Thursday, April 4, 2013

ഒരുവട്ടം എങ്കിലും 
എൻ കണ്ണിൽ നിന്നു ഊർന്നു വിഴുന്നോരാ കണ്ണുന്നീർ തുള്ളികൾക്കൊക്കവേ 
നിൻ ഓർമ്മതൻ വസന്തകാലത്തിൻ മാധുര്യമുണ്ട്‌
എൻ ഓർമ്മകളിൽ വിരിയുന്നോരാ നിൻ വാക്കുകൾക്കൊക്കവേ 
ഏതോ നിശബ്ദ സംഗീതത്തിൻ മാധുര്യമുണ്ടിന്നും

ഒരിക്കലും തനിയേ ആക്കില്ലെന്നോരുവാക്ക് നൽകി നീ
ഈ വഴി യാത്രയിൽ എന്നെ തനിയേ ആക്കി പോകവേ

ഒരിറ്റു കണ്ണുന്നീർ തുള്ളിയോടൊപ്പം നീ നടന്നു മാഞ്ഞോരാ വഴിയോരം
നോക്കി നിൽക്കുവതല്ലാതൊരു വാക്കു മിണ്ടുവാൻ എനിക്ക് കഴിഞ്ഞീല

പലവട്ടം തിരിയേ വിളിക്കുവാൻ എൻ മനം ഏറെ കൊതിച്ചുവെങ്കിലും
ഒരു വട്ടം പോലും തിരിഞ്ഞൊന്നു നൊൽക്കാതെ നീ എങ്ങോ പോയ്മറഞ്ഞു
ഈ യാത്രയിൽ നിനക്കു പറയുവാനുള്ളതെല്ലാം പറഞ്ഞു നീ പിരിയവേ
ഒരു വട്ടം പോലും എൻ മനസ്സിൽ നിന്നോട് പറയുവാനുള്ളതു നീ കേട്ടീലതാനും


5 comments:

ശ്രീക്കുട്ടന്‍ said...

ഒന്നെഡിറ്റ് ചെയ്യണം. അക്ഷരതെറ്റുകള്‍ നല്ല കവിതയെ നശിപ്പിക്കും..

മഞ്ഞുതുള്ളി said...

k

Thalhath Inchoor said...

gud

http://velliricapattanam.blogspot.in/2013/03/blog-post.html

Unknown said...

enikku ninte kazhivu thirichariyan kazhinjilla kuttuse..ho

മഞ്ഞുതുള്ളി said...

Why U Said So?