവിലെ നാലു ഇതളുകള്‍ പോലെ നാലു ചെറിയ കല്ലും  പിന്നെ  അതിനെ നടുക്കായി ഒരു വലിയ കല്ലും ആ വലിയ കല്ല്‌  കറങ്ങികൊണ്ട്  ഇരിക്കും അത്രെ....... അങ്ങനെ ഇരിക്കെ കുറ നാളുകള്‍ക്ക് ശേഷം അമ്മുമ എ കല്ലുകള്‍ അമ്മുമയുടെ അച്ഛന്റെ കയില്‍ കണ്ടു തിരക്കിയപ്പോള്‍ ആണ് അറിയുന്നത് കുറവന്‍ കൊണ്ട് ചെന്ന് കൊടുത്തതാണ് അത്രെ  പയിസക്ക് വേണ്ടി  ................   അങ്ങനെ    കുറച്ചു നാള്‍ കഴിഞ്ഞു കുറത്തി തന്‍ സൂക്ഷിച്ചു വെച്ചിരുന്ന ആ കല്ലുകള്‍ നോക്കിയപ്പോള്‍ അതില്‍ പൊതിഞ്ഞു അവര്‍ സൂക്ഷിച്ചു വെച്ചിരുന്ന തുണി കഷ്ണം മാത്രമേ അവിടെ കാണാന്‍ ഉള്ളു അവര്‍ നില വിളിച്ചു കരയാന്‍ തുടങ്ങി..... അവര്‍ കുറവാനോട് തിരക്കിയപ്പോള്‍  അയാള്‍ പറഞ്ഞു തനിക്കു അതിനെ പറ്റി അറിയുകയേ ഇല്ല എന്ന് ............. അങ്ങനെ അവര്‍ കരഞ്ഞു കൊണ്ട് ആ ദേവിയുടെ നടയില്‍ ചെന്നു അത് ഒരു  പാറയുടെ  വശത്താണ് ആ ദേവി ഇരിക്കുന്നത് ...... അതിനു അടുത്തുണ്ടായിരുന്ന പാറയില്‍ വെള്ളം കെട്ടി നില്പുണ്ടായിരുന്നു അതില്‍ അവര്‍ മുങ്ങി കുളിച്ചു ആ ദേവിയുടെ മുന്നില്‍ ചെന്നു ആ ഈറന്‍ വസ്ത്രത്തോടെ  പൊങ്കാല ഇട്ടുവത്രേ....... എന്നിത് അവര്‍ ആ ദേവിയോട് പറഞ്ഞു അത്രേ നീ എനിക്ക് തന്ന നിധി നീ തന്ന തിരിചെടുക്കണേ എന്ന്.......അതിനു ദേവി പറഞ്ഞത് ആ കുറത്തിയുടെ മുന്നം തലമുറയില്‍ പെട്ട ഒരാള്‍ ആ നിധി ഇരിക്കുനിടത് താമസിക്കാന്‍ വരും എന്നും അയാള്‍ക്ക് ആ നിധി കിതും എന്നും....... അങ്ങനെ   ഇരിക്കെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ അമ്മുമയുടെ അച്ഛന്  വയറുവേദന  വരാന്‍  തുടങ്ങി  കാരണം ആ ദേവി കൊടുത്ത നിധി പുള്ളി എപ്പോളും തന്റെ കീശയില്‍ തന്നെ ആണ് വെച്ച് കൊണ്ട് നടക്കാറ്............. കുറെ വയ്ധ്യന്‍ മാരെ ഒക്കെ അവര്‍ കാണിച്ചു അവരെല്ലാം  കുഴപ്പം  ഇല്ല എന്ന് പറഞ്ഞു തിരിച്ചു അയക്കാന്‍ തുടങ്ങി...... കാരണം ഈ നിധി  എങ്ങനെ എങ്കിലും   ഭുമില്‍ മുട്ടിയാല്‍ മാത്രമേ ആ ദേവിക്ക് തന്‍ കുറത്തിക്ക്‌ കൊടുത്ത നിധി തിരികെ എടുക്കാന്‍ കഴിയും ആയിരുന്നുള്ളു.........അങ്ങനെ ഇരിക്കെ അമ്മുമയുടെ വീട്ടിന്റെ കൂര ഇളക്കി പണിയാന്‍ തിരുമാനിച്ചത് ആ ഇടയ്ക്കായിരുന്നു ആ പണിക്കിടയില്‍ ആ കല്ലുകള്‍ നഷ്തപെടെരുത് എന്ന് കരുതി പുള്ളി ആ കല്ലുകള്‍ ഒരു കുപ്പിയില്‍ ആക്കി മണ്ണില്‍ കുഴിച്ചിട്ടു അത് ഉമ്മറ കോണില്‍....... പക്ഷെ പണി ചെയുന്ന സമയം മുഴുവന്‍ പുള്ളി അതിനടുത് തന്നെ കസേരയില്‍ ഇരിക്കുവായിരുന്നു പണി കഴിഞ്ഞു അത് എടുക്കാന്‍ ആയി അവിടേം കുഴിച്ചപോള്‍ അത് കാണാന്‍ ഇല്ല......... ഒരാള്‍ പൊക്കം വരെ അദ്ദേഹം അതിനായി കുഴിച്ചു നോക്കി അത്രേ...... പിന്നിടാണ് അവര്‍ എല്ലാം അറിയുന്നത് കുറത്തി ദേവിയുടെ മുന്നില്‍ ചെന്നു പ്രാത്തിച്ചതിന്റെ ഭലം ആണ് ഇങനെ ഒക്കെ സംഭവിച്ചത് എന്ന്...............

ഈ കഥ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി ആണ് തോനുന്നത്................കാരണം ഇതൊക്കെ എങ്ങനെ നടക്കാന്‍ ആണ്......... ഇതെല്ലം വെറും കഥകള്‍ മാത്രം ആണ് ഇങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കുകയില്ല..... അല്ലെങ്കില്‍ പിന്നെ ഈ കാലത്തും ഇത് പോലെ ഒക്കെ നടക്കണ്ടേ.....................






Sunday, May 20, 2012

ഒരു ഫ്രണ്ട് 


കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഞാന്‍ ഈ എഴുതാന്‍ പോകുന്നെ.... ഞാന്‍ കുറച്ചു ദിവസം ആയി ഓഫീസില്‍ പോയി ആരോടും ഒന്നും  മിണ്ടാറും  ഇല്ല അത് പോലെ  തന്നെ ഞാന്‍ ആരെ കണ്ടാലും ചിരിക്കാരും ഇല്ല.... ഞാന്‍ കരുതി ആരും ഇതൊന്നും  കാണുനില്ല  എന്നാണ് പക്ഷെ കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഓഫീസിലെ സുഹൃത്തും ആയി സംസാരിക്കുകയായിരുന്നു.... ഒരുദിവസവും ഇല്ലാതെ പോലെ അവന്‍ എന്നോട് നിന്നെ ഇപ്പൊ ഓഫീസില്‍ ചിരിച്ചു കൊണ്ട്    കാണാറില്ലല്ലോ എന്ന് ചോദിച്ചു... പണ്ട്  അവന്‍റെ ഏറ്റവും വലിയ    പരാതിയായിരുന്നു   എന്‍റെ  ചിരി അത് അവന്‍ എന്നോട് തന്നെ പറഞ്ഞിട്ടും ഉള്ളതാണ് ...... പക്ഷെ ഇന്നലെ ആ   അവന്‍ എന്നോട് പരാതി പറഞ്ഞപ്പോ ഞാന്‍ തന്നെ കുറെ നേരം ആലോചിച്ചു എനിക്ക് എന്നതാണ് പറ്റിയതെന്നു ഏതായാലും അതിനുള്ള ഉത്തരം എനിക്ക് അറിയില്ല  എന്തോ ഞാന്‍ അറിയാതെ തന്നെ ഞാന്‍ കുറേ ഏറി മാറി പോകുന്നുണ്ട്...... ഏതായാലും ഇതൊന്നും അല്ല ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നെ കഥ ...... 


അങ്ങനെ  ഞങ്ങള്‍  എന്നത്തേയും പോലെ ഇന്നലെയും ഒരുപാടു സംസാരിച്ചു അവസാനം അവന്‍ എന്നോട് പറഞ്ഞു ഞാന്‍ അന്ന്  ഇന്റര്‍വ്യൂവിനു ചെന്ന  ദിവസം  എന്‍റെ  ചിരി അവനു ഒരുപാടു ഇഷ്ടമായി തോന്നിയിരുന്നു എന്ന് .....അന്ന് അവന്‍  എന്‍റെ  നമ്പര്‍ റെസുമീയില്‍ നിന്ന് എടുത്തു വിളിക്കണം എന്ന് കരുതിയിരുന്നതാണ് എന്ന്  കാരണം ആദ്യം അവര്‍ എന്നെ സെലക്ട്‌ ചെയ്തിട്ടില്ലായിരുന്നു..... പിന്നിട് എന്നെ അവര്‍ സെലക്ട്‌ ചെയ്തപ്പോള്‍ അവന്‍ അത് വേണ്ട എന്ന്  കരുതി കാരണം ആ  ഓഫീസില്‍ വര്‍ക്ക്‌ ചെയാന്‍ വരുന്നേ ഒരാള്‍ അല്ലെ അതുകൊണ്ട് വേണ്ട  എന്നായി അവന്‍റെ തിരുമാനം....... അങ്ങനെ ഞാന്‍ ആ  ഓഫീസില്‍ ജോയിന്‍ ചെയ്തു പിന്നിട് ഞങ്ങള്‍  ഫേസ്ബുക്ക്   ഫ്രണ്ട്  ആയി ആ ഇടയ്ക്കു ചാറ്റ് ചെയ്തപ്പോള്‍ അവന്‍ എന്നോട് എനിക്ക് ആരോടേലും ഇഷ്ട്ടം ഉണ്ടോ എന്ന് ചോദിച്ചത് ഞാന്‍ അതിനു അവനോടു ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്..... അങ്ങനെ അവനു തോന്നിയ ഇഷ്ടം അവന്‍ പറയണ്ട എന്ന് കരുതി പക്ഷെ അവന്‍ അത് ഇന്നലെ ആണ് എന്നോട്   ഇങ്ങനെ   ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് പറയുന്നേ..... പിന്നിട് ഓഫീസിനു പുറത്തു ഞങ്ങള്‍ നല്ല ഫ്രണ്ട് ആയി അടി കൂടാന് വഴുഇടനും ഒക്കെ ഒരു നല്ല ഫ്രണ്ട് ..... അങ്ങനെ ഞങ്ങള്‍  മിക്കവാറും വിളികറും പതിവായി..... പക്ഷെ അവന്‍ എന്നോട് അത് എന്ത് കൊണ്ട് ഇന്നലെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല  ഒന്നുകില്‍ ഞാന്‍ അവനോടു അവിടുനിന്നു ജോലി മതി ആക്കുകയാണ് എന്ന് പറഞ്ഞത് കൊണ്ടാകാം.... അതും അല്ലെകകില്‍ അവന്‍ പറഞ്ഞത്  പോലെ   ആരും കൂടെ ഇല്ല എന്ന് തോന്നുന്ന സമയത്ത് ഒരാള്‍ തന്റെ കൂടെ ഉണ്ട് എന്ന് തോന്നുമ്പോള്‍ ആ   ഇഷ്ടം  പറയാതെ പോകരുത് എന്ന് തോന്നിയത് കൊണ്ടാകാം....  പക്ഷെ അവന്‍ പറഞ്ഞത് പോലെ പറഞ്ഞിട്ടും  കാര്യം ഇല്ലാതെ ഒരു ഇഷ്ടം അത് എപ്പോള്‍ പറഞ്ഞാലും ഉത്തരം ഒന്ന് തന്നെ ആയിരുന്നേനെ അത് അന്ന് പറഞ്ഞിരുന്നെലും ഇന്നായാലും..... പക്ഷെ പലപ്പോളും അവനു എന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്   പക്ഷെ അന്നോക്ക് അത് ഒരു ഫ്രണ്ട്ഷിപ്പ്  ആകും എന്നെ ഞാന്‍ കരുതിയിരുന്നുള്ളൂ അതിനും അപ്പുറം ഒരു ബന്ധം അതിനു ഉണ്ടാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല....... ചിലപ്പോള്‍ ചിലരെ കാണുമ്പോള്‍ തോനുന്ന ഒരു ഇഷ്ടം അവന്‍ പറഞ്ഞത് പോലെ കുറച്ചുന്നള്‍  മിണ്ടാതെ ഇരുന്നാല്‍ മറുന്നേ  ഒന്നായിരിക്കും അത്..........  അറിയില്ല ഏതായാലും ഞങ്ങള്‍ ഇന്ന് ഫ്രണ്ട് ആണ്  അങ്ങനെ  നല്ല ഫ്രണ്ട് ആയി തന്നെ തുടണം അതാണ് എന്റെ ആഗ്രഹം അത് അങനെ തന്നെ ആയിരിക്കണം എന്ന് പ്രാര്‍ത്ഥിക്കാം  


ചിലപ്പോള്‍ പെട്ടെന്ന് ഒരാളെ കാണുമ്പോള്‍ തോനുന്ന ഒരു ഇഷ്ടം അത് ഒരു ദിവസം കൊണ്ട് മറും ചിലപ്പോള്‍ കുറെ നാളുകൊണ്ട്  മറും  ചിലപ്പോള്‍ നമ്മുടെ ജീവിതല്‍ കാലം  മുഴുവന്‍ നമ്മുടെ കൂടെ തന്നെ ഉണ്ടാകും....... അത് ചിലപ്പോള്‍ ഒരാളുടെ സ്വഭാവം അതിനോടുള്ള ഒരു ഇഷ്ടം മാത്രം ആയിരിക്കും... അത് അങ്ങനെ ആണ്  ഒരു affection അത്രേ തന്നെ