Thursday, September 10, 2020


വാടാത്തോരാ പൂഷ്പം


വെയിലേറ്റ് വാടാത്തോരാ പൂവിന്റെ
സൌകുമാര്യം കണ്ടു ഞാൻ നിന്നു
സുഗന്ധമ്മയ്  അവളെൻ ജീവന്റെ
പതിയായി മാറിയ കാലവും ഞാനോർത്തു

മഴയുടെ തണലിന്നായി ഏറെ കൊതിച്ചൊരാ
പൂവിനെ എൻ ഹൃദയമാം തണലിൽ 
അവൾ‌ പോലുമറിയാതെ കാത്തു വേച്ചൊരാ
സ്നേഹമാം നദിയുടെ ഒള്ളത്തിൽ തണലേകി

പുതു മണ്ണിൻ ഗന്ധമുള്ളരാ മഴയുടെ താളത്തിൽ 
എന്നുമ്മവൾ എൻറ്റെത് മാത്രമായ് മറിയൊരാ
മേട മാസത്തിലെ രാവും ഞാൻ ഓർത്തു
കുളിർമഴയുള്ളൊരാ രാവിൽ എൻ കരം പിടിച്ചവൾ

മഴയുടെ മധുരമാം താളത്തിൽ എൻ ഹൃദയത്തിൻ
സ്നേഹമാം നദിയുടെ ഓളമായ്‌ മറിയൊരാ നാൾമുതൽ 
എൻ ഹൃദയത്തിൻ താളമായ്‌ മാറിയവൾ എന്റെ 
ഹൃദയത്തിൻ ശിശിരവും വർഷവും വേനലുമ്മായവൾ‌ മാറി

കൊതിയോടെ നോക്കി നിന്നൊരു പുഷ്പത്തെ എൻ 
ഹൃദയത്തിൻ പാതിയായ്‌ വാടാതെ സൂക്ഷിപ്പൂ ഞാനിന്നും...

 

ശലഭജെന്മങ്ങൾ


ഒരു പിടിയും തരാതെ  പറന്നു പോകുന്നോരാ 
ശലഭജെന്മങ്ങൾ ചിലതുണ്ടീ വിണ്ണിൽ 

അരികിലായ് വന്നു നിന്നേറെ   മോഹങ്ങള്‍ 
നൽകി പറന്നു പൊകുന്നൊരീ ശലഭ ജെന്മങ്ങളിൽ 
ചിലതെങ്കിലും അഴകാർന്നൊരാ ചിറകറ്റു വീഴുന്നതും 
നോക്കി നിലക്കാറുണ്ടീ വിണ്ണിൽ നമ്മൾ

വർണ്ണ ചിറകാർന്നവയീ വിണ്ണിൽ പാറുമ്പോൾ
നോക്കി നില്പ്പത്തിന്നേറെ പേരുണ്ടാം  ചുറ്റിലും 
ചിറകറ്റു വീഴുന്നൊരാ നേരം ഒരിമ 
നോക്കുവാൻ പോലും സമയമില്ലത്തൊടുന്നുണ്ടാകം 
സമയമാം തോണിതന്നിലെ യാത്രക്കാർ നമ്മൾ

Sunday, June 8, 2014



അവൾ അറിയാതെ





ഇന്ന് അവളുടെ കണ്ണുകളിൽ എന്നത്തെക്കാളും തേജസ്സു തോനുന്നുണ്ടായിരുന്നു. ജീവിതത്തിൽ തൻ എവിടെയോക്കയോ എത്തി എന്നതിന്റെ ഒരു ആത്മവിശ്വാസം ആക്കാം അതും അല്ലെങ്കിൽ താൻ ഒരിക്കലും ആഗ്രഹിക്കാതെ തന്നെ തേടി വന്ന പുരസ്കാരത്തിന്റെ  സന്തോഷം ആകാം അതും തൻറെ ആദ്യ പുസ്തകത്തിനു തന്നെ . എന്നാൽ പുരസ്ക്കാര ധാന ചടങ്ങിനു പോകുന്നതിനുഇടയിലും ഒരു പേടി അവളുടെ മനസ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു എങ്ങനെ താൻ എല്ലാപേരുടെയും മുന്നിൽ ചെന്നു നില്ക്കും തന്നോട് സംസാരിക്കാൻ ആവശ്യപെട്ടാൽ താൻ എന്ത് സംസാരിക്കും എന്നൊക്കെ ആയിരുന്നു അവളുടെ മനസ്സിലെ ചിന്തകൾ. അവൾ വളരെ പണിപെട്ട് തന്റെ മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി.  അധികം ആരും അവിടെ ഉണ്ടാകില്ല തന്നോട് ആരും ഒന്നും സംസാരിക്കാൻ അവശ്യ പെടില്ലായിരിക്കാം. പിന്നെ തനിക്കു പരിചയം ഉള്ള ആരും തന്നെ അവിടെ ഉണ്ടയിക്കില്ല. ഈ ചിന്തകൾക്കൊക്കെ ഒടുവിലൽ അവൾ ആ വേദിയിൽ ചെല്ലുംപ്പോൾ അവളെ കാത്തു എല്ലപരും ആ വേദിക്ക് മുന്നിൽ നില്പ്പുണ്ടായിരുന്നു .


അവൾ പലപ്പോളും തന്റെ കഥകളിൽ പറഞ്ഞിരുന്നത് പോലുള്ള ഒരു നിമിഷം ആയിരുന്നു അത്. "ഒരു സന്ധ്യാ സമയം ചെറിയ രീതിയിൽ ചാറ്റൽ മഴ പെയുന്നുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ രഷ്മികൾ ഭൂമിയെ വന്ദിച്ചു പടി ഇറങ്ങുന്ന നിമിഷം. എവിടെനിന്നോ പെയ്തു വീഴുന്ന മഴത്തുള്ളികളെ  തട്ടി ചിതറിച്ചു കൊണ്ട് കടന്നു വരുന്ന മന്തമാരുതൻ". അവൾ ഒരുനിമിഷം അവിടെ കണ്ണടച്ചു മൌനമായി നിന്നു. അതുവരെ  കിട്ടാതെ ഇരുന്ന ഒരു ആത്മവിശ്വാസം  എവിടെ നിന്നോ കിട്ടിയതു  പോലെ അവൾക്കു തോന്നി.അവൾ ആ വേദിയിലേക്കു നടന്നു തനിക്കു അറിയാവുന്നവരായി അധികം ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അവൾ തൻറെ സീറ്റിൽ ചെന്നിരുന്നു പലരും അവളുടെ കഥയുടെ അഭിപ്രായം വന്നു പറയാൻ തുടങ്ങി എന്തെന്നില്ലാത്ത സന്ധോഷം അവൾക്കു തോന്നി കാരണം താൻ ഒരിക്കല്പോലും ഈ കഥ എഴുതുമ്പോൾ മനസ്സിൽ പോലും  കരുതിയിരുന്ന ഒരു കാര്യം ആയിരുന്നില്ല ഇതൊന്നു. അവൾ അറിയാതെ അവളുടെ ശ്രദ്ധ താൻ ഒരിക്കൽ പോലും മനസ്സുകൊണ്ട് കാണരുത് എന്ന് കരുതിയ ഒരാളിലേക്കു ചെന്ന് പതിക്കുകയായിരുന്നു. അവൾ അയാളത്തനെ കുറേ നേരം നോക്കികൊണ്ട്‌ ഇരുന്നു. അതിനടയിൽ ആരൊക്കെയോ അവളോട്‌ സംസാരിക്കുന്നുണ്ടായിരുന്നു .പക്ഷേ ആ സംസാരം ഒന്നു അവൾ കേൾക്കുന്നേ  ഉണ്ടായിരുന്നില്ല. 


അവളുടെ ചിന്തയിൽ അയാളുടെ ഓർമ്മകൾ പതിയെ നിറയുകയായിരുന്നു. ഒരിക്കൽ താൻ പോലും അറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ മനുഷ്യനെ പറ്റിയുള്ള ചിന്തകൾ അവളുടെ മനസ്സിലൂടെ അവൾ അറിയാതെ കടന്നു പോകുകയായിരുന്നു. അവളുടെ നിറമാർന്ന കലാലയ ജീവിതത്തിനിടയിൽ കടന്നു വന്ന ആ മനുഷ്യൻ അവളുടെ ജീവിതം തന്നെ പിൽക്കാലത്ത് ഒരുപാടു മാറ്റി മറിക്കുകയായിരുന്നു. അവൾ തൻറെ ഒരു യാത്രക്കിടയിൽ പരിചയപ്പെട്ടത്തായിരുന്നു ആ മനുഷ്യനെ. അതുപിന്നിട് സൗഹൃദം ആയി. ആ സൗഹൃദം എപ്പോളോ അവൾ പോലും അറിയാതെ പ്രണയം ആയി മാറുകയായിരുന്നു. ഒന്ന് പറഞ്ഞാൽ  അവൾക്കു മാത്രം ആയിരുന്നു അതു ഒരു പ്രണയം പക്ഷേ അവനു അതു തൻ എന്നും പരിചയ പെട്ടു മറന്നു കളയുന്ന പെമ്പിള്ളേരിൽ  ഒരാൾ മാത്രം ആയിരുന്നു അവൾ. 


അതൊരു ജൂണ്‍ മാസം ആയിരുന്നു. അന്നു രാവിലെ എന്നത്തേയും പോലുള്ള  ഉള്ള ഒരു  ദിവസ്സം ആയിരുന്നു അവൾക്കു. പക്ഷെ എന്തെന്നില്ലാത്ത ഒരു സന്ധോഷം അവൾക്കു തോന്നിയിരുന്നു. തൻറെ ജോലിയുടെ ട്രെയിനിംഗ് കഴിയുന്ന ദിവസം ആയിരുന്നു അത്. അവസാന ദിവസ്സത്തെ ട്രെയിനിങ്ങും കഴിഞ്ഞ് ജോലിയുടെ ജോയിനിങ്ങ് ലെറ്ററും മേടിച്ചു അവൾ ആ ട്രെയിനിംഗ് സെന്ററിൽ നിന്നു തന്റെ സുഹൃത്തുക്കൾക്കൊപ്പം പടി ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ തൻറെ പ്രൊഫഷൻ അല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. അന്നത്തെ തൻറെ യാത്രക്കിടയിൽ അവൾ അവിചാരിതം ആയി ഒരാളെ പരിചയപ്പെട്ടു. ശെരിക്കു പറയുകയാണെങ്കിൽ ബസ്‌ യാത്രക്കിടയിൽ സ്വയം സമയം ചിലവാക്കാൻ അവൾ കണ്ടെത്തിയ സൗഹൃദം ആയിരുന്നു അതു. 


അവൾ വീടിലേക്കു വരാൻ ബസിൽ കയറുമ്പോൾ അധികം തിരക്കുണ്ടായിരുനില്ല. അതിൽ ഒരു സയിട് സീറ്റിൽ അവൾ ഇരുപ്പു ഉറപ്പിച്ചു. അടുത്ത് ആരൊക്കെയോ ഇരുപ്പുണ്ടായിരുന്നു അവൾ ആരെയും ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ബസിൽ കയറിയാൽ 5 മണിക്കൂർ വേണം അവൾക്കു വീട്ടിൽ എത്താൻ പതിവ് പോലെ അവൾ അവളുടെ ഉറക്കോം ആരംഭിച്ചു. പക്ഷെ ബസ്‌ പകുതി വഴി പിന്നിടുമ്പോളെക്കും ആരോ അവളുടെ മൊബൈലിൽ വിളിച്ചു, അവൾ എഴുന്നേറ്റു നോക്കുമ്പോൾ അവൾ  ഇരുന്ന സീറ്റിൽ ആരും ഉണ്ടായിരുന്നില്ല അവൾ ആ കാൾ അറ്റൻഡ് ചെയ്ത ശേഷം ആ സീറ്റിലെക്കു കൽ നിവർത്തി വെച്ച് ഉറങ്ങാൻ തുടങ്ങി. ആ ഉറക്കത്തിനിടയിൽ ആരോ അവളുടെ കാലിൽ തട്ടുന്നതു പോലെ അവൾക്കു തോന്നി. അവൾ എഴുന്നേറ്റു നോക്കുമ്പോൾ. അവൾ എഴുന്നേറ്റു നോക്കുമ്പോൾ ഏകദേശം ഒരു ഇരുപതു ഇരുപത്തഞ്ചു വയസ്സ് പ്രായം ഉള്ള ഒരാൾ. അവൾ എഴുന്നേറ്റു അയാളെ നോക്കി. താൻ അവിടെ ഇരുന്നോട്ടെ എന്ന് അയാൾ അവളോട്‌  ചോദിച്ചു. മനസ്സിൽ ഒര്പാട് ദേഷ്യം തോന്നി എങ്കിലും അവൾ ഒന്നും മിണ്ടാതെ തൻറെ കാൽ അവിടെ നിന്ന് മാറ്റികൊടുത്ത്‌.അയാൾ അവിടെ ഇരുന്നു പതിയെ പതിയെ അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി.അങ്ങിനെ ആ യാത്രക്കൊടുവിൽ അവർ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. കാരണം മറ്റൊന്നായിരുനില്ല അയാൾ ഒരു ജേണലിസ്റ്റ് ആണെന്ന് അറിഞ്ഞപ്പോൾ അവൾക്കു തോന്നിയ ഒരു ആരാധന ആയിരുന്നു കാര്യം.


പിന്നിട് പലപ്പോളും അവർ തമ്മിൽ ഫോണ്‍ വിളിക്കുക പതിവായിരുന്നു. ആ സംസാരത്തിന് ഇടയിൽ എപ്പോളോ താൻ പോലും അറിയാതെ അവൾ അയാളെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. അങ്ങിനെ ഇരിക്കെ അവർ തമ്മിൽ ഒരു ദിവസ്സം കാണാൻ തിരുമാനിച്ചു. അയാൾ അവൾ വർക്ക്‌ ചെയുന്ന സ്ഥലത്ത് ചെലാം എന്നു സമ്മതിച്ചു. അയാൾ പറഞ്ഞത്തു പോലെ തന്നെ ആ വീക്ക്‌ എൻറ് അവളെ കാണാൻ ചെന്നു. അവർ ഒര്മിച്ചു കുറച്ചു ദൂരം നടക്കാൻ തിരുമാനിച്ചു. ചെറിയ രീതിയിൽ ചാറ്റൽ മഴ പെഴുന്നുണ്ടായിരുന്നു അവർ നടക്കാൻ തുടങ്ങുമ്പോൾ. കുറേ ദൂരം നടക്കുന്നതിനിടയിൽ ആ മഴയുടെ ശക്തി കൂടിക്കൊണ്ടേ ഇരുന്നു അവൾ അയാളുടെ കൈയില്‍ മുറുകെ പിടിച്ചു ആ മഴയിളുടെ കുറേ ദൂരം നടന്നു. ആ മഴയുടെ ശക്തി കൂടിയപ്പോൾ അവർ ഒരു പള്ളിയുടെ മുറ്റത്ത്‌ കയറി കുറേ നേരം നിന്നു. പിന്നെയും ആ മഴയുടെ ശക്തി കുറഞ്ഞപ്പോൾ അവർ നടക്കാൻ തുടങ്ങി. പിന്നിട് അവർ തമ്മിൽ കാണുന്നത്തു പതിവായി. മിക്കവാറും വീക്ക്‌ എൻട് അവൾ നാട്ടിൽ വന്നു തിരികെ പോകുമ്പോൾ അവൻ കൂടെ കാണാറ് പതിവായി. പിന്നെ എപ്പോലോക്കെയോ ആ പ്രണയം എല്ലാ അതിരുകളും വിടാൻ തുടങ്ങിയിരുന്നു.  പക്ഷെ എപ്പോളോ ഒരു തെറ്റി ദാരണയുടെ പേരിൽ. അയാൾ അവളെ ഒഴുവക്കുകയായിരുന്നു. പക്ഷെ അപ്പോളും അവൾ അയാളെ മറക്കാൻ  കൂട്ടാക്കിയില്ല. തന്നെ എന്നെങ്കിലും അയാൾ തിരിച്ചറിയും എന്ന് അവൾ കരുതി. 


പക്ഷെ പലപ്പോളും അവൾ മനസ്സിൽ കരുതിയത്തിനും അപ്പുറത്തേക്ക് കാര്യങ്ങൾ അവളുടെ കൈ വിട്ടു പോകുകയായിരുന്നു. അവൾ പലപ്പോളും അവനോടു അതിനെ പറ്റി സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അവൻ സംസാരിച്ചു തുടങ്ങുമ്പോൾ അവൾ വെറും ഒരു  കേൾവിക്കരിയായി മാറുകയായിരുന്നു. പിന്നിട് എപ്പോളോ അവളുടെ ശ്രദ്ധ അവളുടെ പ്രൊഫഷല്‍ മാത്രം ആയി മാറുകയായിരുന്നു. പിന്നിട് അവനോടു സംസാരിക്കാൻ പോലും അവൾക്കു പേടി ആയി മാറുകയായിരുന്നു. പലപ്പോളും അവനെ വിളിച്ചാൽ ഒന്നും  സംസാരിക്കാതെ വെറും സുഖ അന്വേഷണം മാത്രം ആയി മാറുകയായിരുന്നു. ഈ സംസാരത്തിന് ഒടുവിൽ ഒരു ദിവസ്സം അവൻ അവളോടു പറഞ്ഞു എനിക്ക് നിന്നോട് ഉള്ള റിലേഷന്‍ തുടർന്നു കൊണ്ട് പോകാൻ താൽപര്യം ഇല്ല എന്ന്. പക്ഷെ അതു കേട്ടിട്ടും അവൾക്കും ഒന്നും തോന്നിയിരുന്നില്ല. കാരണം മറ്റൊന്നായിരുന്നില്ല അത് അവൾ എപ്പോളോക്കെയോ അവനിൽ നിന്നു പ്രതിക്ഷിച്ചിരുന്ന ഉത്തരം ആയിരുന്നു. പിന്നിട് എപ്പോളോ അവൾ അവനെ സ്വയം മറക്കുകയായിരുന്നു അല്ലെങ്ങിൽ അവൾ സ്വയം മറക്കാൻ ആഗ്രഹിക്കുക ആയിരുന്നു എന്ന് പറയുന്നതാകും ഉച്ചിതം. 


ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഇരിക്കുന്നതിനു ഇടയിൽ ആരോ അവളെ വന്നു തട്ടുന്നത് പോലെ തോന്നി , അവൾ നോക്കി ആ കുട്ടി അവളോട്‌ പറഞ്ഞു മാഡം തങ്ങളെ വേദിയിലേക്ക് വിളിക്കുന്നു. അവൾ അവിടെ നിന്നും എഴുന്നേറ്റു ആ വേദിയിലേക്ക് നടന്നു ആ വേദിയുടെ പടവുകൾ കയറുംപോളും അവൾ ആ ഓർമകളിൽ നിന്നും പടി ഇരങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾ അവിടെ ചെന്നു പുരസ്‌കാരം മേടിക്കാൻ നിൽക്കുമ്പോൾ അയാൾ അവളുടെ മുന്നിലേക്ക്‌ കടന്നു വന്നു. അവൾ അയാളെ തന്നെ നോക്കി കൊണ്ട് നിന്നു. അയാൾ ആ പുരസ്കാരം അവൾക്കു നൽകി തനിക്കു തിരെ പരിചയം ഇല്ലാതെ താൻ ആദ്യം ആയി കാണുന്ന ഒരലോടെന്നവണ്ണം അയാൾ അവളോട്‌ എന്തൊക്കെയോ സംസരിക്കുനുണ്ടായിരുന്നു. അവൾ അപ്പോളും ഒന്നും മിണ്ടാതെ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു.


അവൾ ഒന്നും സംസാരിക്കാതെ തൻറെ സീറ്റിൽ വന്നു ഇരുന്നു. അവൾ ആ ചടങ്ങ് കഴിഞ്ഞു ആ വേദിക്ക് പുറത്തിറങ്ങുമ്പോൾ അയാൾ അവളെയും കാത്തു പുറത്തു നില്പ്പുണ്ടായിരുന്നു. മഴയുടെ ശക്‌തി വല്ലാതെ അധിക്രമിച്ചിരുന്നു അപ്പോഴേക്കും. അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു. കാറ്റിന്റെ ശക്തിയിൽ ആ മഴ തുള്ളികൾ അവളുടെ ദേഹത്ത് ചെറുതായി പതിക്കുനുണ്ടായിരുന്നു. അയാൾ അവളുടെ മുന്നിൽ വന്നു. എന്തോ അയാള്ക്ക് സംസാരിക്കാൻ ഉള്ളത് പോലെ അവൾക്കു തോന്നി. അയാൾ പറഞ്ഞു തുടങ്ങും പോഴേക്കും ആരോ അവളുടെ പിന്നിൽ നിന്നു അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പിടിക്കുന്നത്‌ അവൻ കണ്ടു. അവൾ അവന്റെ മുഖത്തേക്ക് എന്താ പറയാനുള്ളത് എന്നതു പോലെ നോക്കി. അവൻ ഒന്നും മിണ്ടാതെ അവളുടെ മുന്നിൽ നില്ക്കുന്നത് കണ്ടു അവൾ തൻറെ കൂടെ ഉണ്ടായിരുന്ന ആ മനുഷ്യനെ അയാൾക്കു പരിചയ പെടുത്തി തൻറെ ഭര്‍ത്താവ് ആണ് എന്നു. അവൻ ഒരു നിമിഷം തൻറെ കണ്ണടച്ചു ഒന്നും മിണ്ടാത്തെ നിന്ന് അപ്പോഴേക്കു അവളുടെ ഭര്‍ത്താവ് അവളോട്‌ പറഞ്ഞു ഞാൻ കാർ എടുത്തിട്ട് വരാം എന്നു. തൻറെ ഭര്‍ത്താവ് നടക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അയാളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ഈ മഴയത്ത് അവൾക്കു നടക്കണം എന്നു. അവൾ തന്റെ ഭര്‍ത്താവിൻറെ കൂടെ ആ മഴയിലേക്ക്‌ നടന്നു തുടങ്ങുമ്പോൾ. അവൻ അറിയാതെ പണ്ട് തൻറെ കൈയിൽ മുറുകെ പിടിച്ചു നടന്ന അവളുടെ ചിത്രം ഓർമ്മയിൽ വന്നു. ഒന്നു തിരികെ വിളിക്കാൻ പോലും കഴിയാതെ അവൻ അവളെയും നോക്കി നിന്നു. അവൻ അറിയാതെ അവളുടെ ശബ്ദംഅവൻറെ കാതിൽമുഴങ്ങുന്നതു പോലെ അവനു തോന്നി അവൾ പണ്ടു പറഞ്ഞ വക്കുകൾ. ഈ മഴയത്തു നിന്റെ കൈയിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ ഒരു ആത്മവിശ്വാസം തോനുന്നുണ്ട എന്തും നേരിടാൻ ഉള്ള ഒരു ആത്മവിശ്വാസം. ഇന്നു തൻറെ അടുത്തു നിന്നു ഒന്നും മിണ്ടാതെ അവൾ ആ മഴയിലേക്ക്‌ നടന്നു നിങ്ങുംപോളും ആ ആത്മവിശ്വാസം അവളുടെ കൂടെ ഉള്ളത് പോലെ അവനു തോന്നി 


Saturday, May 25, 2013


നിലാവുപോൽ 



 നിലാവുള്ളോരീ രാത്രിയിലേകയായ് 
ഞാനീ  കടലിൻറെ ആഴവും  നോക്കിയിരിക്കവേ 
നിൻറെ ആ വിരൽ തുമ്പുകൾ എന്റെയീ  നെറുകയിൽ 
തഴുകി തലോടുന്നൊരീണമായ് മാറിയിരുന്നുവെങ്കിൽ 

വിരിയുന്നോരാ പൂവിൻറെ ഗന്ധത്തെ തഴുകി 
തലോടുന്നോരാ കാറ്റിൻറെ മൃദുച്ചുംബനം പോൽ 
നിൻറെ   മാറിൽ തലചായ്ച്ചീ കടലിൻറെ 
ഓളവും നോക്കി മയങ്ങുവാനായ് ഞാൻ കാത്തിരിപ്പൂ 

ഒരു വാക്കു പോലും പറയാതെ ഏതോ
നിലാവിൻറെ പിന്നിലേക്കു നീ മാഞ്ഞു പോകവേ 
ഏകയായ് ഞാൻ നിൻറെയാ കുളിരാർന്നൊരാ ഓർമകളിൽ 
നിന്നെയും തേടി  നിലാവുപോൽ നില്‍പ്പുവിന്നും 

Thursday, April 4, 2013

ഒരുവട്ടം എങ്കിലും 
എൻ കണ്ണിൽ നിന്നു ഊർന്നു വിഴുന്നോരാ കണ്ണുന്നീർ തുള്ളികൾക്കൊക്കവേ 
നിൻ ഓർമ്മൻ വസന്തകാലത്തിൻ മാധുര്യമുണ്ട്‌
എൻ ഓർമ്മകളിൽ വിരിയുന്നോരാ നിൻ വാക്കുകൾക്കൊക്കവേ 
ഏതോ നിശബ്ദ സംഗീതത്തിൻ മാധുര്യമുണ്ടിന്നും

ഒരിക്കലും തനിയേ ക്കില്ലെന്നോരുവാക്ക് നൽകി നീ
ഈ വഴി യാത്രയിൽ എന്നെ തനിയേ ആക്കി പോകവേ

ഒരിറ്റു കണ്ണുന്നീർ തുള്ളിയോടൊപ്പം നീ നടന്നു മാഞ്ഞോരാ വഴിയോരം
നോക്കി നിൽക്കുവല്ലാതൊരു വാക്കു മിണ്ടുവാൻ എനിക്ക് കഴിഞ്ഞീല

പലവട്ടം തിരിയേ വിളിക്കുവാൻ എൻ മനം ഏറെ കൊതിച്ചുവെങ്കിലും
ഒരു വട്ടം പോലും തിരിഞ്ഞൊന്നു നൊൽക്കാതെ നീ എങ്ങോ പോയ്മറഞ്ഞു
ഈ യാത്രയിൽ നിനക്കു പറയുവാനുള്ളതെല്ലാം പറഞ്ഞു നീ പിരിയവേ
ഒരു വട്ടം പോലും എൻ മനസ്സിൽ നിന്നോട് പറയുവാനുള്ളതു നീ കേട്ടീലതാനും


Sunday, January 13, 2013

ദേശാടന കിളികള്‍


ബാല്യം എന്തിനോടും പെട്ടെന്നും ആകര്‍ഷണം തോന്നുന്ന ഒരു കാലമാണ് . പറന്നു പോകുന്ന ചിത്രശലഭങ്ങളോടും വിരിഞ്ഞു നില്‍ക്കുന്ന പൂക്കളോടും അങ്ങിനെ അങ്ങിനെ എല്ലാറ്റിനോടും. അങ്ങിനെ എന്‍റെ ചെറുപ്പത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത് . അന്ന് ഞാന്‍ വളരെ ചെറുതാണ് ഒരു നാലോ അഞ്ചോ വയസ്സ് വരും . അന്നു ഞങ്ങള്‍ താമസ്സിക്കുന്നിടത്ത് അധികം വീടുകളൊന്നും ഇല്ല കൂടി പോയാല്‍ കൈയില്‍ എണ്ണാവുന്ന വീടുകള്‍ ,. ആ സമയത്തൊക്കെ ഞങ്ങള്‍ തമ്സ്സിക്കുന്നിടത്തോക്കെ ഒരുപാടു പക്ഷികള്‍ വരാറു പതിവാണ് . ചിലപ്പോള്‍ പല പക്ഷികളുടെയും പേരു പോലും  ഞങ്ങള്‍ക്ക് അറിയില്ല. അതിനൊക്കെ ചിലപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെതായ ഓമന പേരുകള്‍ ഇടാറും പതിവാണ് . ഈ ഞങ്ങള്‍ എന്ന് ഉദേശിച്ചത്‌ ഞാനും എന്‍റെ അനുജത്തിയും ആണ് . അങ്ങിനെ ഒരിക്കല്‍ ഞങ്ങളുടെ വീട്ടിനടുത്ത് കൂട് കൂട്ടിയ രണ്ടു കിളികള്‍ അവരെ ഞങ്ങള്‍ ഒരുപാടു സ്നേഹിച്ചു .

എവിടെ നിന്നോ വന്ന വര്‍ണ്ണ ചിറകുകള്‍ ഉള്ള രണ്ടു കുരിവികള്‍ ഒരിക്കല്‍ അവര്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പിന്നെ എന്നു ഞങ്ങള്‍ അവരെ കാണാറ് പതിവായി. അങ്ങിനെ ഞങ്ങള്‍ അവര്‍ രണ്ടാള്‍ക്കും പേരിട്ടു ചിന്നു എന്നും ടിണ്ടു  എന്നും . അവര്‍ എന്നും വരാറുള്ള മരച്ചില്ലയില്‍ ഞങ്ങള്‍ അവരെ നോക്കി ഇരിക്കാറ് പതിവായി. അവരെ കണ്ടില്ലെങ്കില്‍ പിന്നെ അമ്മയോട് ചോദ്യമാകും അവര്‍ വരാത്തതിനെ കുറിച്ച്. പലപ്പോളും അമ്മ ഉത്തരം പറഞ്ഞു മടുക്കാറും പതിവാണ്. അങ്ങിനെ അവര്‍ രണ്ടാളും ഞങ്ങളുടെ കൂട്ടുകാരായി. പിന്നെ ദിവസ്സവും  അമ്മയോട് ചോദ്യമായി അവരുടെ കൂടിനെ പറ്റി. അമ്മ അപ്പോളൊക്കെ പറയും ഏതെങ്കിലും ചെടിയില്‍ അവര്‍ കൂട് കൂട്ടിയിട്ടുണ്ടാകും എന്ന്.

അങ്ങിനെ ഒരു ദിവസ്സം രാവിലെ എഴുന്നേറ്റ് പതിവു പോലെ അവരെയും നോക്കി നടക്കുമ്പോള്‍ അവര്‍ രണ്ടു പേരും കൂടി ഞങ്ങളുടെ വീട്ടിനടുത്ത് നിന്നിരുന്ന ഒരു ചെറിയ മരത്തില്‍ എന്തൊക്കെയോ കൊണ്ട് കൂടുണ്ടാക്കാനായി ശ്രമിക്കുന്നത് കണ്ടു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുപാടു സന്തോഷമായി എന്നു ഇനി ഇവരെ രണ്ടാളെയും തിരക്കി ഞങ്ങള്‍ നടക്കണ്ടല്ലോ  ഏകദേശം ഒരാഴിച്ച കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ആ കൂട്ടില്‍ താമസമാക്കി. പിന്നെ എന്നും രാവിലെ എഴുന്നെറ്റാല്‍  ആദ്യം അവരെ കാണാനായി പോകുന്നതായി പതിവ്.  അങ്ങിനെ ഇരിക്കെ ഒരു ദിവസ്സം രാത്രി ഒരു വലിയ മഴ പെയ്തു. അതിനു തൊട്ടടുത്ത ദിവസ്സം ഞങ്ങള്‍ അവരെ കാണാനായി പതിവു പോലെ ആ ചെടിയുടെ അടുത്ത് ചെല്ലുമ്പോള്‍ അവരുടെ കൂട് കാണാനില്ല ഞങ്ങള്‍ക്ക് ഒരുപാടു സങ്കടം തോന്നി. നോക്കുമ്പോള്‍ അത് ആ ചെടിയുടെ ചുവടില്‍ തന്നെ കിടപ്പുണ്ട്. 

ഞങ്ങള്‍ അതിനെ എടുത്തു ആ മര ചില്ലയില്‍ കെട്ടി വെയ്ക്കാന്‍ തിരുമാനിച്ചു . ആ സമയത്ത് ഞങ്ങളുടെ വീട്ടിനു അടുത്ത് താമസിച്ചിരുന്ന ആന്റി ഞങ്ങളോട് പറഞ്ഞു ഇനി ആ കുരിവികള്‍ ഈ തറയില്‍ വീണു പോയ കൂട്ടില്‍ വരില്ല എന്ന്. ഞങ്ങള്‍ക്ക് ഒരുപാടു സങ്കടം തോന്നി എന്നാലും ഞങ്ങള്‍ ആ കൂടിനെ ആ മരത്തില്‍ തന്നെ കെട്ടി വെച്ചു. രണ്ടു മുന്ന് ദിവസ്സം അവര്‍ ആ കൂട്ടില്‍ വന്നതേ ഉണ്ടായിരുന്നില്ല. പക്ഷെ വീണ്ടും അവര്‍ ആ കൂട്ടില്‍ താമസം ആക്കി. കുറച്ചു ദിവസ്സം കഴിഞ്ഞു ഞങ്ങള്‍ ആ കൂട്ടില്‍ ചെന്ന് നോക്കുബോള്‍ രണ്ടു ചെറിയ മുട്ടകള്‍ കൂടി ഉണ്ടായിരുന്നു . ഞങ്ങള്‍ക്ക് ഒരുപാടു സന്തോഷം തോന്നി ഇനി കുറച്ചു ദിവസ്സം കഴിയുമ്പോള്‍ രണ്ടു ചെറിയ കുരുവി കുഞ്ഞുങ്ങളെ കൂടി കാണാമല്ലോ. അങ്ങനെ ഞങ്ങള്‍ ആഗ്രഹിച്ചതു പോലെ തന്നെ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു കുരുവി കുഞ്ഞുങ്ങളെ ആ കൂട്ടില്‍ കാണാന്‍ തുടങ്ങി. 

രണ്ടു ചുവന്ന ചുണ്ടുകളും തുവല്‍ വരാത്ത ചിറകുകളും ഒക്കെ  ഉള്ള രണ്ടു കുഞ്ഞു കുരുവി കുഞ്ഞുങ്ങള്‍.,. പിന്നെ എന്നും ങ്ങങ്ങള്‍ക്ക് രാവിലെ ഉറക്കം ഇവരുടെ അകെ ഉള്ള പണി ഈ കൂട്ടില്‍ ഇരിക്കുന്ന കുഞ്ഞി കിളികളെ നോക്കി നടക്കുക എന്നതായി. അങ്ങിനെ ഒരുപാടു ദിവസ്സങ്ങള്‍ കടന്നു പോയി അവര്‍ക്ക് രണ്ടു പേര്‍ക്കും വര്‍ണ്ണ ചിറകുകള്‍ ഒക്കെ വന്നു. പക്ഷെ പതിവു പോലെ ഞങ്ങള്‍ ഒരു ദിവസ്സം ഉറക്കം എഴുന്നെറ്റു ചെന്നു നോക്കുമ്പോള്‍ ആ കൂട്ടില്‍ ആരും ഉണ്ടായിരുനില്ല. ഞങ്ങള്‍ അമ്മയോട് വന്നു പതിവു പോലെ പരാതി പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു അവര്‍ ദേശാടന കിളികളാണ് അവര്‍ ആ കുഞ്ഞിങ്ങളെയും കൊണ്ട് പോയിട്ടുണ്ടാകും എന്ന്.എന്നാലും ഞങ്ങള്‍ കുറെ ദിവസ്സം അവര്‍ വരുമെന്ന് കരുതി നോക്കി ഇരുന്നു. പക്ഷെ അവര്‍ പിന്നെ ഒരിക്കലും വന്നിട്ടേയില്ല.

ഇന്നും ദേശാടന കുരുവികളെ കാണുമ്പോള്‍ ആദ്യം എന്‍റെ ഓര്‍മയില്‍ കടന്നു വരുന്നത് ആ വര്‍ണ്ണ ചിറകുകള്‍ ഉള്ള കുഞ്ഞു കുരുവികളെ ആണ്. 

Monday, January 7, 2013


                 ഈ കടലോരത്ത് 




ഇന്ന് ഈ  സന്ധ്യാ സമയം എന്‍റെ ഏറ്റവും പ്രിയപ്പെട്ടവന്‍റെ  തോളില്‍ തല ചായ്ച്ചു ഇരിക്കുമ്പോള്‍ ഈ ലോകത്ത് എവിടെ പോയാലും കിട്ടാതെ ഒരു സമാധാനം തോന്നുന്നുണ്ട്.  ഈ ലോകത്ത് എന്തിനൊക്കെയോ അല്ല സത്യത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി വേണ്ട എന്ന് വച്ച ഒരുമിച്ചുള്ള ഒരു ജീവിതം പിന്നെ എന്തൊക്കയോ നേടാനുള്ള നെട്ടോട്ടത്തിനോടുവില്‍ ഇങ്ങനെ വല്ലപ്പോളും വീണു കിട്ടുന്ന സന്ധ്യകള്‍ അവന്‍റെ തോളോട് ചേര്‍ന്ന് ഈ കടലിന്‍റെ ഓളവും നോക്കി ഇരിക്കുമ്പോള്‍..,. ഒരു കൊടും ചൂടത്തു മണിക്കുറുകളോളം നടന്നു തളര്‍ന്നു വന്നു കുളിക്കുമ്പോള്‍ തോന്നുന്ന ഒരു സുഖം ഉണ്ടെല്ലോ ശെരിക്കും മനസ്സില്‍ ഇപ്പോള്‍ ഞാന്‍ ആ സുഖം അനുഭവിക്കുന്നുണ്ട്. ഇന്നും ആര്‍ക്കൊക്കയോ വേണ്ടി അകന്നു ജീവിക്കുമ്പോളും വല്ലപ്പോഴും  വീണു കിട്ടുന്ന ഇങ്ങിനെ ഉള്ള സന്ധ്യകള്‍ ഞങ്ങള്‍ ഇങ്ങിനെ ഈ കടലിന്‍റെ ഓളവും നോക്കി നിശബ്ദമായ ഈ കടല്‍ത്തിരത്ത് വന്നിരിക്കാറ് പതിവാണ്. സംസാരിക്കാന്‍ ഞങ്ങള്‍ക്ക് പുതുതായി ഒന്നും ഉണ്ടാകാറില്ല കാരണം വേറൊന്നല്ല അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ അന്നന്ന് തന്നെ പറഞ്ഞുതീര്‍ക്കാറാണു പതിവ് . അത് എന്നോ ഞങ്ങള്‍ക്ക് ഇടയില്‍ ഞങ്ങള്‍ അറിയാതെ തുടങ്ങിയ സ്വഭാവം ആണ് അത് ഇന്നും അങ്ങിനെ തന്നെ തുടര്‍ന്ന് പോകുന്നു .

പക്ഷേ പല ദിവസങ്ങളിലും ഞങ്ങള്‍ക്ക് പറഞ്ഞു ഓര്‍ക്കാന്‍ എന്നും  സന്തോഷം തരുന്ന കുറെ ഓര്‍മ്മകള്‍ ഉണ്ട് . എന്നും സന്തോഷം മാത്രം മനസ്സില്‍ തരാന്‍ കഴിയുന്ന കുറേയേറെ ഓര്‍മ്മകള്‍....,. ഈ സംസാരം തുടങ്ങുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അത് തന്നെ ആയിരുന്നു ഇന്നത്തെയും എന്‍റെ ചോദ്യം. നീ എന്തിനു എന്നെ ഇത്രേ ഏറേ സ്നേഹിക്കുന്നു എന്ന്. അന്നും ഇന്നും അവനു മറുപടി ഒന്നേ ഉണ്ടാകാറുള്ളു അത് തന്നെ വീണ്ടും അവന്‍ ആവര്‍ത്തിച്ചു.

" നിന്‍റെ ഫോട്ടോ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ നീ എന്‍റെതാണ് എന്ന് തോന്നിയത് കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി. ഇന്ന് ഈ സന്ധ്യാ സമയത്ത് നീ എന്‍റെ അടുത്തിങ്ങനെ എന്‍റെ കൈയില്‍ മുറുകെ പിടിച്ചു എന്‍റെ തോളോട് ചേര്‍ന്ന് എന്‍റെ തോളില്‍ ഇങ്ങിനെ തല ചായ്ച്ചു നീ ഈ കടലിന്‍റെ ഓളവും നോക്കി ഇരിക്കുമ്പോള്‍ ഒരു ആശ്വാസം തോനുന്നുണ്ട് എന്‍റെ അടുത്ത് നീ എന്നും ഇങ്ങിനെ എന്‍റെതു മാത്രമായി ഉണ്ടാകുമെന്ന ആശ്വാസം അത് കൊണ്ട് ഇന്നും അന്നത്തെ പോലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു "

അവന്‍ ഇങ്ങിനെ പറയുമ്പോള്‍ എനിക്ക് പലപ്പോളും തോന്നാറുണ്ട് അവന്‍റെ ഒരു നിശബ്ദത പോലും എന്നെ ചിലപ്പോള്‍ കൊന്നു കളയുമെന്ന്. ഇതെല്ലാം പറയുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്നു വരുന്ന കുറെ ഓര്‍മ്മകള്‍ ഉണ്ട് അതില്‍ ചിലതെല്ലാം എന്നെ ഒരുപാടു  വേദനിപ്പിക്കുന്നതാണ് ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ലാത്തത് എന്നാലും അതിലേറെ സന്തോഷം തരുന്ന കുറെ ഓര്‍മകള്‍ അതില്‍ ഉണ്ട്. ഇന്ന് ഇങ്ങിനെ  ഇവിടേയിരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ മുഴുവന്‍ ആ ഓര്‍മ്മകള്‍ തന്നെ ആണ്. ആ ഓര്‍മ്മകളില്‍ ആദ്യം കടന്നു വരുന്നത് വളരെ രസകരമായ ഒരു ദിവസം ആണ്. അതെ ഇന്നും ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്ന ഒരു ദിവസം.

ശരിക്കും പറഞ്ഞാല്‍ അതൊരു ഇന്റര്‍വ്യൂ ദിവസം ആയിരുന്നു വെറുതെ ഒരു  തമാശയ്ക്ക് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അവിടെ ഓഫീസില്‍ ചെന്നത്. പക്ഷെ പ്രതീക്ഷിച്ചതൊന്നും ആയിരുന്നില്ല സംഭവിച്ചത് കേട്ട് പരിചയം ഉള്ള കുറെ ചോദ്യങ്ങള്‍ പക്ഷെ പലതിനും ഉത്തരം പറയാന്‍ കഴിയാതെ ഇരിയ്ക്കുമ്പോള്‍ ശരിക്കും നമ്മള്‍ക്ക് തന്നെ നമ്മളോട് ദേഷ്യം തോന്നും അല്ല ശരിക്കും പറഞ്ഞാല്‍ എന്തിനാണ് വന്നത് എന്ന് തോന്നി പോകും. പോരാത്തതിനു അവിടെ ഇന്റര്‍വ്യൂ എടുക്കാന്‍ ഇരുന്നവരുടെ കളിയാക്കല്‍ കൂടി ആകുമ്പോള്‍..,. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു എനിക്ക് ആ ഇന്റര്‍വ്യൂ കിട്ടില്ല എന്ന്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു രണ്ടു ദിവസം കഴിഞ്ഞു അവര്‍ എന്നെ വിളിച്ചു പറഞ്ഞു ഞാന്‍ സെലക്ട്‌ ആയി എന്ന് . എനിക്ക് ഒരുപാടു സന്തോഷം തോന്നി എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ഇന്റര്‍വ്യൂ കിട്ടിയല്ലോ .


പക്ഷെ ശരിക്കും പെട്ടു എന്ന് മനസ്സിലായത് ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ ആണ്. ഞാന്‍ ഉള്‍പ്പെടെ ജോയിന്‍ ചെയ്യാന്‍ ചെന്ന പതിനാല് പേരാണ് അവിടുത്തെ ആദ്യത്തെ ബാച്ച് എന്ന് അറിഞ്ഞപ്പോള്‍. എന്തൊക്കെയായാലും ജോയിന്‍ ചെയാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു. അതൊരു അഞ്ചു പേര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു കമ്പനി ആയിരുന്നു. കുറച്ചു കഴിഞ്ഞു ഓഫീസില്‍ നിന്ന് ഉള്ള ഒരാള്‍ വന്നു ഞങ്ങള്‍ എല്ലാപേരും കോണ്‍ഫറന്‍സ് റൂമില്‍ വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എല്ലാപേരും കോണ്‍ഫറന്‍സ് റൂമില്‍ വെയിറ്റ് ചെയുമ്പോള്‍ അഞ്ചു പേര്‍ പെട്ടെന്ന് കയറി വന്നു കൂടെ രണ്ടു മുന്ന് പേര്‍ കൂടി. കൂടെ വന്നതില്‍ ഒരാള്‍ ഈ ആദ്യം വന്ന അഞ്ചു പേരാണ് ആ കമ്പനിയുടെ ഡയറക്ടര്‍മ്മാര്‍ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം സത്യത്തില്‍ ചിരി ആണ് വന്നത് കാരണം മറ്റൊന്നായിരുന്നില്ല. എല്ലാപേര്‍ക്കും ഏകദേശം ഇരുപത്തിനാല് ഇരുപത്തഞ്ചു വയസു. എന്തൊക്കെയായാലും ഞാന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. കുറച്ചു ദിവസം കൊണ്ടുതന്നെ അവിടെ എല്ലാപേരും പരസ്പരം കൂട്ടാകുകയും ചെയ്തു.

അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാപേരും പരസ്പ്പരം ഫേസ്ബുക്ക്‌ ഫ്രണ്ട് ആയി മാറാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ എനിക്ക് ഈ പറഞ്ഞ അഞ്ചു ഡയറക്ടര്‍മ്മാരില്‍ നിന്ന് ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഞാന്‍ അത് ആഡ് ചെയ്യുകയും ചെയ്തു.അങ്ങിനെ വല്ലപ്പോഴും ഒക്കെ ഞാന്‍ അയാളുമായി ചാറ്റ് ചെയ്യാറ് പതിവായി ശരിക്കും പറഞ്ഞാല്‍ ഒരു കമ്പനി ഡയറക്ടര്‍ എന്നാ നിലയില്‍ അയാള്‍ എന്നോട് ഒരിക്കല്‍ പോലും ചാറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടുകാരായി മാറുകയും ചെയ്തു പെട്ടന്ന് തന്നെ. കുറേ ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നോട് ചാറ്റ് ചെയുന്നതിനിടയില്‍ അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ഞാന്‍ അത് ആദ്യം മൈന്‍ഡ് ചെയ്യാന്‍ പോയില്ല. പിന്നിട് വീണ്ടും കുറെ ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നോട് വീണ്ടും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അയാളോട് ചൂടായി പറഞ്ഞു



" തനിക്കു എന്നെ പറ്റി ഒന്നും അറിയില്ല ഞാന്‍ എന്താണെന്നോ എങ്ങിനെ ഒക്കെ ആയിരുന്നു എന്നോ തനിക്കു അറിയില്ല. പിന്നെ താന്‍ കരുതുന്നുണ്ടാകുന്നത് പോലെ ഉള്ള ഒരു സ്വഭാവം അല്ല എനിക്ക് ഒരിക്കലും . നിനക്ക് ഓഫീസില്‍ വെച്ച് ഉള്ള എന്‍റെ സ്വഭാവം മാത്രമേ അറിയുള്ളു അല്ലാതെ നിനക്ക് എന്താണ് എന്നെ പറ്റി അറിയാവുന്നത് ഒന്നും അറിയില്ല അതല്ലേ സത്യം"
അവന്‍ എന്നോട് ഒന്നും മിണ്ടിയില്ല അതിനു ശേഷം പിന്നെ വല്ലപ്പോഴും ഒക്കെ ചാറ്റില്‍ കണ്ടാല്‍ ഒരു ഹൈ പറയും അത്ര തന്നെ. അങ്ങിനെ ഇരിക്കെ കുറേ ദിവസ്സങ്ങള്‍ക്ക് ശേഷം അവന്‍ എന്നോട് വീണ്ടും , അവനു എന്നെ ഒരുപാടു ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു . ഞാന്‍ പതിവ് പോലെ ചൂടാകാന്‍ തുടങ്ങുന്നതിനു മുന്നേ തന്നെ അവന്‍ എന്നോട് പറഞ്ഞു. 

" നീ എങ്ങിനെ ആയിരുന്നു എന്നോ എന്തായിരുന്നു എന്നോ ഇപ്പോള്‍ എങ്ങിനെ ആണ് എന്നോ എനിക്ക് അറിയേണ്ട കാര്യം ഇല്ല. നീ ഇനി ഒരാളുടെ കൂടെ ജീവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ പോലും എനിക്ക് അതൊന്നും അറിയേണ്ടയാതൊരു കാര്യവും ഇല്ല. പിന്നെ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടത് നിന്നെ നേരിട്ട് പോലും കണ്ടിട്ടായിരുന്നില്ല . നിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് തോന്നി നീ എന്‍റെതാണ് എന്ന് അതുകൊണ്ട് മാത്രമാണ് ഞാന്‍ നിന്നെ സ്നേഹിച്ചത്. നീ എന്‍റെതാണ് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നത് കൊണ്ട് ഞാന്‍ അത് വീണ്ടും നിന്നോട് പറഞ്ഞു".

ഞാന്‍ തിരികെ ഒന്നും തന്നെ പറയാന്‍ പോയില്ല ഞാന്‍ അതൊന്നും കണ്ട ഭാവം പോലും കാണിച്ചില്ല വീണ്ടും കുറെ നേരം ഹൈ അയച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. എന്താ നിനക്ക് പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു കഴിഞ്ഞോ ഇല്ലെങ്കില്‍ പറയാന്‍ ഉള്ളതെല്ലാം പറഞ്ഞോളു പറഞ്ഞു കഴിയുമ്പോ നീ ഒന്ന് ഓര്‍ക്കണം നീ ഒരു കമ്പനി ഡയറക്ടര്‍റും ഞാന്‍ അവിടുത്തെ എമ്പ്ലോയിയുമാണ്. നമ്മള്‍ക്ക് ഇടയില്‍ ഒരു റിലറേന്‍ ഇല്ലെങ്കില്‍ പോലും നീ ഇങ്ങിനെ ഒരു കാര്യം പറഞ്ഞു എന്ന് അറിഞ്ഞാല്‍ അവിടെ ഉള്ളവര്‍ എന്നോടും നിന്നോടും എങ്ങിനെ ആണ് പെരുമാറുക എന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്ക് .

അതിനു അവന്‍റെ മറുപടി അവനു എന്നെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം എന്ന് മാത്രമായിരുന്നു. ഞാന്‍ ആദ്യം ഒന്നും അത് സമ്മതിച്ചില്ല പക്ഷെ അവസാനം ഞാന്‍ സമ്മതിച്ചു. സമ്മതിച്ചതിന്‍റെ  കാരണം മറ്റൊന്നയിരുന്നില്ല എങ്ങിനെ എങ്കില്ലും അവനോടു സംസാരിച്ചു അവനെ കൊണ്ട് ഈ റിലഷന്‍ വേണ്ട എന്ന് പറയണം എന്ന് മാത്രമായിരുന്നു എന്‍റെ മനസ്സില്‍..,. അടുത്ത ദിവസ്സം വയ്കുന്നേരം ഓഫീസ് സമയം കഴിഞ്ഞു ഞാന്‍ അവനെ കോഫി ഷോപ്പില്‍ കാണാന്‍ ചെല്ലാം എന്ന് സമ്മതിച്ചു.


ഞങ്ങള്‍ തീരുമനിച്ചതു പോലെ തന്നെ അടുത്ത ദിവസം ഞാന്‍ അവനെ കാണാന്‍ കോഫി ഷോപ്പില്‍ ചെന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ എന്നെ വെയിറ്റ് ചെയ്തു അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ അവന്‍റെ ഓപ്പോസിറ്റ് കിടന്നിരുന്ന ചെയറില്‍ ചെന്ന് ഇരുന്നു. ഞങ്ങള്‍ രണ്ടാളും ഒന്നും മിണ്ടാതെ കുറേ നേരം അവിടെ ഇരുന്നു. അവസാനം ഞാന്‍ അവനോടു പറഞ്ഞു എനിക്ക് പോകാന്‍ സമയം ആയി നിനക്ക് എന്താണ് എന്നോട് പറയാന്‍ ഉണ്ട് എന്ന് പറഞ്ഞത്. അവന്‍ ഒന്നും മിണ്ടിയില്ല അവന്‍ കോഫി ഓര്‍ഡര്‍ ചെയ്തു എന്നോട് കോഫി കൊണ്ട് വന്നപ്പോള്‍ കോഫി കഴിക്കാന്‍ പറഞ്ഞു. കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് പോകാം എന്ന് പറഞ്ഞു ഞാനും സമ്മതിച്ചു . അങ്ങിനെ ഞങ്ങള്‍ രണ്ടാളും അവിടെ നിന്ന് ഇറങ്ങി നടന്നു സമയം ഏകദ്ദേശം ഏഴു മണി കഴിഞ്ഞിരുന്നു ആ സമയം അധികം ആരും അങ്ങിനെ ബസ്‌ സ്റ്റോപ്പില്‍ കാണാറില്ല.

അവന്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത അടുത്ത് എത്തിയപ്പോള്‍ അവന്‍ എന്നോട് പോകുകയാണ് എന്ന് പറഞ്ഞു ഞാന്‍ ശരി എന്ന് പറഞ്ഞു ബസ്‌ സ്റ്റൊപിലെക്കു നടന്നു തുടങ്ങിയപ്പോള്‍ ആണ് അവന്‍ ശരിക്കും ശ്രദ്ധിച്ചത് ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ല എന്ന കാര്യം. അവന്‍ എന്‍റെ മൊബൈലില്‍ വിളിച്ചു. തീരപ്പരിചയം ഇല്ലാത്ത ഒരു നമ്പര്‍ ഞാന്‍ ആദ്യം അത് അറ്റന്‍ഡ് ചെയ്തില്ല വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു. എടുക്കുമ്പോള്‍ അവന്‍ എന്നോട് ആവശ്യപെട്ടു അവിടെ തന്നെ  നില്‍ക്കാന്‍ ഞാന്‍ തിരഞ്ഞു നോക്കിയപ്പോള്‍ അവന്‍ എന്‍റെ കുറച്ചു പുറകില്‍ തന്നെ ഉണ്ടായിരുന്നു. അവന്‍ എന്‍റെ കൂടെ ബസ്‌ സ്റ്റോപ്പ്‌ വരെ നടന്നു. അതിനിടയില്‍ അവനോടു ഞാന്‍ ചോദിച്ചു നിനക്ക് എങ്ങിനെ എന്‍റെ നമ്പര്‍ കിട്ടി എന്ന് ആദ്യം ഒന്നും മിണ്ടാതെ ഒരു ചിരി മാത്രമായിരുന്നു അവന്‍റെ മറുപടി. പിന്നിട് വീണ്ടും ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ഓഫീസില്‍ നിന്ന് എടുത്തതാണ് എന്ന്. അവന്‍ എന്‍റെ കൂടെ ബസ്‌ സ്റ്റോപ്പില്‍ വന്നു നിന്നു ഭാഗ്യത്തിന് പെട്ടെന്ന് തന്നെ ഒരു ബസ്‌ വന്നു ഞാന്‍ അതില്‍ കെയറി . കുറച്ചു കഴിഞ്ഞു എനിക്ക് അവന്‍ ഒരു മെസ്സേജ് അയച്ചു.



" നിനക്ക് ഒന്ന് പോകുന്നു എന്നെങ്കിലും ഒന്ന് പറയാമായിരുന്നു വീട്ടില്‍ ചെല്ലുമ്പോള്‍ എത്തി എന്ന് പറഞ്ഞു ഒരു മെസ്സേജ് അയക്കണം കാരണം ഞാന്‍ കാരണമാണ് നീ ഇത്രയും താമസിച്ചത് നീ വീട്ടില്‍ എത്തി എന്ന് അറിയാന്‍ വേണ്ടി ഒരു മനസ്സമാധാനത്തിന് വേണ്ടി "

ഞാന്‍ ഒരു മറുപടിയും അയക്കാന്‍ പോയില്ല ഞാന്‍ വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞു അവന്‍ വീണ്ടും മെസ്സേജ് അയച്ചു വീട്ടില്‍ എത്തിയോ എന്ന് ചോദിച്ചും കൊണ്ട് ഞാന്‍ അതിനും റിപ്ലേ ചെയ്യാതെ ഇരുന്നപ്പോള്‍ അവന്‍ എന്നെ വിളിച്ചു ഞാന്‍ എടുക്കുമ്പോള്‍ അവന്‍ എന്നോട് ഒരുപാടു ചൂടായി സംസാരിച്ചു


" നിന്നെ ഒന്ന് ഞാന്‍ കാണണം എന്ന് പറഞ്ഞതിന്‍റെ  വാശി ആണോ നീ ഇങ്ങിനെ കാണിക്കുന്നത്. നിന്നോട് ഞാന്‍ എത്ര വട്ടം മെസ്സേജ് അയച്ചു ചോദിച്ചു നീ വീട്ടില്‍ എത്തിയോ എന്ന് നിന്നോട് ഞാന്‍ പറഞ്ഞതല്ലേ വീട്ടില്‍ എത്തുമ്പോള്‍ മെസ്സേജ് അയക്കണം എന്ന് എത്തി എന്നെങ്കിലും പറഞ്ഞു. നീ എന്താ നിന്നെ ഇന്ന് എനിക്ക് കാണണം എന്ന് പറഞ്ഞതിന് നീ ഇത്രേ ഒന്നും ചെയേണ്ട കാര്യം ഇല്ല. ആ സമയത്ത് കോഫി ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ നിന്നെ എനിക്ക് ബസ്‌ സ്റ്റോപ്പില്‍ കൊണ്ട് വന്നു വിടേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല നിനക്ക് അത് അറിയാലോ. എന്നിട്ടും നീ ഒറ്റകാണ് അവിടെ നില്‍ക്കേണ്ടത് എന്ന് ഓര്‍ത്തത്‌ കൊണ്ട് ഞാന്‍ നിന്‍റെ കൂടെ വന്നു. ആ എന്നോട് നിനക്ക് ഒരു മെസ്സേജ് എങ്കിലും അയച്ചു കൂടായിരുന്നോ വീട്ടില്‍ എത്തിയപ്പോള്‍",".

കുറേ നേരം ഞാന്‍ ഒന്നും മിണ്ടാതെ നിന്നിട്ട് അവസാനം ഞാന്‍ സോറി പറഞ്ഞു അവന്‍ ഒന്നും മിണ്ടാതെ കട്ട്‌ ചെയ്തു വെയ്ക്കുകയും ചെയ്തു. എന്നെ ആ സംഭവം ഒരുപ്പാട് വിഷമിപ്പിച്ചു കുറെ നേരം ഞാന്‍ ആരോടും ഒന്നും മിണ്ടാതെ റൂമില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ ഫേസ്ബുക്കില്‍ കയറുമ്പോള്‍ അവന്‍ ഓണ്‍ലൈന്‍ ഉണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ഫേസ്ബുക്ക്‌ ഓഫ്‌ ചെയ്തു ഉറങ്ങാന്‍ കിടന്നു. പിന്നിട് അവന്‍ എന്നെ വിളിക്കാറില്ല മെസ്സേജ് ചെയാറില്ല ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ കണ്ടാല്‍ പോലും ചാറ്റ് ചെയാറില്ല. എനിക്ക് മനസ്സിലായി ഞാന്‍ ഒരുപാടു അവനെ വേദനിപ്പിച്ചു എന്ന്. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവന്‍ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു അവിടെ നില്‍ക്കുന്നത് കണ്ടു. എനിക്ക് അവനോടു നേരിട്ട് സോറി പറയണം എന്ന് തോന്നി. എല്ലാപ്പേരുടെയും മുന്നില്‍  വെച്ച് ഞാന്‍ എങ്ങിനെ ആണ് അവനോടു നേരിട്ട് ചെന്ന് സോറി പറയുക ഞാന്‍ അവനു മെസ്സേജ് അയച്ചു ഒന്ന് കോഫി ഷോപ്പില്‍ വരാമോ എന്ന് ചോദിച്ചു. അവന്‍ വേണ്ട അവനെ വെയിറ്റ് ചെയ്തു കോഫി ഷോപ്പില്‍ ഇരിക്കേണ്ട വീട്ടില്‍ പോയ്ക്കൊള്ളാന്‍ പറഞ്ഞു.

എനിക്ക് ദേഷ്യം തോന്നി ഞാന്‍ അവനോടു മെസ്സേജ് അയച്ചു പറഞ്ഞു ഞാന്‍ ആറു മണി വരെ വെയിറ്റ് ചെയ്യും വരാന്‍  കഴിയുമെങ്കില്‍ ഒന്ന് വരാന്‍  പറഞ്ഞു. അവന്‍ അതിനു  ഒരു മറുപടിയും  അയച്ചതും ഇല്ല. ഞാന്‍ ആരു മണി വരെ കോഫി ഷോപ്പില്‍ ഇരുന്നു അവന്‍ വന്നില്ല  എനിക്ക് ദേഷ്യം തോന്നി അല്ല സത്യത്തില്‍ എനിക്ക് ഒരുപാടു സങ്കടം ആണ് തോന്നിയത് . ഞാന്‍ കുറച്ചു നേരം കൂടി അവിടെ തന്നെ വെയിറ്റ് ചെയ്യാം എന്ന് കരുതി അവിടെ ഇരുന്നു. മണി ഏകദേശം ഏഴു മണി കഴിഞ്ഞു കാണും അവന്‍ എനിക്ക് മെസ്സേജ് അയച്ചു ഞാന്‍ വീട്ടില്‍ എത്തിയോ എന്ന് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന്‍ കോഫി ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ നേരം ഒരുപാടു വയ്കിയിരുന്നു. എനിക്ക് വല്ലാണ്ട് സങ്കടവും അതിലേറെ എനിക്ക് ദേഷ്യവും തോന്നി പിന്നെ കൂടാണ്ട് തനിച്ചു ബസ്‌ സ്റ്റോപ്പ്‌ വരെ നടക്കാന്‍ ഉള്ള പേടിയും. ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ കാര്‍ പാര്‍ക്ക് ചെയ്തു അതില്‍ ചാരി നില്‍ക്കുന്നത് കണ്ടു. എനിക്ക് എന്തെനില്ലാത്ത ഒരു ആശ്വാസം തോന്നി ഞാന്‍ പെട്ടെന്ന് അവന്‍റെ  അടുത്തേക്ക് ഓടി ചെന്നു. അടുത്ത് ചെന്നപ്പോള്‍ അവന്‍ എന്നോട് എന്താ ഇത് വരെ വീട്ടില്‍ പോകാറായില്ലേ എന്ന് ചോദിച്ചു.


എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി എന്ത് പറയണം എന്ന് അറിയാതെ അവന്‍റെ മുന്നില്‍ നിന്ന് ഞാന്‍ കരഞ്ഞു. അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഒരുപാടു ശ്രമിച്ചു നടക്കില്ലെന്നു അവനു ബോധ്യമായപ്പോള്‍ അവന്‍ പറഞ്ഞു.

"സമയം ഒരുപാടായി വീട്ടുകാര്‍  തിരക്കില്ലേ പിന്നെ ഇവിടെ നിന്ന് നീ ഇങ്ങിനെ കരയുവാനെങ്കില്‍ ബാക്കി ഉള്ളവര്‍ ശ്രധിക്കും . നിനക്ക് കരഞ്ഞേ പറ്റുള്ളൂ എന്ന് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ ഡ്രോപ്പ് ചെയാം അവിടെ ഇരുന്നു നിനക്ക് സമാധാനം വരുന്നത് വരെ കരഞ്ഞോളു. അല്ലാതെ ഇവിടെ നിന്ന് ബാക്കി ഉള്ളവരെ കൊണ്ട് ഒന്നും പറയിപ്പികേണ്ട. അല്ലങ്കില്‍ നീ നടക്കു ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കൊണ്ട് ആക്കാം".

അവന്‍ ഒരുപാടു നിര്‍ബധിച്ചപ്പോള്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നടക്കാം എന്ന് സമ്മതിച്ചു . അങ്ങിനെ ഞങ്ങള്‍ രണ്ടാളും കൂടി ബസ്‌ സ്റ്റൊപ്പിലെക്കു നടന്നു നടക്കുന്നത്തിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു ഞാന്‍ എന്തിനാ കരഞ്ഞത് എന്ന്. ഞാന്‍ ഒന്നും മിണ്ടിയില്ല അവന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ പറഞ്ഞു കഴിഞ്ഞ തവണത്തെ പോലെ തന്നെ വീട്ടില്‍ എത്തിയാല്‍ മെസ്സേജ് അയക്കേണ്ട എന്ന് . ഞാന്‍ അറിയാതെ ചിരിച്ചു കൂടെ അവനും. അങ്ങിനെ  അന്നുമുതല്‍ അല്ല അതിനു മുന്നേ ആണോ ഞാന്‍ അവനെ സ്നേഹിച്ചു തുടങ്ങിയത് അറിയില്ല. ഏതായാലും ഞങ്ങള്‍ അന്ന് മുതല്‍ സ്നേഹിക്കാന്‍ തുടങ്ങി പരസ്പരം.

പക്ഷെ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു ദാരണ ഉണ്ടായിരുന്നു ഒരിക്കല്‍ പോലും ഇതൊന്നും ഓഫീസില്‍ ആരും ഒരു കാലത്തും അറിയരുത് എന്ന്. പക്ഷെ ഞങ്ങള്‍ എത്രെ ഒക്കെ സ്രെമിച്ചിട്ടും ഇതൊക്കെ എങ്ങിനെയോ ഓഫീസില്‍ എല്ലാപേരും അറിഞ്ഞു. പിന്നിട് നടന്ന കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ മനസ്സില്‍ കരുതിയതിലും അപ്പുറം ആയിരുന്നു. കൂടെ ഉള്ള അവന്‍റെ  ഫ്രണ്ട് തന്നെ അവനെ അവോയിട് ചെയ്തു സംസാരിക്കാന്‍ തുടങ്ങി.പിന്നെ ആ അവോയിടുക്കള്‍ പിണക്കം ആയി മാറുകയായിരുന്നു.  അവരുടെ ഒക്കെ പ്രശ്നം അവന്‍ ആരെയും സ്നേഹിച്ചതിലായിരുന്നില്ല അവന്‍ ഓഫീസിലേകാര്യങ്ങള്‍ ഒക്കെ എന്നോട് ഷെയര്‍ ചെയുന്നു എന്ന് പറഞ്ഞായിരുന്നു. ഇതൊക്കെ ഞാന്‍ വളരെ വയ്കിയായിരുന്നു അറിഞ്ഞത് പോലും. ഞങ്ങള്‍ തമ്മില്‍ എന്നും വിളിക്കാറും സംസരിക്കാറും പതിവാണ് പക്ഷെ ഞങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഓഫീസിക്കാര്യങ്ങള്‍ കടന്നു  വരുമായിരുന്നില്ല.

ഈ കാര്യങ്ങള്‍ ഒക്കെ എല്ലാപേരും അറിഞ്ഞു കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു അവന്‍ എന്നോട് വേറെ ഒരു ജോബ്‌ നോക്കാന്‍ പറഞ്ഞു തുടങ്ങി. ഞാന്‍ അവനോടു പലപ്പോളും ചോദിച്ചിട്ടുണ്ട് ആ ഇടക്കൊക്കെ എന്തിനാ ഇപ്പൊ നീ ഇങ്ങനെ എന്നോട് പുതിയ ഒരു ജോലി കണ്ടു പിടിക്കാന്‍ പറയുന്നത് എന്ന്. അതിനു ഉള്ള മറുപടി പോലും അവന്‍ എന്നോട് പറയുന്നത് ഞാന്‍ വേറെ ഒരു ജോലിക്ക് ജോയിന്‍ ചെയ്തു കഴിഞ്ഞതിനു ശേഷം ആയിരുന്നു. അത് അവന്‍ പറയുമ്പോള്‍ ഞാന്‍ അറിയാതെ എന്നെ തന്നെ ശപിച്ചു പോയി ഞാന്‍ ആ കമ്പനിയില്‍ ജോലി ചെയ്തതിന്‍റെ  പേരില്‍.,. അവന്‍ പറഞ്ഞ മറുപടി ഇതായിരുന്നു.

" നീ അവിടെ ഉള്ളപ്പോള്‍ നമ്മള്‍ തമ്മിലുള്ള ഈ ബന്ധം അറിയാവുന്നത് കൊണ്ട് തന്നെ ബാക്കി ഉള്ളവര്‍ നിന്നെ പറ്റി അനാവശ്യം പറയാറുണ്ട്. അത് നടന്ന കാര്യങ്ങള്‍ ഒന്നും ആകണം എന്നില്ല പക്ഷെ അവര്‍ക്ക് എന്‍റെ  വായില്‍ നിന്ന് അറിയണം എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന്"

ഞാന്‍ ഒന്നും മിണ്ടിയില്ല അവന്‍ പറഞ്ഞു അവനു എന്നെ നന്നായി അറിയാം അത് കൊണ്ട് തന്നെ ആര് എന്ത് തന്നെ പറഞ്ഞാലും അവനു അതൊരു പ്രശ്നം അല്ല എന്ന് പക്ഷെ ആരെങ്കിലും ആ രീതിയില്‍ എന്നോട് സംസാരിക്കും എന്ന പേടി കാരണം ആണ് അവന്‍ എന്നോട് ജോലി മാറാന്‍ പറഞ്ഞത് എന്ന്. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി അവന്‍ എത്ര മാത്രം എന്നെ പറ്റി കേട്ടിട്ടാകും എന്നോട് ഇങ്ങിനെ ഒരു കാര്യം ആവശ്യപെട്ടത്‌ എന്ന്. 

അങ്ങിനെ  ഇരിക്കുന്നതിനിടയില്‍ ഞാന്‍ അവന്‍റെ ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്തിരുന്നത്  എന്ന് എന്‍റെ ഒരു ഫ്രണ്ട് അറിഞ്ഞു. അവന്‍ എന്നോട് വിളിച്ചു സംസാരിച്ചു എങ്ങിനെ ഉണ്ടായിരുന്നു  ജോലി എന്നൊക്കെ. ഞാന്‍ ഒന്നും പറയാന്‍ പോയില്ല. പക്ഷെ അവസാനം ഞങ്ങളുടെ സംസാരം വന്നു അവസാനിച്ചത്‌ എന്നെ ശെരിക്കും  ഞെട്ടിക്കുന്ന കുറേ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നു. അവന്‍ വെള്ളം അടിക്കും  എന്നോ ഒന്നും  കേട്ടിട്ടായിരുനില്ല ആ ഞെട്ടല്‍ . അവനു ഒരുപാടു പേരുമായി പലതരത്തില്‍ ഉള്ള ബന്ധം ഉണ്ട് എന്ന് കേട്ടപ്പോള്‍ ആയിരുന്നു ഞാന്‍ ശരിക്കും ഞെട്ടിയത്. അവന്‍ എന്നെ വിളിച്ചപ്പോള്‍ എന്‍റെ സംസാരം കേട്ടപ്പോളേ അവന്‍ എന്നോട് ചോദിച്ചു എനിക്ക് എന്താ  സുഖം ഇല്ലേ എന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല. അവസാനം കുറെ നേരം അവന്‍  ഇതേ ചോദ്യം തന്നെ ചോദിച്ചപ്പോള്‍ ഞാന്‍ അവനോടു ഇതെല്ലാം ചോദിച്ചു ഞാന്‍ അറിഞ്ഞ എല്ലാ കാര്യങ്ങളും. അവന്‍ പറഞ്ഞു,

" ഇതൊന്നും നീ  അറിയാതെ ഇരിക്കില്ല എന്ന് എനിക്ക്  ഉറപ്പുണ്ടായിരുന്നു. പിന്നെ ഞാന്‍ കാരണം ഇതൊന്നും നിന്നെ അറിയിക്കേണ്ട എന്ന് തോന്നിയത് കൊണ്ട് മാത്രം ആണ് ഞാന്‍ നിന്നോട് പറയാതെ  ഇരുന്നത്. നീ ഈ  കേട്ടതെല്ലാം ശരി തന്നെ ആണ്. പക്ഷെ നിന്നെ ഞാന്‍ സ്നേഹിച്ചതിന് ശേഷം ഒരിക്കല്‍ പോലും എന്‍റെ  മനസ്സില്‍ അങ്ങിനെ ഒരു വിചാരം തോന്നിയിട്ടില്ല. നിനക്ക് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ നിനക്ക് വിശ്വസിക്കാം. പിന്നെ അതിലും  ഉപരി നിനക്ക്  എന്നെ പഴയതു പോലെ സ്നേഹിക്കാന്‍ കഴിയും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ എന്നെ സ്നേഹിച്ചാല്‍ മതി അല്ലാതെ നീ എന്നെ സ്നേഹിക്കില്ല എന്ന് പറഞ്ഞാല്‍ പോലും ഞാന്‍ നിന്നെ നിര്‍ബധിക്കില്ല ഒരിക്കല്‍ പോലും. കാരണം എനിക്ക് അറിയാം ഒരു പെണ്‍കുട്ടി സ്നേഹിക്കുന്നവന്‍  ഇങ്ങിനെ ഒക്കെ നടന്നിട്ടുണ്ട് എന്ന് കേട്ടാല്‍ പോലും അത് ഇനി എത്ര ഒക്കെ അസത്യം ആയാലും അവള്‍ ഒരിക്കലും സഹിക്കില്ല എന്ന്"

ഞാന്‍ ഒന്നും മിണ്ടിയില്ല അവസാനം ഞാന്‍ അവനോടു ചോദിച്ചു ഇനി ഒരിക്കലും നീ അങ്ങിനെ ഒന്നും പോകില്ല എന്ന് ഉറപ്പുണ്ടോ എന്ന് അവന്‍ പറഞ്ഞത്
" ഇനി  ഇപ്പൊ നീ എന്‍റെ നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലെങ്കില്‍ കൂടി ഞാന്‍ അതിനെ പറ്റി മനസ്സുകൊണ്ട് ഒരിക്കലും പോലും  ചിന്തിക്കില്ല " എന്നായിരുന്നു. എന്തോ എനിക്ക് അവനെ  സ്വികരിക്കാന്‍  തോന്നി.എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാന്‍ അവനെ സ്വികരിച്ചു.

അങ്ങിനെ ഇരിക്കുന്നതിനിടക്ക് ഞങ്ങള്‍ അറിഞ്ഞു എങ്ങിനെ ആണ് ഞങ്ങള്‍ തമ്മില്‍ ഉള്ള ഈ ബന്ധം ഓഫീസില്‍ എല്ലാപേരും അറിഞ്ഞത് എന്ന്. ഒരു  ദിവസം അവന്‍ എന്നോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു കൊണ്ട് ഇരിക്കുന്നതിനിടയില്‍ എന്തോ ഒരു കാര്യത്തിനായി പുറത്തേക്കു പോയി ഇതിനിടക്ക്‌ അവന്‍ അത് ലോഗ്  ഔട്ട്‌ ചെയ്യാന്‍  മറന്നു അത് അവന്‍റെ കൂട്ടുകാര്‍ കണ്ടു എന്ന് അവര്‍ അതെല്ലാം വായിച്ചു എന്നും. പക്ഷെ ഇതൊക്കെ ഞങ്ങള്‍ അറിയുമ്പോള്‍  എന്ത് തന്നെ ഞങ്ങളെ പറ്റി ആരു തന്നെ അറിഞ്ഞാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാ അവസ്ഥ വരെ എത്തി കഴിഞ്ഞിരുന്നു.  

അങ്ങിനെ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ദിവസം എന്‍റെ വീട്ടില്‍ അവന്‍റെ കസിനെയും കൂട്ടി വന്നു മാര്യേജ് പ്രൊപ്പോസല്‍ വെച്ചു. എന്‍റെ വീട്ടുകാര്‍ക്ക് ഒരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവന്‍റെ വീട്ടില്‍ നിന്ന് വന്നു ഇങ്ങിനെഒരു ആലോചന വെച്ചാല്‍ ഈ വിവാഹം നടത്തികൊടുക്കം എന്ന്. പക്ഷെ അവനു നന്നായി അറിയാമായിര്‍ന്നു അവന്‍റെ വീട്ടില്‍ ഇതൊന്നും ഒരിക്കലും സമ്മതിക്കില്ല എന്ന്. എന്നിട്ടും അവന്‍ അത് വീട്ടില്‍ പറഞ്ഞു ഞങ്ങള്‍ രണ്ടാളും മനസ്സില്‍ കരുതിയത്‌ തന്ന ആണ് സംഭവിച്ചത് അവന്‍ ഇനി ചത്താല്‍ പോലും അവന്‍റെ  അച്ഛന്‍ ഈ വിവാഹം സമ്മതിക്കില്ലെന്ന് ഉറപിച്ചു പറഞ്ഞു . അവന്‍റെ വീട്ടില്‍ സമ്മതിച്ചില്ലെങ്കില്‍ എന്‍റെ  വീട്ടില്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് ഉറപ്പായി. പിന്നെ ഞങ്ങള്‍ രണ്ടാളും ഒരു തിരുമാനം എടുത്തു ഒരുമിച്ചു ജീവിക്കാന്‍ മാത്രമല്ലേ വീട്ടുകാര്‍ സമ്മതിക്കാതെ ഉള്ളു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒറ്റെക്ക് ജീവിക്കാന്‍ ആരുടെയും അനുവാദം ആവശ്യം ഇല്ലല്ലോ. അങ്ങിനെ ഞങ്ങള്‍ രണ്ടാളും ഇന്നും സ്നേഹിച്ചു ആര്‍ക്കൊക്കയോ വേണ്ടി ഇന്നും അകന്നു ജീവിക്കുകയാണ്.

ഇങ്ങിനെ അകന്നു ജീവിക്കുന്നതിനു ഇടയില്‍ വല്ലപ്പോളും മാത്രം വീണു കിട്ടുന്ന സന്ധ്യകള്‍ ഞങ്ങള്‍ ഇങ്ങിനെ ഈ കടല്‍ വന്നിരിക്കും . ഇപ്പോള്‍ നേരം ഏറെ വയ്കി കഴിഞ്ഞിരിക്കുന്നു പതിവ് പോലെ അവന്‍ എന്നെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവന്‍ എന്നെ വീടിനു മുന്നില്‍ ഡ്രോപ്പ് ചെയ്തു തിരിഞ്ഞു പോകുമ്പോള്‍ ഞാന്‍ അവനെയും നോക്കി നില്‍ക്കുമ്പോള്‍ എനിക്കൊരു കാര്യം ഉറപ്പാണ്‌ ഈ ലോകത്ത് ആരൊക്കെ ശ്രേമിച്ചാലും ഞങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ല എന്ന്. അവന്‍ പോകുന്നതും നോക്കി നില്‍ക്കുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്ന് ഉതിയ്ര്‍ന്നു വീണു കവിളില്‍ പതിക്കുന്ന കണ്ണ് നീര്‍ തുള്ളിക്ക്‌ ഒരു ആശ്വാസം ഉണ്ട്. അടുത്ത തവണ കാണുന്നത് വരെ കാത്തിരിക്കാന്‍ ഉള്ള ഒരു ആശ്വാസം

.

Sunday, December 16, 2012




എന്‍റെ മകള്‍ 




ചിലരുടെ വേര്‍പ്പാട് അത് എന്നും ഒരു വേദനതന്നെയാണ്...ആ  വേര്‍പാട്‌ എന്നന്നേക്കു കൂടി ആകുമ്പോള്‍ അത് ഒരു തീരാ നൊമ്പരവും കൂടിയാണ്....പക്ഷെ ആ വേര്‍പാടിന് ഒടുവിലും ഒരുപാടു സന്തോഷവും പ്രതീക്ഷയും ആയി ഒരാള്‍ കടന്നു വരുന്നത് അതിലേറെ സന്തോഷം തന്നെ ആണ്.......പക്ഷെ ആ സന്തോഷം മനസ്സില്‍ ആ വേര്‍പാടിന്റെ തേങ്ങലുകള്‍ എന്നും നിറക്കുക  തന്നെ ചെയും.....അത് ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ്... ആര്‍ക്കും എതിര്‍ത്തു പറയാന്‍ കഴിയാതെ ഒരു യാഥാര്‍ത്ഥ്യം.....അങ്ങനെ എന്‍റെ ജീവിതത്തില്‍ നിന്ന് തീരെ പ്രതീക്ഷിതം ആയി കടന്നുപോകുകയും അതിലേറെ പ്രതീക്ഷിതം   ആയി കടുന്നു വരുകയും ചെയ്ത രണ്ടു പേരുടെ കഥയാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്.....



എന്‍റെ ജീവിതത്തില്‍ എന്‍റെ ഏറ്റവും വിലപ്പെട്ട സമ്മാനം ആയിരുന്നു അവള്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌ അല്ല അതിലേറെ എന്‍റെ കൂടപ്പിറപ്പ് ഈശ്വരന്‍ എനിക്ക് തന്ന ഏറ്റവും വിലപെട്ട സമ്മാനം..... അവള്‍ ഒരു അനാഥയായിരുന്നു... ആ അനാഥത്വം അവള്‍ക്കു എന്നും ഒരു  വേദന തന്നെ ആയിരുന്നു അവള്‍ക്കു...... എന്റെ പള്ളിയുടെ അനാഥാലയത്തില്‍ ആയിരുന്നു അവളുടെ താമസം... ഞങ്ങള്‍ വളരെ ചെറുപ്പത്തിലെ പള്ളിയില്‍ വെച്ച് പരിചയപ്പെട്ടതായിരുന്നു.. മിക്കവാറും അവധി ദിവസങ്ങള്‍ ഞാന്‍ അവളുടെ കൂടെ അനാഥമന്ദിരത്തില്‍ തന്നെ ആകും ചിലവഴിക്കാറുള്ളത്.... അവിടെ ഒരുപാടു കുട്ടികള്‍ ഉണ്ടായിരുന്നു പക്ഷെ അവരോടൊന്നും തോന്നാത്ത ഒരു അടുപ്പം അവളോട്‌ എനിക്ക് എന്നും തോന്നിയിട്ടുണ്ട്... സത്യം പറഞ്ഞാല്‍ അവളെ കാണാന്‍ വേണ്ടി ആണ് പലപ്പോളും  ഞാന്‍ പള്ളിയില്‍ പോയിരുന്നതു തന്നെ...പ്ലസ്‌ ടു കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ വളരെ കുറവായിരുന്നു കാരണം അവള്‍ നഴ്സിംഗ് പഠിക്കാന്‍ ആയി പള്ളിയുടെ തന്നെ കീഴിലുള്ള ഒരു നഴ്സിംഗ് കോളേജില്‍ ചേര്‍ന്നു ഞാന്‍ എഞ്ചിനീയറിംഗിനും... എന്നാലും ഒരുമിച്ചു അവധി ഉള്ള ദിവസങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു തന്നെ ചിലവഴിക്കാറാണ് പതിവ്.... ആ ഇടയ്ക്കു അവള്‍ക്കു ഒരാളോട് ഒരു അടുപ്പം തോന്നി അവളുടെ ഇയര്‍ തന്നെ മെഡിസിനു പഠിച്ചിരുന്ന ഒരു പയ്യനുമായി..... അവന്‍ ഒരു മുസ്ലിം ആയിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു ഒരിക്കലും അവരുടെ വിവാഹം അവന്റെ വീട്ടുകാര്‍ സമതിക്കില്ലെന്ന്..... ചിലപ്പോള്‍ ജാതി വേറെ ആയിരുന്നെങ്കിലും അവര്‍ സമ്മതിക്കും ആയിരുന്നു.... ഒരു അനാഥയെ അവര്‍ ഒരിക്കലും സ്വികരിക്കാന്‍ തയാറായിരുനില്ല.... അവന്‍ വീട്ടില്‍ ഒരുപാടു വട്ടം അവളുടെ കാര്യം പറഞ്ഞു വഴക്കുണ്ടാക്കിയിട്ടും ഉണ്ട്..... പഠിത്തം കഴിഞ്ഞു അവള്‍ അതെ ഹോസ്പിറ്റലില്‍ തന്നെ ജോലിക്ക് കയറി .. അവന്‍ കര്‍ണാടക ഒരു ഹോസ്പിറ്റലിലും ജോലിക്ക് കയറി......അവന്‍ ജോലിക്ക് കയറി ഒരു മുന്ന് മാസം കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ പള്ളിയില്‍ വന്നു പള്ളിയിലെ അച്ഛനുമായോക്കെ സംസാരിച്ചു പള്ളിയില്‍ വെച്ച് തന്നെ അവരുടെ വിവാഹവും നടത്തി..... പക്ഷെ അപ്പോളും അവന്‍റെ വീടുകാര്‍ ആരും അതില്‍ സഹകരിച്ചിരുന്നില്ല അവര്‍ അവളെ സ്വികരിക്കാന്‍ പോലും ഒരിക്കലും തയാറായതും  ഇല്ല.... വിവാഹശേഷം അവന്‍ അവളെയും കൂടെ കൊണ്ട് പോയി അവന്‍ വര്‍ക്ക്‌ ചെയുന്ന അതെ ഹോസ്പിറ്റലില്‍ തന്നെ അവള്‍ക്കു ജോലി മേടിച്ചു..... ഞങ്ങള്‍ എപ്പളും വിളിച്ചു  സംസാരിക്കുക പതിവായിരുന്നു ആ സമയങ്ങളില്‍......,.... അവള്‍ പ്രേഗ്നന്റ്റ്  ആണ് എന്ന് അറിഞ്ഞിട്ടു പോലും അവന്‍റെ  വീട്ടുക്കാര്‍ അവളെ സ്വികരിക്കാന്‍ തയാറായിരുന്നില്ല..... അവര്‍ രണ്ടു പേരും അവളുടെ ഡെലിവറി കഴിഞ്ഞു ഒരു നാലു മാസം കഴിഞ്ഞു അവരുടെ മകളെയും കൊണ്ട് നാട്ടില്‍ വന്നു.... ശെരിക്കും പറഞ്ഞാല്‍ ഒരു മാലാഖ കുട്ടി തനെയായിരുന്നു കാണാന്‍... അന്നും ഒരു വീക്ക്‌ നാട്ടില്‍ നിന്നിട്ട് അവര്‍ തിരികെ പോകുകയും ചെയ്തു...

പിന്നിട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ശെരിക്കും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍യായിരുന്നു ഞങ്ങള്‍ കേട്ടത്.... അവര്‍ രണ്ടാളും ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുന്ന വഴി ഒരു അപകടത്തില്‍ പെട്ട് എന്ന്.... കേട്ടപ്പോള്‍ ഒരു ചെറിയ അപകടം ആകും എന്നെ എല്ലാപേരും കരുതിയുള്ളു..... പക്ഷെ ഞങ്ങള്‍ അവടെ ചെല്ലുമ്പോള്‍ അവന്‍ അവളെ വിട്ടു പോയി കഴിഞ്ഞിരുന്നു.... ഇതൊന്നും അറിയാതെ അവള്‍ മരണത്തോട് മല്ലടിച്ച് ആരയോ കാത്തു കിടക്കുന്നത് പോലെ തോന്നി അവളെ ഞാന്‍ ഐ.സി.യു കാണാന്‍ കയറുമ്പോള്‍... ....അവള്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി.... അവളുടെ കണ്ണുകളില്‍ നിന്ന് വെയ്കത്തമായിരുന്നു അവള്‍ അവനെയും കുഞ്ഞിനേയും ആണ് തിരക്കുന്നത് എന്ന്... ഞാന്‍ പുറത്തിറങ്ങി അവളുടെ മകളെ മേടിച്ചു കൊണ്ട് ചെന്ന് അവളെ കാണിച്ചു.... അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവളുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഇ.സി.ജി മെഷീനില്‍  നോക്കുന്നുണ്ടായിരുന്നു....... അവള്‍ക്കു അറിയാമായിരുന്നു  തനിക്കിനി അധികനേരം ഈ ഭൂമിയില്‍ നില്ക്കാന്‍ കഴിയില്ലെന്ന്..... അവള്‍ അവളുടെ കുഞ്ഞിന്‍റെ മുഖം ആ നിറ കണ്ണുകളോടെ നോക്കി.... എന്നിട്ട് അവള്‍ ആ കുഞ്ഞിനെ അവളുടെ മാറോടു ചേര്‍ത്ത് പിടച്ചു അതിന്റെ മുഖത്തു ഈ ജെന്മത്തിലെ മുഴുവന്‍ സ്നേഹവും തിരുവോളം അവള്‍ ആ കുഞ്ഞിനെ ഉമ്മ വെച്ചു.... അവളുടെ തണുത്ത കൈ കൊണ്ട് എന്റെ കൈയില്‍ പിടച്ചു എന്നിത് അവള്‍ എന്നോട് പറഞ്ഞു.... ഒരിക്കലും എന്റെ മകള്‍ എന്നെ പോലെ ഒരു അനാഥയായി വളരരുത്... അവള്‍ പറഞ്ഞു അവന്‍ ഉള്ളടുതോളം അവള്‍ ഒരിക്കലും അനാഥയായി വളരില്ലെന്നു അവള്‍ക്കു അറിയാം എന്ന്... അവളോട്‌ ഞാന്‍ എന്താണ് പറയേണ്ടത് അല്ലെങ്ങില്‍ എന്താണ് ചോദിച്ക്കേണ്ടത് എന്ന് അറിയാതെ ഞാന്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു... ഞാന്‍ അവളോട്‌ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു... ഞാന്‍ ആ കുഞ്ഞിനെ അവളുടെ കഴില്‍ നിന്ന് മേടിച്ചു ആ ഐ.സി.യുവില്‍ നിന്നു പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഒരു തിരുമാനം എടുത്തു ഒരുക്കലും ഞാന്‍ ആ കുഞ്ഞിനെ അനാഥയായി വളരാന്‍ അനുവദിക്കില്ലെന്ന്....  അന്ന് തന്നെ തന്നെ അവളും ഈ ലോകത്ത് നിന്ന് അവനോടൊപ്പം പോയി.... ഞങ്ങള്‍ അവരുടെ മൃദുദ്ദേഹവും ആയി നാട്ടില്‍ വന്നു അവന്‍റെ വീട്ടില്‍ അറിയിച്ചു അവിടെനിന്ന് ആരും തന്നെ വന്നില്ല ഒരു ദിവസം മുഴുവന്‍ ഞങള്‍ എല്ലാപേരും അവര്‍ക്ക് വേണ്ടി വെയിറ്റ് ചെയ്തു..... അവസാനം 2 ആളുടെയും ശവ സംസ്കാരം കഴിഞ്ഞു ഞങ്ങള്‍ ആ കുഞ്ഞുമായി അടുത്ത ദിവസം അവന്റെ വീട്ടില്‍ പോയി... ആരും ഒന്ന് വന്നു നോക്കാന്‍ പോലും തയാറായില്ല.... 


അവസാനം ഞാന്‍ ഒരു തിരുമാനം എടുത്തു അവളെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ഇനി എന്തിന്റെ പേരില്‍ ആണെങ്കില്‍ കൂടിയും... ആരൊക്കെ എന്ത് അവകാശം പറഞ്ഞു വന്നാലും ഞാന്‍ വിട്ടു കൊടുക്കില്ല.... എന്റെ മകളാണ് ഇന്ന് അവള്‍ എന്റെ മാത്രം മകള്‍ ... അങ്ങനെ തിരെ അപ്രേധിക്ഷിതമായി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു കഴിഞ്ഞ ഒരു വര്ഷം കൊണ്ട് എന്റെ ജീവിതം ഒരുപാട് മാറ്റി മറിച്ച എന്‍റെ മകള്‍..... ...ഇന്ന് ജീവിതത്തില എല്ലാ സന്തോഷങ്ങള്‍ക്കും കാരണം അവള്‍ ആണ്... ഇന്ന് അവള്‍ ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് ജീവിക്കാന്‍ കഴിയില്ല.... ശെരിക്കും ഇന്ന് അവള്‍ മറ്റൊരളുടെത് ആണ് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് താല്പര്യം ഇല്ല... പക്ഷെ എന്റെ പ്രിയ സുഹൃത്തിന്റെ വേര്‍പാട്‌ അത് വല്ലാതെ ഒരു മരവിപ്പ് തന്നെ ആണ് ഇന്നും എനിക്ക്.... പക്ഷെ അവള്‍ എനിക്ക് തന്ന ഈ സമ്മാനം എന്റെ ജീവിതം ആണ്... എന്റെ മാത്രം മകള്‍ 

Friday, November 16, 2012


ഒരു യാത്ര



ഡ്രൈവിംഗ് പഠിച്ചതില്‍ പിന്നെ മിക്കവാറും എവിടെ തന്നെ പോയാലും ഞാന്‍ തന്നെ ആയിക്കും ഡ്രൈവ് ചെയ്യാറ്.... അത് ഇനി എത്രെ തന്നെ ദൂരം ആയാലും ഞാന്‍ ഒറ്റെക്ക് ഡ്രൈവ് ചെയും ആരൊക്കെ തന്നെ കൂടെ ഉണ്ടായിരുന്നാലും..... പിന്നെ ഒറ്റെക്ക് ആരും ഇല്ലാതെ ഡ്രൈവ് ചെയുന്നതിന്റെ ഒരു സുഖം അത് ഒന്ന് വേറെ തന്നെ ആണ്...... കാരണം ആരുടേയും ശല്യം ഇല്ലാതെ ഒറ്റെക്ക് പല കാര്യങ്ങളും ആലോചിച്ചു വിജനമായ വഴിയിലൂടെ ഡ്രൈവ് ചെയുന്നത് ഒരു സുഖം ഉള്ള ഏര്‍പ്പാടാണ്..... മിക്കവാറും വീകെണ്ട്സ് ഞാന്‍ അങ്ങനെ ഒറ്റെക്ക് ഡ്രൈവ് ചെയുക പതിവും ആണ്.... മിക്കവാറും ആ യാത്ര ചെന്ന് അവസാനിക്കുന്നത്‌ ഏതെങ്കിലും ഒരു ബീച്ചിലും ആയിരിക്കും.... കുറെ നേരം പലതും ഓര്‍ത്തു അവിടെ ഇരിക്കും ഓരോ തിര വരുന്നതും പോകുന്നതും ഒക്കെ എണ്ണി ചിലപ്പോള്‍ കുറച്ചു നേരം അല്ലെങ്കില്‍ ചിലപ്പോള്‍ അത് മണിക്കുറുകളോളം  നീണ്ട് പോയി എന്നും വരാം......

അങ്ങനെ ഇരിക്കുമ്പോള്‍ പലകാര്യങ്ങളും നമ്മുടെ മനസ്സില്‍ വന്നു മിന്നി മറഞ്ഞു പോകുകയും ചെയ്യും.... പലപ്പോള്‍ ആയി നമ്മുടെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും നമ്മുടെ മനസ്സില്‍ അറിയാതെ കടന്നു വരും.... പിന്നെ അതിനെ പറ്റി ആകും ചിന്ത മുഴുവന്‍ കുറെ നേരം ചിന്തിച്ചു കഴിയുമ്പോള്‍ പലതും ശരിയും തെറ്റും ആയി തോന്നാം... ചിലതൊന്നും അങ്ങനെ ചെയരുതയിരുന്നു എന്നും എല്ലാം അറിയാതെ തോന്നി പോകും.... അങ്ങനെ തോന്നിയ ഒരു സംഭവത്തെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്....  ഡിഗ്രി കഴിഞ്ഞു എനിക്ക് ആദ്യം ആയി ജോലി കിട്ടുന്നത് അലപ്പുഴയില്‍ ആണ് വളരെ വലിയ ജോലി ഒന്നും അല്ല ചെറിയ ഒരു ജോലി എന്ന് പറയാം വെറുതെ വീട്ടില്‍ ഇരുന്നു ബോര്‍ അടിക്കെണ്ട എന്ന് കരുതി ജോയിന്‍ പോകുന്നു എന്നെ ഉള്ളു... അന്നൊക്കെ എനിക്ക് ഒരു സ്വഭാവം ഉണ്ട് എവിടെങ്കിലും ഫ്രണ്ട്സും ഒത്തു പോകുകയാണെങ്കില്‍ അമ്മയോട് ഒന്നും പറയാന്‍ നില്‍ക്കാറില്ല പകരം അച്ഛനെ വിളിച്ചു പറയും.... കാരണം മറ്റൊന്നും അല്ല.... അമ്മയോട് പറഞ്ഞാല്‍ മിക്കവാറും സമ്മതിക്കില്ല അതുകൊണ്ട് തന്നെ അച്ഛനെ വിളിച്ചു സോപ്പ് ഇട്ട് കാര്യായം നേടി എടുക്കും..... അത് ഞാന്‍ എന്നല്ല മിക്കവാറും എല്ലാ പെണ്‍കുട്ടികളും കാണിക്കുന്ന പരുപാടി ആണ് ഇത്....

അങ്ങനെ പോയ ഒരു യാത്രയെ കുറിച്ചാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്... അങ്ങനെ ഞാന്‍ ആലപ്പുഴയില്‍ ജോലി ചെയുന്ന സമയത്ത് എന്റെ ഒരു ഫ്രണ്ട് ഇന്‍റെ ചേച്ചിയുടെ വിവാഹം വന്നു.... സ്ഥിരം ഞാന്‍ ചെയ്യാറുള്ളത് പോലെ ഞാന്‍ അച്ഛന്‍റെ അടുത്ത് നിന്നും പോകാന്‍ ഉള്ള അനുവാദം മേടിച്ചു.... അനങ്ങനെ ഞങ്ങള്‍ എല്ലാപേരും കൂടി വിവാഹത്തിന് രണ്ടു ദിവസം മുന്നേ പോകാന്‍ തിരുമാനിച്ചു കാര്യം എല്ലാപേര്‍ക്കും ഓരോരോ സ്ഥലം കാണണം എന്ന് പറഞ്ഞു.... അങ്ങനെ ഞങ്ങള്‍ എല്ലാം തിരുമാനിച്ച പ്രകാരം രണ്ടു ദിവസം മുന്നേ തന്നെ യാത്ര തിരിച്ചു.... തൃശൂര്‍ ആയിരുന്നു അവളുടെ വീട്.... അങ്ങനെ ഞങ്ങള്‍ എല്ലാം ഫ്രൈഡേ രാത്രി യാത്ര തിരിച്ചു വിവാഹം സണ്‍‌ഡേ രാവിലെ ആണ്.... ശനിയായിച്ച രാവിലെ ഞങ്ങള്‍ എല്ലാം  ത്രിശൂര്‍ എത്തി അന്ന് തന്നെ ഞങ്ങള്‍ എല്ലാം കൂടി അതിരപ്പള്ളി  വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ തിരുമാനിച്ചു.... ത്രിശൂര്‍ ടൌണില്‍ നിന്നും 60 കിലോ മീറ്റര്‍ ഉണ്ട് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ പോകാന്‍............... ഞങ്ങള്‍ എല്ലാപേരും കൂടി ഒരു ഹോട്ടലില്‍ റൂം എടുത്തു റീഫ്രഷ്‌ ആയി ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു യാത്ര വീണ്ടും തുടങ്ങി.... ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട്  ഞങ്ങള്‍ അതിരപ്പള്ളിയില്‍ എത്തി.... വളരെ മനോഹരമായ വെള്ളച്ചാട്ടം ആണ്....... കുറേ ദൂരെ നിന്ന് തന്നെ ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു... കേട്ട് അറിഞ്ഞതില്‍ നിന്നും വളരെ മനോഹരം അയ വെള്ളച്ചാട്ടം ആയിരുന്നു കണ്ടപ്പോള്‍ അത്....

ഞങ്ങള്‍ എല്ലാം കുറെ ദൂരം അധികം വെള്ളം ഇല്ലത്തെ സ്ഥലത്ത് കൂടി നടന്നു..... ചില സ്ഥലങ്ങളില്‍ അവര്‍ തന്നെ കയറു കെട്ടിയിട്ടുണ്ട് അതില്‍ കൂടി പിടിച്ചു നടക്കാം.... ഞങ്ങള്‍ എല്ലാം കൂടി അതില്‍ കൂടി പിടിച്ചു നടക്കാം എന്ന് തിരുമാനിച്ചു അങ്ങന്നെ ഞങ്ങള്‍  ഓരോരുത്തരായി ആ കയറില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി.................മുന്നേ നടന്നു തുടങ്ങിയത് ഞാന്‍ ആയിരുന്നു അങ്ങനെ ഞങ്ങള്‍ എല്ലാപേരും കൂടി പതിയെ നടന്നു തുടങ്ങി അതിലെ കല്ലുകള്‍ വല്ലാതെ വഴുതുന്നുണ്ടായിരുന്നു എന്നാലും ഞങ്ങള്‍ വഴുതാതെ പതിയെ കുറച്ചു ദൂരം മുന്നോട്ടു പോയി.... അറിയാതെ എന്റെ കാല് ഒരു പാറയില്‍ നിന്നും വഴുതി ഞാന്‍ വെള്ളത്തിലേക്ക്‌ വീണു പക്ഷെ കയറിലെ പിടി ഞാന്‍ ഒരു കൈ കൊണ്ട് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു എല്ലാപേരും നല്ലത് പോലെ പേടിച്ചു... പെട്ടെന്ന് തന്നെ എന്റെ തൊട്ടു പുറകില്‍ ഉണ്ടായിരുന്ന എന്‍റെ ഫ്രണ്ട് എന്നെ പടിച്ചു എഴുനെല്പിച്ചു വളരെ പാട് പെട്ട്... സത്യം പറഞ്ഞാല്‍ എന്‍റെ നല്ല ശ്വാസം പോയി എന്ന് വേണം പറയാന്‍.......... എല്ലാപേരും ഒരുപാടു പേടിക്കുകയും ചെയ്തു...

സത്യം പറഞ്ഞാല്‍ ഇന്നും ആലോചിക്കുമ്പോള്‍ എനിക്ക് ഏറെ പേടി തോനുന്ന ഒരു സംഭവം ആണ്........ഒന്ന് കഴ്വിട്ടു പോയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെ കാണില്ലായിരുന്നു........എന്‍റെ അമ്മ എന്തുമാത്രം വേദനിക്കും ആയിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എന്നുണ്ടയിരുന്നെങ്കില്‍..............അമ്മയുടെ ചോദ്യങ്ങളുടെ മുന്നില്‍ ഒന്നും പറയാന്‍ ആകാതെ എന്‍റെ അച്ഛന് എന്നും അതൊരു തിരാ വേദന തന്നെ ആയി മാറുമായിരുന്നു.... അമ്മ എന്നും പറയാറുണ്ട് അവര്‍ രണ്ടുപേരുടേയും ഒരുപാടു നാളത്തെ കാത്തിരുപ്പിനു ഒടുവില്‍ കിട്ടിയ കുട്ടിയാണ് ഞാന്‍ എന്ന്............. അത് കൊണ്ടുതന്നെ ഞാന്‍ എന്ത് പറഞ്ഞാലും അവര്‍ അത് എന്ത് തന്നെ ആയാലും സാധിച്ചു തരുന്നത് എന്നും............ അങ്ങനെ ഉള്ള എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എന്ന് ഉണ്ടങ്കില്‍ ആ വാര്‍ത്ത‍ കേട്ടുകഴിഞ്ഞു എന്‍റെ അമ്മയുടെ അവസ്ഥ എന്തായി മാറുമായിരുന്നു എന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയാതെ ഒന്നാണ്........... അങ്ങനെ അന്ന് മുതല്‍ ഞാന്‍ ഒരു തീരുമാനം എടുത്തു ഇനി ഒരിക്കല്‍ പോലും അച്ഛന്റെയും അമ്മയുടെയും അനുവാദം ചോദിക്കാതെ ഞാന്‍ ഒരിടത്തും പോയിട്ടില്ല........ ഇന്നും ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ എവിടെനിന്ന് എന്ന് അറിയാതെ ഭീതി കടന്നു വരുന്ന ഒരു സംഭവം ആയി മാറി പില്‍ക്കാലത്ത് അത്... ഇന്ന് അത് ആലോചിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് അന്ന് ഞാന്‍ അമ്മയോട് കൂടി പറഞ്ഞിരുന്നു എന്നുണ്ടയിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ആ യാത്ര പോകില്ലായിരുന്നു ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... ഇപ്പൊ എന്റെ മനസ്സില്‍ അറിയാതെ കടന്നു വന്ന ഒരു വാക്യം ഉണ്ട്.............എവിടെയോ ആരോ പറഞ്ഞു കേട്ടു മറന്ന ഒന്നാണ്..........

 " മരണം ചിലപ്പോള്‍ ഉത്തരവാദിത്തം ഇല്ലാത്ത കോമാളിയുടെ വേഷം കെട്ടും.. കടന്നു വരന്‍ നേരമോ കാലമോ നോകില്ല.. ഒരു പുഞ്ചിരിയുടെ തുടര്‍ച്ച എന്നോണം, നിശ്വാസത്തിന്റെ മിടിപ്പിനുമാവസാനം അന്യനെ പോലെ അവന്‍ വരും......" 

Tuesday, November 13, 2012



നിന്നെയും കാത്ത് 

നിന്നെയും കാത്ത്


ഒരുന്നാള്‍ നീ വരുമെന്ന് ആരോ പറഞ്ഞോരാ വഴിയരികില്‍ 
ഒരു നിലാവു പോല്‍ നിന്നെയും കാത്തവന്‍ നില്പ്പൂ

കാത്തുനില്‍പ്പിന്റെ ഈ വഴിയരികില്‍ ഒരു കുഞ്ഞു പൂവിന്റെ സുഗന്ധവും
ഏറി  അവള്‍ വരും നിനക്കായ്‌ ഒരു ജീവകാലം മുഴുവന്‍ നിന്‍റെതു 
മാത്രമായിരിക്കുവതിനായ്  ഒരു നേര്‍ത്ത തെന്നലിന്‍ കുളിര്‍മ്മയോടെ 

നീ ഒരുന്നാള്‍ കണ്ണിമവെട്ടി തിരിയവേ നിന്‍റെ നെഞ്ചോടു ചേര്‍ന്ന്‍ 
ഈ കാത്തിരുപ്പിന്റെ മാധുര്യം ഏറി ആയവള്‍ ഉണ്ടാകും ഈ വഴിയരികില്‍ 

നീയാം നിലാവിനെ താഴുകുന്നോരാ കാറ്റിന് ഏറെ മാധുര്യം ഉണ്ടെന്നു 
ഈ വഴിയോരം പതിയെ ആരോടെന്നില്ലാതെ മന്ത്രിച്ചു കൊണ്ടിരിക്കും 

ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം ആയി അതിലേറെ ഒരു വസന്ത കാലത്തിന്‍
സുഗന്ധവും ഏറ്റി ഒരു ചെറു കൊലുസിന്‍റെ കൊഞ്ചലും ആയവള്‍
നീയാം അമ്പലവാതിലും കടന്നൊരു ദേവിയെപ്പോല്‍  വരുമവള്‍  നിന്‍ മുന്നില്‍ 

അവളുടെ കൊലുസിന്‍റെ കൊഞ്ചലില്‍ കരയെ തലോടി 
തഴുകുന്ന പുഴതന്‍ ഓളമ്മായ്‌ മാരും നീ അന്നുഒരുന്നാള്‍