Sunday, December 16, 2012




എന്‍റെ മകള്‍ 




ചിലരുടെ വേര്‍പ്പാട് അത് എന്നും ഒരു വേദനതന്നെയാണ്...ആ  വേര്‍പാട്‌ എന്നന്നേക്കു കൂടി ആകുമ്പോള്‍ അത് ഒരു തീരാ നൊമ്പരവും കൂടിയാണ്....പക്ഷെ ആ വേര്‍പാടിന് ഒടുവിലും ഒരുപാടു സന്തോഷവും പ്രതീക്ഷയും ആയി ഒരാള്‍ കടന്നു വരുന്നത് അതിലേറെ സന്തോഷം തന്നെ ആണ്.......പക്ഷെ ആ സന്തോഷം മനസ്സില്‍ ആ വേര്‍പാടിന്റെ തേങ്ങലുകള്‍ എന്നും നിറക്കുക  തന്നെ ചെയും.....അത് ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ്... ആര്‍ക്കും എതിര്‍ത്തു പറയാന്‍ കഴിയാതെ ഒരു യാഥാര്‍ത്ഥ്യം.....അങ്ങനെ എന്‍റെ ജീവിതത്തില്‍ നിന്ന് തീരെ പ്രതീക്ഷിതം ആയി കടന്നുപോകുകയും അതിലേറെ പ്രതീക്ഷിതം   ആയി കടുന്നു വരുകയും ചെയ്ത രണ്ടു പേരുടെ കഥയാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്.....



എന്‍റെ ജീവിതത്തില്‍ എന്‍റെ ഏറ്റവും വിലപ്പെട്ട സമ്മാനം ആയിരുന്നു അവള്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌ അല്ല അതിലേറെ എന്‍റെ കൂടപ്പിറപ്പ് ഈശ്വരന്‍ എനിക്ക് തന്ന ഏറ്റവും വിലപെട്ട സമ്മാനം..... അവള്‍ ഒരു അനാഥയായിരുന്നു... ആ അനാഥത്വം അവള്‍ക്കു എന്നും ഒരു  വേദന തന്നെ ആയിരുന്നു അവള്‍ക്കു...... എന്റെ പള്ളിയുടെ അനാഥാലയത്തില്‍ ആയിരുന്നു അവളുടെ താമസം... ഞങ്ങള്‍ വളരെ ചെറുപ്പത്തിലെ പള്ളിയില്‍ വെച്ച് പരിചയപ്പെട്ടതായിരുന്നു.. മിക്കവാറും അവധി ദിവസങ്ങള്‍ ഞാന്‍ അവളുടെ കൂടെ അനാഥമന്ദിരത്തില്‍ തന്നെ ആകും ചിലവഴിക്കാറുള്ളത്.... അവിടെ ഒരുപാടു കുട്ടികള്‍ ഉണ്ടായിരുന്നു പക്ഷെ അവരോടൊന്നും തോന്നാത്ത ഒരു അടുപ്പം അവളോട്‌ എനിക്ക് എന്നും തോന്നിയിട്ടുണ്ട്... സത്യം പറഞ്ഞാല്‍ അവളെ കാണാന്‍ വേണ്ടി ആണ് പലപ്പോളും  ഞാന്‍ പള്ളിയില്‍ പോയിരുന്നതു തന്നെ...പ്ലസ്‌ ടു കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ വളരെ കുറവായിരുന്നു കാരണം അവള്‍ നഴ്സിംഗ് പഠിക്കാന്‍ ആയി പള്ളിയുടെ തന്നെ കീഴിലുള്ള ഒരു നഴ്സിംഗ് കോളേജില്‍ ചേര്‍ന്നു ഞാന്‍ എഞ്ചിനീയറിംഗിനും... എന്നാലും ഒരുമിച്ചു അവധി ഉള്ള ദിവസങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു തന്നെ ചിലവഴിക്കാറാണ് പതിവ്.... ആ ഇടയ്ക്കു അവള്‍ക്കു ഒരാളോട് ഒരു അടുപ്പം തോന്നി അവളുടെ ഇയര്‍ തന്നെ മെഡിസിനു പഠിച്ചിരുന്ന ഒരു പയ്യനുമായി..... അവന്‍ ഒരു മുസ്ലിം ആയിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു ഒരിക്കലും അവരുടെ വിവാഹം അവന്റെ വീട്ടുകാര്‍ സമതിക്കില്ലെന്ന്..... ചിലപ്പോള്‍ ജാതി വേറെ ആയിരുന്നെങ്കിലും അവര്‍ സമ്മതിക്കും ആയിരുന്നു.... ഒരു അനാഥയെ അവര്‍ ഒരിക്കലും സ്വികരിക്കാന്‍ തയാറായിരുനില്ല.... അവന്‍ വീട്ടില്‍ ഒരുപാടു വട്ടം അവളുടെ കാര്യം പറഞ്ഞു വഴക്കുണ്ടാക്കിയിട്ടും ഉണ്ട്..... പഠിത്തം കഴിഞ്ഞു അവള്‍ അതെ ഹോസ്പിറ്റലില്‍ തന്നെ ജോലിക്ക് കയറി .. അവന്‍ കര്‍ണാടക ഒരു ഹോസ്പിറ്റലിലും ജോലിക്ക് കയറി......അവന്‍ ജോലിക്ക് കയറി ഒരു മുന്ന് മാസം കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ പള്ളിയില്‍ വന്നു പള്ളിയിലെ അച്ഛനുമായോക്കെ സംസാരിച്ചു പള്ളിയില്‍ വെച്ച് തന്നെ അവരുടെ വിവാഹവും നടത്തി..... പക്ഷെ അപ്പോളും അവന്‍റെ വീടുകാര്‍ ആരും അതില്‍ സഹകരിച്ചിരുന്നില്ല അവര്‍ അവളെ സ്വികരിക്കാന്‍ പോലും ഒരിക്കലും തയാറായതും  ഇല്ല.... വിവാഹശേഷം അവന്‍ അവളെയും കൂടെ കൊണ്ട് പോയി അവന്‍ വര്‍ക്ക്‌ ചെയുന്ന അതെ ഹോസ്പിറ്റലില്‍ തന്നെ അവള്‍ക്കു ജോലി മേടിച്ചു..... ഞങ്ങള്‍ എപ്പളും വിളിച്ചു  സംസാരിക്കുക പതിവായിരുന്നു ആ സമയങ്ങളില്‍......,.... അവള്‍ പ്രേഗ്നന്റ്റ്  ആണ് എന്ന് അറിഞ്ഞിട്ടു പോലും അവന്‍റെ  വീട്ടുക്കാര്‍ അവളെ സ്വികരിക്കാന്‍ തയാറായിരുന്നില്ല..... അവര്‍ രണ്ടു പേരും അവളുടെ ഡെലിവറി കഴിഞ്ഞു ഒരു നാലു മാസം കഴിഞ്ഞു അവരുടെ മകളെയും കൊണ്ട് നാട്ടില്‍ വന്നു.... ശെരിക്കും പറഞ്ഞാല്‍ ഒരു മാലാഖ കുട്ടി തനെയായിരുന്നു കാണാന്‍... അന്നും ഒരു വീക്ക്‌ നാട്ടില്‍ നിന്നിട്ട് അവര്‍ തിരികെ പോകുകയും ചെയ്തു...

പിന്നിട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ശെരിക്കും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍യായിരുന്നു ഞങ്ങള്‍ കേട്ടത്.... അവര്‍ രണ്ടാളും ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുന്ന വഴി ഒരു അപകടത്തില്‍ പെട്ട് എന്ന്.... കേട്ടപ്പോള്‍ ഒരു ചെറിയ അപകടം ആകും എന്നെ എല്ലാപേരും കരുതിയുള്ളു..... പക്ഷെ ഞങ്ങള്‍ അവടെ ചെല്ലുമ്പോള്‍ അവന്‍ അവളെ വിട്ടു പോയി കഴിഞ്ഞിരുന്നു.... ഇതൊന്നും അറിയാതെ അവള്‍ മരണത്തോട് മല്ലടിച്ച് ആരയോ കാത്തു കിടക്കുന്നത് പോലെ തോന്നി അവളെ ഞാന്‍ ഐ.സി.യു കാണാന്‍ കയറുമ്പോള്‍... ....അവള്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി.... അവളുടെ കണ്ണുകളില്‍ നിന്ന് വെയ്കത്തമായിരുന്നു അവള്‍ അവനെയും കുഞ്ഞിനേയും ആണ് തിരക്കുന്നത് എന്ന്... ഞാന്‍ പുറത്തിറങ്ങി അവളുടെ മകളെ മേടിച്ചു കൊണ്ട് ചെന്ന് അവളെ കാണിച്ചു.... അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവളുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഇ.സി.ജി മെഷീനില്‍  നോക്കുന്നുണ്ടായിരുന്നു....... അവള്‍ക്കു അറിയാമായിരുന്നു  തനിക്കിനി അധികനേരം ഈ ഭൂമിയില്‍ നില്ക്കാന്‍ കഴിയില്ലെന്ന്..... അവള്‍ അവളുടെ കുഞ്ഞിന്‍റെ മുഖം ആ നിറ കണ്ണുകളോടെ നോക്കി.... എന്നിട്ട് അവള്‍ ആ കുഞ്ഞിനെ അവളുടെ മാറോടു ചേര്‍ത്ത് പിടച്ചു അതിന്റെ മുഖത്തു ഈ ജെന്മത്തിലെ മുഴുവന്‍ സ്നേഹവും തിരുവോളം അവള്‍ ആ കുഞ്ഞിനെ ഉമ്മ വെച്ചു.... അവളുടെ തണുത്ത കൈ കൊണ്ട് എന്റെ കൈയില്‍ പിടച്ചു എന്നിത് അവള്‍ എന്നോട് പറഞ്ഞു.... ഒരിക്കലും എന്റെ മകള്‍ എന്നെ പോലെ ഒരു അനാഥയായി വളരരുത്... അവള്‍ പറഞ്ഞു അവന്‍ ഉള്ളടുതോളം അവള്‍ ഒരിക്കലും അനാഥയായി വളരില്ലെന്നു അവള്‍ക്കു അറിയാം എന്ന്... അവളോട്‌ ഞാന്‍ എന്താണ് പറയേണ്ടത് അല്ലെങ്ങില്‍ എന്താണ് ചോദിച്ക്കേണ്ടത് എന്ന് അറിയാതെ ഞാന്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു... ഞാന്‍ അവളോട്‌ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു... ഞാന്‍ ആ കുഞ്ഞിനെ അവളുടെ കഴില്‍ നിന്ന് മേടിച്ചു ആ ഐ.സി.യുവില്‍ നിന്നു പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഒരു തിരുമാനം എടുത്തു ഒരുക്കലും ഞാന്‍ ആ കുഞ്ഞിനെ അനാഥയായി വളരാന്‍ അനുവദിക്കില്ലെന്ന്....  അന്ന് തന്നെ തന്നെ അവളും ഈ ലോകത്ത് നിന്ന് അവനോടൊപ്പം പോയി.... ഞങ്ങള്‍ അവരുടെ മൃദുദ്ദേഹവും ആയി നാട്ടില്‍ വന്നു അവന്‍റെ വീട്ടില്‍ അറിയിച്ചു അവിടെനിന്ന് ആരും തന്നെ വന്നില്ല ഒരു ദിവസം മുഴുവന്‍ ഞങള്‍ എല്ലാപേരും അവര്‍ക്ക് വേണ്ടി വെയിറ്റ് ചെയ്തു..... അവസാനം 2 ആളുടെയും ശവ സംസ്കാരം കഴിഞ്ഞു ഞങ്ങള്‍ ആ കുഞ്ഞുമായി അടുത്ത ദിവസം അവന്റെ വീട്ടില്‍ പോയി... ആരും ഒന്ന് വന്നു നോക്കാന്‍ പോലും തയാറായില്ല.... 


അവസാനം ഞാന്‍ ഒരു തിരുമാനം എടുത്തു അവളെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ഇനി എന്തിന്റെ പേരില്‍ ആണെങ്കില്‍ കൂടിയും... ആരൊക്കെ എന്ത് അവകാശം പറഞ്ഞു വന്നാലും ഞാന്‍ വിട്ടു കൊടുക്കില്ല.... എന്റെ മകളാണ് ഇന്ന് അവള്‍ എന്റെ മാത്രം മകള്‍ ... അങ്ങനെ തിരെ അപ്രേധിക്ഷിതമായി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു കഴിഞ്ഞ ഒരു വര്ഷം കൊണ്ട് എന്റെ ജീവിതം ഒരുപാട് മാറ്റി മറിച്ച എന്‍റെ മകള്‍..... ...ഇന്ന് ജീവിതത്തില എല്ലാ സന്തോഷങ്ങള്‍ക്കും കാരണം അവള്‍ ആണ്... ഇന്ന് അവള്‍ ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് ജീവിക്കാന്‍ കഴിയില്ല.... ശെരിക്കും ഇന്ന് അവള്‍ മറ്റൊരളുടെത് ആണ് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് താല്പര്യം ഇല്ല... പക്ഷെ എന്റെ പ്രിയ സുഹൃത്തിന്റെ വേര്‍പാട്‌ അത് വല്ലാതെ ഒരു മരവിപ്പ് തന്നെ ആണ് ഇന്നും എനിക്ക്.... പക്ഷെ അവള്‍ എനിക്ക് തന്ന ഈ സമ്മാനം എന്റെ ജീവിതം ആണ്... എന്റെ മാത്രം മകള്‍ 

18 comments:

Unknown said...

Loved it ! ! !

മഞ്ഞുതുള്ളി said...

Thanku.............

Anonymous said...

really good.,
ithoru story anennu thonnunnilla; reality ano? malayalam not easy to read. please change font. sajipaul.

മഞ്ഞുതുള്ളി said...

Thanku

ഫൈസല്‍ ബാബു said...

ദൂരെ സ്വര്‍ഗ്ഗത്തില്‍ നിന്നും ആ കൂട്ടുകാരി അതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും , കുഞ്ഞു വാവക്ക് ഒരു ബിഗ്‌ ഹായ് ..
----------------------------
വരികള്‍ക്കിടയില്‍ ഒരു പാട് കുത്തുകള്‍ ഇടുമ്പോള്‍ വായന സുഖം നഷ്ടപെടുന്നു ,അക്ഷര തെറ്റുകളും ശ്രദ്ധിക്കുക ,,ആശംസകള്‍

മഞ്ഞുതുള്ളി said...

adutha thavana njan athu ozhuvakkam

മഞ്ഞുതുള്ളി said...

actually it's a story.so njan arodanu hi parayende.any way i accept that hi.

ഓളങ്ങള്‍ said...

ശരിക്കും നടന്ന സംഭവമാണോ? എങ്കില്‍ നിങ്ങള്‍ ചെയ്തത് വലിയൊരു പുണ്യം തന്നെ. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ, മകളെയും, നിങ്ങളെയും.

മഞ്ഞുതുള്ളി said...

orikkalum alla..........

Ann said...

Good Job.....Speechless.Keep Writing.

മഞ്ഞുതുള്ളി said...

Hey Ann Thanks Dear

ajith said...

നല്ല ഭാവന
ഞാന്‍ ഓര്‍ത്തു നടന്ന സംഭവമായിരിയ്ക്കും എന്ന്

മൻസൂർ അബ്ദു ചെറുവാടി said...

ഒരുപാട് തവണ ആവര്‍ത്തിക്കപ്പെടുന്ന " അവള്‍" എന്ന വാക്ക് വായനക്ക് ഒഴുക്ക് കുറക്കുന്നു. ഇടക്കൊക്കെ അതില്ലാതെയും വരികള്‍ പൂര്‍ത്തിയാക്കാലോ. പോസ്റ്റ്‌ ചെയ്യുന്നതിന് എഴുതിയത് ഒന്നൂടെ വായിച്ചാല്‍ അത് മനസ്സിലായെന്നു വരും. ഞാന്‍ കേമാനായിട്ടു ഒന്നുമല്ല പറയുന്നത് ട്ടോ .
നന്നായിട്ടുണ്ട്

പൈമ said...

കഥ നന്നായി ഇന്ദൂ
കഥ പറച്ചില്‍ ..ഒരു തുറന്ന പറച്ചില്‍ ആയി പോയി ..
എഴുത്തില്‍ ഇനിയും ശ്രദ്ധിക്കാന്‍ ഉണ്ട് .
അവസ്ഥകളെ അതേ രീതിയില്‍ എഴുതിയാല്‍ പോര
അല്പം സഹിച്ചര്യങ്ങളെ കൂട്ടിയും അതില്‍ കുറച്ചു വര്‍ണ്ണനകളും
ചേര്‍ത്ത് എഴുതുക

മഞ്ഞുതുള്ളി said...

kk

Anonymous said...

great.... indu.... feels like I walked to a long distance.. not I you walked with my hands. taking me to some where in a life.....

മഞ്ഞുതുള്ളി said...

Thanku..............

ലക്ഷ്യം തെറ്റിയ തോണി said...

👌👌