Saturday, May 25, 2013


നിലാവുപോൽ 



 നിലാവുള്ളോരീ രാത്രിയിലേകയായ് 
ഞാനീ  കടലിൻറെ ആഴവും  നോക്കിയിരിക്കവേ 
നിൻറെ ആ വിരൽ തുമ്പുകൾ എന്റെയീ  നെറുകയിൽ 
തഴുകി തലോടുന്നൊരീണമായ് മാറിയിരുന്നുവെങ്കിൽ 

വിരിയുന്നോരാ പൂവിൻറെ ഗന്ധത്തെ തഴുകി 
തലോടുന്നോരാ കാറ്റിൻറെ മൃദുച്ചുംബനം പോൽ 
നിൻറെ   മാറിൽ തലചായ്ച്ചീ കടലിൻറെ 
ഓളവും നോക്കി മയങ്ങുവാനായ് ഞാൻ കാത്തിരിപ്പൂ 

ഒരു വാക്കു പോലും പറയാതെ ഏതോ
നിലാവിൻറെ പിന്നിലേക്കു നീ മാഞ്ഞു പോകവേ 
ഏകയായ് ഞാൻ നിൻറെയാ കുളിരാർന്നൊരാ ഓർമകളിൽ 
നിന്നെയും തേടി  നിലാവുപോൽ നില്‍പ്പുവിന്നും 

4 comments:

ഷംസ്-കിഴാടയില്‍ said...

കൊള്ളാം ..ഒന്ന് രണ്ട് അച്ചര പിശാച്ചുണ്ട് .....

മഞ്ഞുതുള്ളി said...

ethokkeya ennonnu parayavo?

ശ്രീക്കുട്ടന്‍ said...

കവിത എഴുതുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കുക. സുന്ദരമാണു നിങ്ങളുടെ വരികള്‍. ചില വാക്കുകള്‍ ചേര്‍ത്തെഴുതുമ്പോഴാണു കൂടുതല്‍ ഭംഗി. സന്ദര്‍ഭത്തിനനുയോജ്യമായ വാക്കുകള്‍ തിരഞ്ഞെടുക്കുക. അക്ഷരതെറ്റുകളും ശ്രദ്ധിക്കുക

മഞ്ഞുതുള്ളി said...

sredikkam thirchayayum