Monday, January 7, 2013


                 ഈ കടലോരത്ത് 




ഇന്ന് ഈ  സന്ധ്യാ സമയം എന്‍റെ ഏറ്റവും പ്രിയപ്പെട്ടവന്‍റെ  തോളില്‍ തല ചായ്ച്ചു ഇരിക്കുമ്പോള്‍ ഈ ലോകത്ത് എവിടെ പോയാലും കിട്ടാതെ ഒരു സമാധാനം തോന്നുന്നുണ്ട്.  ഈ ലോകത്ത് എന്തിനൊക്കെയോ അല്ല സത്യത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി വേണ്ട എന്ന് വച്ച ഒരുമിച്ചുള്ള ഒരു ജീവിതം പിന്നെ എന്തൊക്കയോ നേടാനുള്ള നെട്ടോട്ടത്തിനോടുവില്‍ ഇങ്ങനെ വല്ലപ്പോളും വീണു കിട്ടുന്ന സന്ധ്യകള്‍ അവന്‍റെ തോളോട് ചേര്‍ന്ന് ഈ കടലിന്‍റെ ഓളവും നോക്കി ഇരിക്കുമ്പോള്‍..,. ഒരു കൊടും ചൂടത്തു മണിക്കുറുകളോളം നടന്നു തളര്‍ന്നു വന്നു കുളിക്കുമ്പോള്‍ തോന്നുന്ന ഒരു സുഖം ഉണ്ടെല്ലോ ശെരിക്കും മനസ്സില്‍ ഇപ്പോള്‍ ഞാന്‍ ആ സുഖം അനുഭവിക്കുന്നുണ്ട്. ഇന്നും ആര്‍ക്കൊക്കയോ വേണ്ടി അകന്നു ജീവിക്കുമ്പോളും വല്ലപ്പോഴും  വീണു കിട്ടുന്ന ഇങ്ങിനെ ഉള്ള സന്ധ്യകള്‍ ഞങ്ങള്‍ ഇങ്ങിനെ ഈ കടലിന്‍റെ ഓളവും നോക്കി നിശബ്ദമായ ഈ കടല്‍ത്തിരത്ത് വന്നിരിക്കാറ് പതിവാണ്. സംസാരിക്കാന്‍ ഞങ്ങള്‍ക്ക് പുതുതായി ഒന്നും ഉണ്ടാകാറില്ല കാരണം വേറൊന്നല്ല അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ അന്നന്ന് തന്നെ പറഞ്ഞുതീര്‍ക്കാറാണു പതിവ് . അത് എന്നോ ഞങ്ങള്‍ക്ക് ഇടയില്‍ ഞങ്ങള്‍ അറിയാതെ തുടങ്ങിയ സ്വഭാവം ആണ് അത് ഇന്നും അങ്ങിനെ തന്നെ തുടര്‍ന്ന് പോകുന്നു .

പക്ഷേ പല ദിവസങ്ങളിലും ഞങ്ങള്‍ക്ക് പറഞ്ഞു ഓര്‍ക്കാന്‍ എന്നും  സന്തോഷം തരുന്ന കുറെ ഓര്‍മ്മകള്‍ ഉണ്ട് . എന്നും സന്തോഷം മാത്രം മനസ്സില്‍ തരാന്‍ കഴിയുന്ന കുറേയേറെ ഓര്‍മ്മകള്‍....,. ഈ സംസാരം തുടങ്ങുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അത് തന്നെ ആയിരുന്നു ഇന്നത്തെയും എന്‍റെ ചോദ്യം. നീ എന്തിനു എന്നെ ഇത്രേ ഏറേ സ്നേഹിക്കുന്നു എന്ന്. അന്നും ഇന്നും അവനു മറുപടി ഒന്നേ ഉണ്ടാകാറുള്ളു അത് തന്നെ വീണ്ടും അവന്‍ ആവര്‍ത്തിച്ചു.

" നിന്‍റെ ഫോട്ടോ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ നീ എന്‍റെതാണ് എന്ന് തോന്നിയത് കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി. ഇന്ന് ഈ സന്ധ്യാ സമയത്ത് നീ എന്‍റെ അടുത്തിങ്ങനെ എന്‍റെ കൈയില്‍ മുറുകെ പിടിച്ചു എന്‍റെ തോളോട് ചേര്‍ന്ന് എന്‍റെ തോളില്‍ ഇങ്ങിനെ തല ചായ്ച്ചു നീ ഈ കടലിന്‍റെ ഓളവും നോക്കി ഇരിക്കുമ്പോള്‍ ഒരു ആശ്വാസം തോനുന്നുണ്ട് എന്‍റെ അടുത്ത് നീ എന്നും ഇങ്ങിനെ എന്‍റെതു മാത്രമായി ഉണ്ടാകുമെന്ന ആശ്വാസം അത് കൊണ്ട് ഇന്നും അന്നത്തെ പോലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു "

അവന്‍ ഇങ്ങിനെ പറയുമ്പോള്‍ എനിക്ക് പലപ്പോളും തോന്നാറുണ്ട് അവന്‍റെ ഒരു നിശബ്ദത പോലും എന്നെ ചിലപ്പോള്‍ കൊന്നു കളയുമെന്ന്. ഇതെല്ലാം പറയുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്നു വരുന്ന കുറെ ഓര്‍മ്മകള്‍ ഉണ്ട് അതില്‍ ചിലതെല്ലാം എന്നെ ഒരുപാടു  വേദനിപ്പിക്കുന്നതാണ് ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ലാത്തത് എന്നാലും അതിലേറെ സന്തോഷം തരുന്ന കുറെ ഓര്‍മകള്‍ അതില്‍ ഉണ്ട്. ഇന്ന് ഇങ്ങിനെ  ഇവിടേയിരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ മുഴുവന്‍ ആ ഓര്‍മ്മകള്‍ തന്നെ ആണ്. ആ ഓര്‍മ്മകളില്‍ ആദ്യം കടന്നു വരുന്നത് വളരെ രസകരമായ ഒരു ദിവസം ആണ്. അതെ ഇന്നും ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്ന ഒരു ദിവസം.

ശരിക്കും പറഞ്ഞാല്‍ അതൊരു ഇന്റര്‍വ്യൂ ദിവസം ആയിരുന്നു വെറുതെ ഒരു  തമാശയ്ക്ക് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അവിടെ ഓഫീസില്‍ ചെന്നത്. പക്ഷെ പ്രതീക്ഷിച്ചതൊന്നും ആയിരുന്നില്ല സംഭവിച്ചത് കേട്ട് പരിചയം ഉള്ള കുറെ ചോദ്യങ്ങള്‍ പക്ഷെ പലതിനും ഉത്തരം പറയാന്‍ കഴിയാതെ ഇരിയ്ക്കുമ്പോള്‍ ശരിക്കും നമ്മള്‍ക്ക് തന്നെ നമ്മളോട് ദേഷ്യം തോന്നും അല്ല ശരിക്കും പറഞ്ഞാല്‍ എന്തിനാണ് വന്നത് എന്ന് തോന്നി പോകും. പോരാത്തതിനു അവിടെ ഇന്റര്‍വ്യൂ എടുക്കാന്‍ ഇരുന്നവരുടെ കളിയാക്കല്‍ കൂടി ആകുമ്പോള്‍..,. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു എനിക്ക് ആ ഇന്റര്‍വ്യൂ കിട്ടില്ല എന്ന്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു രണ്ടു ദിവസം കഴിഞ്ഞു അവര്‍ എന്നെ വിളിച്ചു പറഞ്ഞു ഞാന്‍ സെലക്ട്‌ ആയി എന്ന് . എനിക്ക് ഒരുപാടു സന്തോഷം തോന്നി എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ഇന്റര്‍വ്യൂ കിട്ടിയല്ലോ .


പക്ഷെ ശരിക്കും പെട്ടു എന്ന് മനസ്സിലായത് ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ ആണ്. ഞാന്‍ ഉള്‍പ്പെടെ ജോയിന്‍ ചെയ്യാന്‍ ചെന്ന പതിനാല് പേരാണ് അവിടുത്തെ ആദ്യത്തെ ബാച്ച് എന്ന് അറിഞ്ഞപ്പോള്‍. എന്തൊക്കെയായാലും ജോയിന്‍ ചെയാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു. അതൊരു അഞ്ചു പേര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു കമ്പനി ആയിരുന്നു. കുറച്ചു കഴിഞ്ഞു ഓഫീസില്‍ നിന്ന് ഉള്ള ഒരാള്‍ വന്നു ഞങ്ങള്‍ എല്ലാപേരും കോണ്‍ഫറന്‍സ് റൂമില്‍ വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എല്ലാപേരും കോണ്‍ഫറന്‍സ് റൂമില്‍ വെയിറ്റ് ചെയുമ്പോള്‍ അഞ്ചു പേര്‍ പെട്ടെന്ന് കയറി വന്നു കൂടെ രണ്ടു മുന്ന് പേര്‍ കൂടി. കൂടെ വന്നതില്‍ ഒരാള്‍ ഈ ആദ്യം വന്ന അഞ്ചു പേരാണ് ആ കമ്പനിയുടെ ഡയറക്ടര്‍മ്മാര്‍ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം സത്യത്തില്‍ ചിരി ആണ് വന്നത് കാരണം മറ്റൊന്നായിരുന്നില്ല. എല്ലാപേര്‍ക്കും ഏകദേശം ഇരുപത്തിനാല് ഇരുപത്തഞ്ചു വയസു. എന്തൊക്കെയായാലും ഞാന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. കുറച്ചു ദിവസം കൊണ്ടുതന്നെ അവിടെ എല്ലാപേരും പരസ്പരം കൂട്ടാകുകയും ചെയ്തു.

അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാപേരും പരസ്പ്പരം ഫേസ്ബുക്ക്‌ ഫ്രണ്ട് ആയി മാറാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ എനിക്ക് ഈ പറഞ്ഞ അഞ്ചു ഡയറക്ടര്‍മ്മാരില്‍ നിന്ന് ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഞാന്‍ അത് ആഡ് ചെയ്യുകയും ചെയ്തു.അങ്ങിനെ വല്ലപ്പോഴും ഒക്കെ ഞാന്‍ അയാളുമായി ചാറ്റ് ചെയ്യാറ് പതിവായി ശരിക്കും പറഞ്ഞാല്‍ ഒരു കമ്പനി ഡയറക്ടര്‍ എന്നാ നിലയില്‍ അയാള്‍ എന്നോട് ഒരിക്കല്‍ പോലും ചാറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടുകാരായി മാറുകയും ചെയ്തു പെട്ടന്ന് തന്നെ. കുറേ ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നോട് ചാറ്റ് ചെയുന്നതിനിടയില്‍ അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ഞാന്‍ അത് ആദ്യം മൈന്‍ഡ് ചെയ്യാന്‍ പോയില്ല. പിന്നിട് വീണ്ടും കുറെ ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നോട് വീണ്ടും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അയാളോട് ചൂടായി പറഞ്ഞു



" തനിക്കു എന്നെ പറ്റി ഒന്നും അറിയില്ല ഞാന്‍ എന്താണെന്നോ എങ്ങിനെ ഒക്കെ ആയിരുന്നു എന്നോ തനിക്കു അറിയില്ല. പിന്നെ താന്‍ കരുതുന്നുണ്ടാകുന്നത് പോലെ ഉള്ള ഒരു സ്വഭാവം അല്ല എനിക്ക് ഒരിക്കലും . നിനക്ക് ഓഫീസില്‍ വെച്ച് ഉള്ള എന്‍റെ സ്വഭാവം മാത്രമേ അറിയുള്ളു അല്ലാതെ നിനക്ക് എന്താണ് എന്നെ പറ്റി അറിയാവുന്നത് ഒന്നും അറിയില്ല അതല്ലേ സത്യം"
അവന്‍ എന്നോട് ഒന്നും മിണ്ടിയില്ല അതിനു ശേഷം പിന്നെ വല്ലപ്പോഴും ഒക്കെ ചാറ്റില്‍ കണ്ടാല്‍ ഒരു ഹൈ പറയും അത്ര തന്നെ. അങ്ങിനെ ഇരിക്കെ കുറേ ദിവസ്സങ്ങള്‍ക്ക് ശേഷം അവന്‍ എന്നോട് വീണ്ടും , അവനു എന്നെ ഒരുപാടു ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു . ഞാന്‍ പതിവ് പോലെ ചൂടാകാന്‍ തുടങ്ങുന്നതിനു മുന്നേ തന്നെ അവന്‍ എന്നോട് പറഞ്ഞു. 

" നീ എങ്ങിനെ ആയിരുന്നു എന്നോ എന്തായിരുന്നു എന്നോ ഇപ്പോള്‍ എങ്ങിനെ ആണ് എന്നോ എനിക്ക് അറിയേണ്ട കാര്യം ഇല്ല. നീ ഇനി ഒരാളുടെ കൂടെ ജീവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ പോലും എനിക്ക് അതൊന്നും അറിയേണ്ടയാതൊരു കാര്യവും ഇല്ല. പിന്നെ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടത് നിന്നെ നേരിട്ട് പോലും കണ്ടിട്ടായിരുന്നില്ല . നിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് തോന്നി നീ എന്‍റെതാണ് എന്ന് അതുകൊണ്ട് മാത്രമാണ് ഞാന്‍ നിന്നെ സ്നേഹിച്ചത്. നീ എന്‍റെതാണ് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നത് കൊണ്ട് ഞാന്‍ അത് വീണ്ടും നിന്നോട് പറഞ്ഞു".

ഞാന്‍ തിരികെ ഒന്നും തന്നെ പറയാന്‍ പോയില്ല ഞാന്‍ അതൊന്നും കണ്ട ഭാവം പോലും കാണിച്ചില്ല വീണ്ടും കുറെ നേരം ഹൈ അയച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. എന്താ നിനക്ക് പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു കഴിഞ്ഞോ ഇല്ലെങ്കില്‍ പറയാന്‍ ഉള്ളതെല്ലാം പറഞ്ഞോളു പറഞ്ഞു കഴിയുമ്പോ നീ ഒന്ന് ഓര്‍ക്കണം നീ ഒരു കമ്പനി ഡയറക്ടര്‍റും ഞാന്‍ അവിടുത്തെ എമ്പ്ലോയിയുമാണ്. നമ്മള്‍ക്ക് ഇടയില്‍ ഒരു റിലറേന്‍ ഇല്ലെങ്കില്‍ പോലും നീ ഇങ്ങിനെ ഒരു കാര്യം പറഞ്ഞു എന്ന് അറിഞ്ഞാല്‍ അവിടെ ഉള്ളവര്‍ എന്നോടും നിന്നോടും എങ്ങിനെ ആണ് പെരുമാറുക എന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്ക് .

അതിനു അവന്‍റെ മറുപടി അവനു എന്നെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം എന്ന് മാത്രമായിരുന്നു. ഞാന്‍ ആദ്യം ഒന്നും അത് സമ്മതിച്ചില്ല പക്ഷെ അവസാനം ഞാന്‍ സമ്മതിച്ചു. സമ്മതിച്ചതിന്‍റെ  കാരണം മറ്റൊന്നയിരുന്നില്ല എങ്ങിനെ എങ്കില്ലും അവനോടു സംസാരിച്ചു അവനെ കൊണ്ട് ഈ റിലഷന്‍ വേണ്ട എന്ന് പറയണം എന്ന് മാത്രമായിരുന്നു എന്‍റെ മനസ്സില്‍..,. അടുത്ത ദിവസ്സം വയ്കുന്നേരം ഓഫീസ് സമയം കഴിഞ്ഞു ഞാന്‍ അവനെ കോഫി ഷോപ്പില്‍ കാണാന്‍ ചെല്ലാം എന്ന് സമ്മതിച്ചു.


ഞങ്ങള്‍ തീരുമനിച്ചതു പോലെ തന്നെ അടുത്ത ദിവസം ഞാന്‍ അവനെ കാണാന്‍ കോഫി ഷോപ്പില്‍ ചെന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ എന്നെ വെയിറ്റ് ചെയ്തു അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ അവന്‍റെ ഓപ്പോസിറ്റ് കിടന്നിരുന്ന ചെയറില്‍ ചെന്ന് ഇരുന്നു. ഞങ്ങള്‍ രണ്ടാളും ഒന്നും മിണ്ടാതെ കുറേ നേരം അവിടെ ഇരുന്നു. അവസാനം ഞാന്‍ അവനോടു പറഞ്ഞു എനിക്ക് പോകാന്‍ സമയം ആയി നിനക്ക് എന്താണ് എന്നോട് പറയാന്‍ ഉണ്ട് എന്ന് പറഞ്ഞത്. അവന്‍ ഒന്നും മിണ്ടിയില്ല അവന്‍ കോഫി ഓര്‍ഡര്‍ ചെയ്തു എന്നോട് കോഫി കൊണ്ട് വന്നപ്പോള്‍ കോഫി കഴിക്കാന്‍ പറഞ്ഞു. കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് പോകാം എന്ന് പറഞ്ഞു ഞാനും സമ്മതിച്ചു . അങ്ങിനെ ഞങ്ങള്‍ രണ്ടാളും അവിടെ നിന്ന് ഇറങ്ങി നടന്നു സമയം ഏകദ്ദേശം ഏഴു മണി കഴിഞ്ഞിരുന്നു ആ സമയം അധികം ആരും അങ്ങിനെ ബസ്‌ സ്റ്റോപ്പില്‍ കാണാറില്ല.

അവന്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത അടുത്ത് എത്തിയപ്പോള്‍ അവന്‍ എന്നോട് പോകുകയാണ് എന്ന് പറഞ്ഞു ഞാന്‍ ശരി എന്ന് പറഞ്ഞു ബസ്‌ സ്റ്റൊപിലെക്കു നടന്നു തുടങ്ങിയപ്പോള്‍ ആണ് അവന്‍ ശരിക്കും ശ്രദ്ധിച്ചത് ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ല എന്ന കാര്യം. അവന്‍ എന്‍റെ മൊബൈലില്‍ വിളിച്ചു. തീരപ്പരിചയം ഇല്ലാത്ത ഒരു നമ്പര്‍ ഞാന്‍ ആദ്യം അത് അറ്റന്‍ഡ് ചെയ്തില്ല വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു. എടുക്കുമ്പോള്‍ അവന്‍ എന്നോട് ആവശ്യപെട്ടു അവിടെ തന്നെ  നില്‍ക്കാന്‍ ഞാന്‍ തിരഞ്ഞു നോക്കിയപ്പോള്‍ അവന്‍ എന്‍റെ കുറച്ചു പുറകില്‍ തന്നെ ഉണ്ടായിരുന്നു. അവന്‍ എന്‍റെ കൂടെ ബസ്‌ സ്റ്റോപ്പ്‌ വരെ നടന്നു. അതിനിടയില്‍ അവനോടു ഞാന്‍ ചോദിച്ചു നിനക്ക് എങ്ങിനെ എന്‍റെ നമ്പര്‍ കിട്ടി എന്ന് ആദ്യം ഒന്നും മിണ്ടാതെ ഒരു ചിരി മാത്രമായിരുന്നു അവന്‍റെ മറുപടി. പിന്നിട് വീണ്ടും ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ഓഫീസില്‍ നിന്ന് എടുത്തതാണ് എന്ന്. അവന്‍ എന്‍റെ കൂടെ ബസ്‌ സ്റ്റോപ്പില്‍ വന്നു നിന്നു ഭാഗ്യത്തിന് പെട്ടെന്ന് തന്നെ ഒരു ബസ്‌ വന്നു ഞാന്‍ അതില്‍ കെയറി . കുറച്ചു കഴിഞ്ഞു എനിക്ക് അവന്‍ ഒരു മെസ്സേജ് അയച്ചു.



" നിനക്ക് ഒന്ന് പോകുന്നു എന്നെങ്കിലും ഒന്ന് പറയാമായിരുന്നു വീട്ടില്‍ ചെല്ലുമ്പോള്‍ എത്തി എന്ന് പറഞ്ഞു ഒരു മെസ്സേജ് അയക്കണം കാരണം ഞാന്‍ കാരണമാണ് നീ ഇത്രയും താമസിച്ചത് നീ വീട്ടില്‍ എത്തി എന്ന് അറിയാന്‍ വേണ്ടി ഒരു മനസ്സമാധാനത്തിന് വേണ്ടി "

ഞാന്‍ ഒരു മറുപടിയും അയക്കാന്‍ പോയില്ല ഞാന്‍ വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞു അവന്‍ വീണ്ടും മെസ്സേജ് അയച്ചു വീട്ടില്‍ എത്തിയോ എന്ന് ചോദിച്ചും കൊണ്ട് ഞാന്‍ അതിനും റിപ്ലേ ചെയ്യാതെ ഇരുന്നപ്പോള്‍ അവന്‍ എന്നെ വിളിച്ചു ഞാന്‍ എടുക്കുമ്പോള്‍ അവന്‍ എന്നോട് ഒരുപാടു ചൂടായി സംസാരിച്ചു


" നിന്നെ ഒന്ന് ഞാന്‍ കാണണം എന്ന് പറഞ്ഞതിന്‍റെ  വാശി ആണോ നീ ഇങ്ങിനെ കാണിക്കുന്നത്. നിന്നോട് ഞാന്‍ എത്ര വട്ടം മെസ്സേജ് അയച്ചു ചോദിച്ചു നീ വീട്ടില്‍ എത്തിയോ എന്ന് നിന്നോട് ഞാന്‍ പറഞ്ഞതല്ലേ വീട്ടില്‍ എത്തുമ്പോള്‍ മെസ്സേജ് അയക്കണം എന്ന് എത്തി എന്നെങ്കിലും പറഞ്ഞു. നീ എന്താ നിന്നെ ഇന്ന് എനിക്ക് കാണണം എന്ന് പറഞ്ഞതിന് നീ ഇത്രേ ഒന്നും ചെയേണ്ട കാര്യം ഇല്ല. ആ സമയത്ത് കോഫി ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ നിന്നെ എനിക്ക് ബസ്‌ സ്റ്റോപ്പില്‍ കൊണ്ട് വന്നു വിടേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല നിനക്ക് അത് അറിയാലോ. എന്നിട്ടും നീ ഒറ്റകാണ് അവിടെ നില്‍ക്കേണ്ടത് എന്ന് ഓര്‍ത്തത്‌ കൊണ്ട് ഞാന്‍ നിന്‍റെ കൂടെ വന്നു. ആ എന്നോട് നിനക്ക് ഒരു മെസ്സേജ് എങ്കിലും അയച്ചു കൂടായിരുന്നോ വീട്ടില്‍ എത്തിയപ്പോള്‍",".

കുറേ നേരം ഞാന്‍ ഒന്നും മിണ്ടാതെ നിന്നിട്ട് അവസാനം ഞാന്‍ സോറി പറഞ്ഞു അവന്‍ ഒന്നും മിണ്ടാതെ കട്ട്‌ ചെയ്തു വെയ്ക്കുകയും ചെയ്തു. എന്നെ ആ സംഭവം ഒരുപ്പാട് വിഷമിപ്പിച്ചു കുറെ നേരം ഞാന്‍ ആരോടും ഒന്നും മിണ്ടാതെ റൂമില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ ഫേസ്ബുക്കില്‍ കയറുമ്പോള്‍ അവന്‍ ഓണ്‍ലൈന്‍ ഉണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ഫേസ്ബുക്ക്‌ ഓഫ്‌ ചെയ്തു ഉറങ്ങാന്‍ കിടന്നു. പിന്നിട് അവന്‍ എന്നെ വിളിക്കാറില്ല മെസ്സേജ് ചെയാറില്ല ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ കണ്ടാല്‍ പോലും ചാറ്റ് ചെയാറില്ല. എനിക്ക് മനസ്സിലായി ഞാന്‍ ഒരുപാടു അവനെ വേദനിപ്പിച്ചു എന്ന്. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവന്‍ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു അവിടെ നില്‍ക്കുന്നത് കണ്ടു. എനിക്ക് അവനോടു നേരിട്ട് സോറി പറയണം എന്ന് തോന്നി. എല്ലാപ്പേരുടെയും മുന്നില്‍  വെച്ച് ഞാന്‍ എങ്ങിനെ ആണ് അവനോടു നേരിട്ട് ചെന്ന് സോറി പറയുക ഞാന്‍ അവനു മെസ്സേജ് അയച്ചു ഒന്ന് കോഫി ഷോപ്പില്‍ വരാമോ എന്ന് ചോദിച്ചു. അവന്‍ വേണ്ട അവനെ വെയിറ്റ് ചെയ്തു കോഫി ഷോപ്പില്‍ ഇരിക്കേണ്ട വീട്ടില്‍ പോയ്ക്കൊള്ളാന്‍ പറഞ്ഞു.

എനിക്ക് ദേഷ്യം തോന്നി ഞാന്‍ അവനോടു മെസ്സേജ് അയച്ചു പറഞ്ഞു ഞാന്‍ ആറു മണി വരെ വെയിറ്റ് ചെയ്യും വരാന്‍  കഴിയുമെങ്കില്‍ ഒന്ന് വരാന്‍  പറഞ്ഞു. അവന്‍ അതിനു  ഒരു മറുപടിയും  അയച്ചതും ഇല്ല. ഞാന്‍ ആരു മണി വരെ കോഫി ഷോപ്പില്‍ ഇരുന്നു അവന്‍ വന്നില്ല  എനിക്ക് ദേഷ്യം തോന്നി അല്ല സത്യത്തില്‍ എനിക്ക് ഒരുപാടു സങ്കടം ആണ് തോന്നിയത് . ഞാന്‍ കുറച്ചു നേരം കൂടി അവിടെ തന്നെ വെയിറ്റ് ചെയ്യാം എന്ന് കരുതി അവിടെ ഇരുന്നു. മണി ഏകദേശം ഏഴു മണി കഴിഞ്ഞു കാണും അവന്‍ എനിക്ക് മെസ്സേജ് അയച്ചു ഞാന്‍ വീട്ടില്‍ എത്തിയോ എന്ന് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന്‍ കോഫി ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ നേരം ഒരുപാടു വയ്കിയിരുന്നു. എനിക്ക് വല്ലാണ്ട് സങ്കടവും അതിലേറെ എനിക്ക് ദേഷ്യവും തോന്നി പിന്നെ കൂടാണ്ട് തനിച്ചു ബസ്‌ സ്റ്റോപ്പ്‌ വരെ നടക്കാന്‍ ഉള്ള പേടിയും. ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ കാര്‍ പാര്‍ക്ക് ചെയ്തു അതില്‍ ചാരി നില്‍ക്കുന്നത് കണ്ടു. എനിക്ക് എന്തെനില്ലാത്ത ഒരു ആശ്വാസം തോന്നി ഞാന്‍ പെട്ടെന്ന് അവന്‍റെ  അടുത്തേക്ക് ഓടി ചെന്നു. അടുത്ത് ചെന്നപ്പോള്‍ അവന്‍ എന്നോട് എന്താ ഇത് വരെ വീട്ടില്‍ പോകാറായില്ലേ എന്ന് ചോദിച്ചു.


എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി എന്ത് പറയണം എന്ന് അറിയാതെ അവന്‍റെ മുന്നില്‍ നിന്ന് ഞാന്‍ കരഞ്ഞു. അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഒരുപാടു ശ്രമിച്ചു നടക്കില്ലെന്നു അവനു ബോധ്യമായപ്പോള്‍ അവന്‍ പറഞ്ഞു.

"സമയം ഒരുപാടായി വീട്ടുകാര്‍  തിരക്കില്ലേ പിന്നെ ഇവിടെ നിന്ന് നീ ഇങ്ങിനെ കരയുവാനെങ്കില്‍ ബാക്കി ഉള്ളവര്‍ ശ്രധിക്കും . നിനക്ക് കരഞ്ഞേ പറ്റുള്ളൂ എന്ന് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ ഡ്രോപ്പ് ചെയാം അവിടെ ഇരുന്നു നിനക്ക് സമാധാനം വരുന്നത് വരെ കരഞ്ഞോളു. അല്ലാതെ ഇവിടെ നിന്ന് ബാക്കി ഉള്ളവരെ കൊണ്ട് ഒന്നും പറയിപ്പികേണ്ട. അല്ലങ്കില്‍ നീ നടക്കു ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കൊണ്ട് ആക്കാം".

അവന്‍ ഒരുപാടു നിര്‍ബധിച്ചപ്പോള്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നടക്കാം എന്ന് സമ്മതിച്ചു . അങ്ങിനെ ഞങ്ങള്‍ രണ്ടാളും കൂടി ബസ്‌ സ്റ്റൊപ്പിലെക്കു നടന്നു നടക്കുന്നത്തിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു ഞാന്‍ എന്തിനാ കരഞ്ഞത് എന്ന്. ഞാന്‍ ഒന്നും മിണ്ടിയില്ല അവന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ പറഞ്ഞു കഴിഞ്ഞ തവണത്തെ പോലെ തന്നെ വീട്ടില്‍ എത്തിയാല്‍ മെസ്സേജ് അയക്കേണ്ട എന്ന് . ഞാന്‍ അറിയാതെ ചിരിച്ചു കൂടെ അവനും. അങ്ങിനെ  അന്നുമുതല്‍ അല്ല അതിനു മുന്നേ ആണോ ഞാന്‍ അവനെ സ്നേഹിച്ചു തുടങ്ങിയത് അറിയില്ല. ഏതായാലും ഞങ്ങള്‍ അന്ന് മുതല്‍ സ്നേഹിക്കാന്‍ തുടങ്ങി പരസ്പരം.

പക്ഷെ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു ദാരണ ഉണ്ടായിരുന്നു ഒരിക്കല്‍ പോലും ഇതൊന്നും ഓഫീസില്‍ ആരും ഒരു കാലത്തും അറിയരുത് എന്ന്. പക്ഷെ ഞങ്ങള്‍ എത്രെ ഒക്കെ സ്രെമിച്ചിട്ടും ഇതൊക്കെ എങ്ങിനെയോ ഓഫീസില്‍ എല്ലാപേരും അറിഞ്ഞു. പിന്നിട് നടന്ന കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ മനസ്സില്‍ കരുതിയതിലും അപ്പുറം ആയിരുന്നു. കൂടെ ഉള്ള അവന്‍റെ  ഫ്രണ്ട് തന്നെ അവനെ അവോയിട് ചെയ്തു സംസാരിക്കാന്‍ തുടങ്ങി.പിന്നെ ആ അവോയിടുക്കള്‍ പിണക്കം ആയി മാറുകയായിരുന്നു.  അവരുടെ ഒക്കെ പ്രശ്നം അവന്‍ ആരെയും സ്നേഹിച്ചതിലായിരുന്നില്ല അവന്‍ ഓഫീസിലേകാര്യങ്ങള്‍ ഒക്കെ എന്നോട് ഷെയര്‍ ചെയുന്നു എന്ന് പറഞ്ഞായിരുന്നു. ഇതൊക്കെ ഞാന്‍ വളരെ വയ്കിയായിരുന്നു അറിഞ്ഞത് പോലും. ഞങ്ങള്‍ തമ്മില്‍ എന്നും വിളിക്കാറും സംസരിക്കാറും പതിവാണ് പക്ഷെ ഞങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഓഫീസിക്കാര്യങ്ങള്‍ കടന്നു  വരുമായിരുന്നില്ല.

ഈ കാര്യങ്ങള്‍ ഒക്കെ എല്ലാപേരും അറിഞ്ഞു കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു അവന്‍ എന്നോട് വേറെ ഒരു ജോബ്‌ നോക്കാന്‍ പറഞ്ഞു തുടങ്ങി. ഞാന്‍ അവനോടു പലപ്പോളും ചോദിച്ചിട്ടുണ്ട് ആ ഇടക്കൊക്കെ എന്തിനാ ഇപ്പൊ നീ ഇങ്ങനെ എന്നോട് പുതിയ ഒരു ജോലി കണ്ടു പിടിക്കാന്‍ പറയുന്നത് എന്ന്. അതിനു ഉള്ള മറുപടി പോലും അവന്‍ എന്നോട് പറയുന്നത് ഞാന്‍ വേറെ ഒരു ജോലിക്ക് ജോയിന്‍ ചെയ്തു കഴിഞ്ഞതിനു ശേഷം ആയിരുന്നു. അത് അവന്‍ പറയുമ്പോള്‍ ഞാന്‍ അറിയാതെ എന്നെ തന്നെ ശപിച്ചു പോയി ഞാന്‍ ആ കമ്പനിയില്‍ ജോലി ചെയ്തതിന്‍റെ  പേരില്‍.,. അവന്‍ പറഞ്ഞ മറുപടി ഇതായിരുന്നു.

" നീ അവിടെ ഉള്ളപ്പോള്‍ നമ്മള്‍ തമ്മിലുള്ള ഈ ബന്ധം അറിയാവുന്നത് കൊണ്ട് തന്നെ ബാക്കി ഉള്ളവര്‍ നിന്നെ പറ്റി അനാവശ്യം പറയാറുണ്ട്. അത് നടന്ന കാര്യങ്ങള്‍ ഒന്നും ആകണം എന്നില്ല പക്ഷെ അവര്‍ക്ക് എന്‍റെ  വായില്‍ നിന്ന് അറിയണം എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന്"

ഞാന്‍ ഒന്നും മിണ്ടിയില്ല അവന്‍ പറഞ്ഞു അവനു എന്നെ നന്നായി അറിയാം അത് കൊണ്ട് തന്നെ ആര് എന്ത് തന്നെ പറഞ്ഞാലും അവനു അതൊരു പ്രശ്നം അല്ല എന്ന് പക്ഷെ ആരെങ്കിലും ആ രീതിയില്‍ എന്നോട് സംസാരിക്കും എന്ന പേടി കാരണം ആണ് അവന്‍ എന്നോട് ജോലി മാറാന്‍ പറഞ്ഞത് എന്ന്. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി അവന്‍ എത്ര മാത്രം എന്നെ പറ്റി കേട്ടിട്ടാകും എന്നോട് ഇങ്ങിനെ ഒരു കാര്യം ആവശ്യപെട്ടത്‌ എന്ന്. 

അങ്ങിനെ  ഇരിക്കുന്നതിനിടയില്‍ ഞാന്‍ അവന്‍റെ ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്തിരുന്നത്  എന്ന് എന്‍റെ ഒരു ഫ്രണ്ട് അറിഞ്ഞു. അവന്‍ എന്നോട് വിളിച്ചു സംസാരിച്ചു എങ്ങിനെ ഉണ്ടായിരുന്നു  ജോലി എന്നൊക്കെ. ഞാന്‍ ഒന്നും പറയാന്‍ പോയില്ല. പക്ഷെ അവസാനം ഞങ്ങളുടെ സംസാരം വന്നു അവസാനിച്ചത്‌ എന്നെ ശെരിക്കും  ഞെട്ടിക്കുന്ന കുറേ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നു. അവന്‍ വെള്ളം അടിക്കും  എന്നോ ഒന്നും  കേട്ടിട്ടായിരുനില്ല ആ ഞെട്ടല്‍ . അവനു ഒരുപാടു പേരുമായി പലതരത്തില്‍ ഉള്ള ബന്ധം ഉണ്ട് എന്ന് കേട്ടപ്പോള്‍ ആയിരുന്നു ഞാന്‍ ശരിക്കും ഞെട്ടിയത്. അവന്‍ എന്നെ വിളിച്ചപ്പോള്‍ എന്‍റെ സംസാരം കേട്ടപ്പോളേ അവന്‍ എന്നോട് ചോദിച്ചു എനിക്ക് എന്താ  സുഖം ഇല്ലേ എന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല. അവസാനം കുറെ നേരം അവന്‍  ഇതേ ചോദ്യം തന്നെ ചോദിച്ചപ്പോള്‍ ഞാന്‍ അവനോടു ഇതെല്ലാം ചോദിച്ചു ഞാന്‍ അറിഞ്ഞ എല്ലാ കാര്യങ്ങളും. അവന്‍ പറഞ്ഞു,

" ഇതൊന്നും നീ  അറിയാതെ ഇരിക്കില്ല എന്ന് എനിക്ക്  ഉറപ്പുണ്ടായിരുന്നു. പിന്നെ ഞാന്‍ കാരണം ഇതൊന്നും നിന്നെ അറിയിക്കേണ്ട എന്ന് തോന്നിയത് കൊണ്ട് മാത്രം ആണ് ഞാന്‍ നിന്നോട് പറയാതെ  ഇരുന്നത്. നീ ഈ  കേട്ടതെല്ലാം ശരി തന്നെ ആണ്. പക്ഷെ നിന്നെ ഞാന്‍ സ്നേഹിച്ചതിന് ശേഷം ഒരിക്കല്‍ പോലും എന്‍റെ  മനസ്സില്‍ അങ്ങിനെ ഒരു വിചാരം തോന്നിയിട്ടില്ല. നിനക്ക് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ നിനക്ക് വിശ്വസിക്കാം. പിന്നെ അതിലും  ഉപരി നിനക്ക്  എന്നെ പഴയതു പോലെ സ്നേഹിക്കാന്‍ കഴിയും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ എന്നെ സ്നേഹിച്ചാല്‍ മതി അല്ലാതെ നീ എന്നെ സ്നേഹിക്കില്ല എന്ന് പറഞ്ഞാല്‍ പോലും ഞാന്‍ നിന്നെ നിര്‍ബധിക്കില്ല ഒരിക്കല്‍ പോലും. കാരണം എനിക്ക് അറിയാം ഒരു പെണ്‍കുട്ടി സ്നേഹിക്കുന്നവന്‍  ഇങ്ങിനെ ഒക്കെ നടന്നിട്ടുണ്ട് എന്ന് കേട്ടാല്‍ പോലും അത് ഇനി എത്ര ഒക്കെ അസത്യം ആയാലും അവള്‍ ഒരിക്കലും സഹിക്കില്ല എന്ന്"

ഞാന്‍ ഒന്നും മിണ്ടിയില്ല അവസാനം ഞാന്‍ അവനോടു ചോദിച്ചു ഇനി ഒരിക്കലും നീ അങ്ങിനെ ഒന്നും പോകില്ല എന്ന് ഉറപ്പുണ്ടോ എന്ന് അവന്‍ പറഞ്ഞത്
" ഇനി  ഇപ്പൊ നീ എന്‍റെ നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലെങ്കില്‍ കൂടി ഞാന്‍ അതിനെ പറ്റി മനസ്സുകൊണ്ട് ഒരിക്കലും പോലും  ചിന്തിക്കില്ല " എന്നായിരുന്നു. എന്തോ എനിക്ക് അവനെ  സ്വികരിക്കാന്‍  തോന്നി.എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാന്‍ അവനെ സ്വികരിച്ചു.

അങ്ങിനെ ഇരിക്കുന്നതിനിടക്ക് ഞങ്ങള്‍ അറിഞ്ഞു എങ്ങിനെ ആണ് ഞങ്ങള്‍ തമ്മില്‍ ഉള്ള ഈ ബന്ധം ഓഫീസില്‍ എല്ലാപേരും അറിഞ്ഞത് എന്ന്. ഒരു  ദിവസം അവന്‍ എന്നോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു കൊണ്ട് ഇരിക്കുന്നതിനിടയില്‍ എന്തോ ഒരു കാര്യത്തിനായി പുറത്തേക്കു പോയി ഇതിനിടക്ക്‌ അവന്‍ അത് ലോഗ്  ഔട്ട്‌ ചെയ്യാന്‍  മറന്നു അത് അവന്‍റെ കൂട്ടുകാര്‍ കണ്ടു എന്ന് അവര്‍ അതെല്ലാം വായിച്ചു എന്നും. പക്ഷെ ഇതൊക്കെ ഞങ്ങള്‍ അറിയുമ്പോള്‍  എന്ത് തന്നെ ഞങ്ങളെ പറ്റി ആരു തന്നെ അറിഞ്ഞാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാ അവസ്ഥ വരെ എത്തി കഴിഞ്ഞിരുന്നു.  

അങ്ങിനെ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ദിവസം എന്‍റെ വീട്ടില്‍ അവന്‍റെ കസിനെയും കൂട്ടി വന്നു മാര്യേജ് പ്രൊപ്പോസല്‍ വെച്ചു. എന്‍റെ വീട്ടുകാര്‍ക്ക് ഒരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവന്‍റെ വീട്ടില്‍ നിന്ന് വന്നു ഇങ്ങിനെഒരു ആലോചന വെച്ചാല്‍ ഈ വിവാഹം നടത്തികൊടുക്കം എന്ന്. പക്ഷെ അവനു നന്നായി അറിയാമായിര്‍ന്നു അവന്‍റെ വീട്ടില്‍ ഇതൊന്നും ഒരിക്കലും സമ്മതിക്കില്ല എന്ന്. എന്നിട്ടും അവന്‍ അത് വീട്ടില്‍ പറഞ്ഞു ഞങ്ങള്‍ രണ്ടാളും മനസ്സില്‍ കരുതിയത്‌ തന്ന ആണ് സംഭവിച്ചത് അവന്‍ ഇനി ചത്താല്‍ പോലും അവന്‍റെ  അച്ഛന്‍ ഈ വിവാഹം സമ്മതിക്കില്ലെന്ന് ഉറപിച്ചു പറഞ്ഞു . അവന്‍റെ വീട്ടില്‍ സമ്മതിച്ചില്ലെങ്കില്‍ എന്‍റെ  വീട്ടില്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് ഉറപ്പായി. പിന്നെ ഞങ്ങള്‍ രണ്ടാളും ഒരു തിരുമാനം എടുത്തു ഒരുമിച്ചു ജീവിക്കാന്‍ മാത്രമല്ലേ വീട്ടുകാര്‍ സമ്മതിക്കാതെ ഉള്ളു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒറ്റെക്ക് ജീവിക്കാന്‍ ആരുടെയും അനുവാദം ആവശ്യം ഇല്ലല്ലോ. അങ്ങിനെ ഞങ്ങള്‍ രണ്ടാളും ഇന്നും സ്നേഹിച്ചു ആര്‍ക്കൊക്കയോ വേണ്ടി ഇന്നും അകന്നു ജീവിക്കുകയാണ്.

ഇങ്ങിനെ അകന്നു ജീവിക്കുന്നതിനു ഇടയില്‍ വല്ലപ്പോളും മാത്രം വീണു കിട്ടുന്ന സന്ധ്യകള്‍ ഞങ്ങള്‍ ഇങ്ങിനെ ഈ കടല്‍ വന്നിരിക്കും . ഇപ്പോള്‍ നേരം ഏറെ വയ്കി കഴിഞ്ഞിരിക്കുന്നു പതിവ് പോലെ അവന്‍ എന്നെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവന്‍ എന്നെ വീടിനു മുന്നില്‍ ഡ്രോപ്പ് ചെയ്തു തിരിഞ്ഞു പോകുമ്പോള്‍ ഞാന്‍ അവനെയും നോക്കി നില്‍ക്കുമ്പോള്‍ എനിക്കൊരു കാര്യം ഉറപ്പാണ്‌ ഈ ലോകത്ത് ആരൊക്കെ ശ്രേമിച്ചാലും ഞങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ല എന്ന്. അവന്‍ പോകുന്നതും നോക്കി നില്‍ക്കുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്ന് ഉതിയ്ര്‍ന്നു വീണു കവിളില്‍ പതിക്കുന്ന കണ്ണ് നീര്‍ തുള്ളിക്ക്‌ ഒരു ആശ്വാസം ഉണ്ട്. അടുത്ത തവണ കാണുന്നത് വരെ കാത്തിരിക്കാന്‍ ഉള്ള ഒരു ആശ്വാസം

.

13 comments:

Nibu said...

"Aw inspiring"
സ്വപ്നം മനസിലുള അടങ്ങാത്ത മോഹങ്ങളുടെ കണ്ണാടി ആണ് . പുരുഷനായ് ജനിച്ച കൊണ്ടു ഹൃദയം തകരുമ്പോള്‍ പോലും മനസ്സ് തുറന്നു ഒന്ന് പോട്ടികരയാന്‍ പോലും കഴിയുനില്ലല്ലോ .എല്ലാം വിങ്ങുന്ന ഹൃദയവുമായി ഓര്‍ക്കാന്‍ മാത്രം കഴിയുന്നു .ഈ ഞാന്‍ ഭാവിയില്‍ ആര്‍ക്കും ഒരു ശല്യമാകതേ ഇരിക്കട്ടേ . എല്ലാം കേട്ടിട്ടും ഒന്നും കേള്കതെയും എല്ലാം കണ്ടിട്ടും ഒന്നും കാണാതെയും നടക്കാന്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു .
വീണ്ടും സ്വപ്ന തുല്യമായ ആ പ്രണയത്തിന്റെ ഓര്‍മ കോരി വിതറിയ മഞ്ഞുതുള്ളിയുടെയ് ഈ കഥയ്ക്കു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

ajith said...

കഥയായിരുന്നോ? ഞാനോര്‍ത്തു അനുഭവം പറയുകയാണെന്ന്

മഞ്ഞുതുള്ളി said...

athe kadhayanu

മഞ്ഞുതുള്ളി said...

thanku..................

ശ്രീക്കുട്ടന്‍ said...

നല്ല രീതിയിലൊരു എഡിറ്റിംഗ് ആവശ്യമായിരുന്നു. കഥപറച്ചിലിന്റെ രീതി അല്‍പ്പം മെച്ചപ്പെടുത്തണം. പല വാക്കുകളും ആവര്‍ത്തിച്ചിരിക്കുന്നത് അഭംഗിയുളവാക്കുന്നു. അടുത്ത തവണ കൂടുതല്‍ മികച്ച ഒരു രചനയുമായി വരുമെന്ന്‍ പ്രതീക്ഷിക്കുന്നു.

ആശംസകള്‍..

Unknown said...

നല്ല കഥ ........ഒഴുക്കില്‍ പറഞ്ഞു .....അഭിനന്തനങ്ങള്‍

മഞ്ഞുതുള്ളി said...

adutha thavana sheri akkum k

മഞ്ഞുതുള്ളി said...

thanku

Unknown said...

nannnayittundu......Kurachude edit cheyyamayirunnu...

മഞ്ഞുതുള്ളി said...

athe edit cheyan sremichu pani medichu kondu irikkuva

മഞ്ഞുതുള്ളി said...

ippo sheri ayo ennu nokku

SREEKESH S said...

overall the story is fine...if not heart touching.
Do edit well and publish..........

its from the bottom of the heart....

arun said...

kollam.. :)