Sunday, October 23, 2011

 ഒരു ബസ്‌ യാത്രക്കിടയില്‍ പരിചയപെട്ട ഒരു നല്ല സുഹൃത്ത്

 ഞാന്‍ ഇ പറയാന്‍ പോകുന്നത്  പലപ്പോഴും നിങ്ങളുടെ  ജീവിതത്തില്‍ കടന്നു പോയിട്ടുള്ള  നിമിഷങ്ങള്‍  ആയിരിക്കും.......... ഇത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഓര്‍മവരുന്നത് ആ നിമിഷത്തെ കുറിച്ചാകും....... 

അന്നു  ഒരു ജൂണ്‍ നാലാം തിയതി ആയിരുന്നു.... രാവിലെ പതിവ് പോലെ തന്നെ ഉള്ള ഒരു ദിവസം ആയിരുന്നു പക്ഷെ എന്നത്തെക്കളും  ഞാന്‍ സന്തോഷത്തിലും ആയിരുന്നു........... കാര്യം വേറെ ഒന്നും അല്ല വീട്ടില്‍ പോകുന്നതിന്റെ സന്തോഷം.........അത് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന എല്ലാപേര്‍ക്കും പതിവാണ് വീട്ടില്‍ പോകുന്ന ദിവസത്തെ സന്തോഷം.........ഞാന്‍ രാവിലെ ക്ലാസ്സില്‍ പോയി പതിവ് പോലെ തന്നെ  എങനെ  എങ്കിലും  വയ്കുന്നേരം ആകുന്നതും പ്രതിച്ചു ഇരന്നു എന്നെ ഉള്ളു ക്ലാസ്സില്‍....അങനെ വയ്കുന്നേരം ആയി .........പതിവ് പോലെ ആ ദിവസവും എനിക്ക് ട്രെയിന്‍ മിസ്സ്‌ ആയി.....എനിക്ക് അതില്‍ സകകടം ഒന്നും തോന്നിയില്ല കാര്യം ഇത് എല്ലാം പ്രാവശ്യവും സംഭവിക്കാറുള്ള കാര്യം ആണ്...അന്ന് അത് തന്നെ സംഭവിച്ചു അത്രേ ഉള്ളു..... ഞാന്‍ തിരികെ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു നോക്കുമ്പോള്‍ തിരുവനതപുരം ബസ്‌ ഒന്നും ഇല്ല ഞാന്‍ അവിടെ നിന്ന് കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്‌ വന്നു.... ഞാന്‍ അതില്‍ കെയറി ഒരു സൈഡ് സീറ്റില്‍ ഇരുപ്പു ഉറപിച്ചു അടുത്ത് ആരെക്കെയോ ഇരിപ്പുണ്ട് ...ഞാന്‍ ആരെയും നോക്കാറില്ല ബസില്‍ കയറിയാല്‍ നാലു മണിക്കൂര്‍ വേണം ബസ്‌ തിരുവനന്തപുരാത് എത്താന്‍.. ഞാന്‍ പതിവ് പോലെ ഉറങ്ങാന്‍  തുടങ്ങി.....എനിക്ക് അറിയാം ബസില്‍ കയറി നാലു മണിക്കൂര്‍ ആകുന്നതിനു മുന്നേ വീട്ടില്‍ നിന്ന് വിളിക്കും എന്ന് അതിന്റെ ദൈര്യത്തില്‍  ആണ് ഇ വിശാല ഭരിതം അയ ഉറക്കം..പലപ്പോഴും ഞാന്‍ പെട്ട്  പോയിതും ഉണ്ട് ഇ ഉറക്കത്തിന്റെ പേരില്‍...

അങ്ങനെ പകുതി വഴി ബസ്‌ പിന്നിട്ടു ആരോ മൊബൈലില്‍ വിളിച്ചു അത് കേട്ട്  ഞാന്‍ എഴുന്നെറ്റത് നോക്കുമ്പോള്‍ രണ്ടു  മണിക്കൂര്‍ കഴിഞ്ഞതെ ഉള്ളു....നോക്കിയപ്പോള്‍ അടുത്ത സീറ്റുകളില്‍  എങ്ങും ആരും ഇല്ല നന്നായി എന്താണേലും കാലുവേദന എടുക്കുനുണ്ട് കാല് നീതി വെച്ച് ഉറങ്ങമല്ലോ   എനിക്ക് സന്തോഷം ആയി പിന്നുട് ഞാന്‍ സുഖം ആയി കാലൊക്കെ നീട്ടി സീറ്റില്‍ വെച്ച് വീണ്ടും ഉറക്കോം തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ കാലില്‍   വന്നു തട്ടിയത് പോലെ തോന്നി ഞാന്‍ ആദ്യം മൈന്‍ഡ് ചെയ്തെ ഇരുന്നു..വീണ്ടും ഒന്ന് കൂടെ തട്ടിയപ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നെറ്റു ആരാന്നു നോക്കി.. ഒരു മനുഷ്യന്‍ ഏകദേശം എരുപതിയര് അല്ലെഗില്‍ ഇരുപത്തേഴു വയസ്സ് പ്രായം തോന്നുന്ന ഒരാള്‍  ഞാന്‍ അയാളെ എന്ത് വേണം എന്ന രീതില്‍ ഒന്ന് നോക്കി.......കാര്യം ഞാന്‍ ഇത്രേ സുഗകാരം ആയി ഇരിക്കുന്നത് കണ്ടിട്ട്  വേറെ അപ്പുറത്ത് സീറ്റ്‌ ഉള്ളപ്പോള്‍ ഇയാള്‍ക്ക് അവിടെ ഇരുന്നാല്‍ പോരെ എന്നരീതിയില്‍ ഞാന്‍ അയാളെ ഒന്ന് നോക്കി........അയാള്‍ വളരെ മാന്യമായി എന്നോട് അവിടെ ഇരുന്നോട്ടെ  എന്ന് ചോദിച്ചു എനിക്ക് ദേഷ്യം തോന്നി എകിലും ചോദിച്ചതിന്റെ പേരില്‍ ഞാന്‍ കാല് മാറ്റി സീറ്റില്‍ നിന്നും.. അയാള്‍ അവിടെ ഇരുന്നു എനിക്ക് എന്നെ  ഉറക്കത്തില്‍ നിന്ന് എഴുനെല്പിച്ചതിന്‍റെ  ദേഷ്യവും... ഞാന്‍ അയാളെ രോഷം ആയി ഒന്ന് നോക്കിയിത് വീണ്ടും ഉറങ്ങനായി  ഞാന്‍  സീറ്റിന്റെ സൈഡിലെ ഗ്ലാസില്‍  തല ചാരി ഇരുന്നു...

കുറച്ചു കഴിഞ്ഞു ഞാന്‍ എഴുന്നെറ്റ് നോക്കുമ്പോള്‍ അയാള്‍ എന്തൊക്കെയോ ലാപ്ടോപില്‍ ടൈപ്പ് ചെയ്യുന്നതിന്‍റെ തിരക്കിലാണ് ഇടയ്ക്കിടയ്ക്ക് കോളുകളും  വരുന്നുണ്ട്...ഞാന്‍ ദേഷ്യത്തോടെ അയാളെ നോക്കി ഇയാള്‍ എവിടുന്നാണ് വരുന്നത് വേറെ പണിയൊന്നും ഇല്ലേ എന്ന രീതിയില്‍.. അയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാന്‍ പേരിനു ചിരിച്ചിട്ട്  തിരിഞ്ഞു ഇരുന്നു.......അയാള്‍ എന്നോട് പേര് എന്താ എന്ന് ചോദിച്ചു ഞാന്‍ ആദ്യം കേട്ടില്ല എന്നാ രീതിയില്‍ ഇരുന്നു... പക്ഷെ വേണ്ടും അയാള്‍ അതെ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ പേര് പറഞ്ഞു... എന്നിട്ട് ഞാന്‍ അയാള്‍ എന്നത് ചെയുകയനെന്നു നോക്കുമ്പോള്‍ മെയില്‍ അയക്കാനുള്ള തിരക്കിലാണ് പക്ഷെ നെറ്റ് കിട്ടുനില്ല.. ഞാന്‍ അയാളോട് ചോദിച്ചു എന്താ പറ്റിയതെന്നു അയാള്‍ പറഞ്ഞു നെറ്റ് കിട്ടുനില്ല അത്യാവശ്യം ആയി മെയില്‍ അയക്കനുണ്ട്...ഞാന്‍ മനസ്സ് കൊണ്ട് സന്തോഷിച്ചു കാര്യം ഒന്നും ഇല്ലെകിലും   എന്‍റെ ഉറക്കം കളഞ്ഞതല്ലേ അയാള്‍ക്ക് അത് തന്നെ വേണം .........ഞാന്‍ വീണ്ടും മൈന്‍ഡ് ചെയ്തെ ഇരുന്നു അപ്പൊള്‍ അയാള്‍ എന്നോട് എന്തോ പറയന്‍ വേണ്ടി എന്നെ നോക്കുനുണ്ട് എന്ന് എനിക്ക് തോന്നി..ഞാന്‍ അയാളോട് എന്താ വേണ്ടത് എന്ന് ചോദിച്ചു...അയാള്‍ പറഞ്ഞു സോറി അവിടെ ഇരുന്നപ്പോള്‍ അടുത്തിരുന്ന ഒരാള്‍ ഉറക്കം കാരണം ടൈപ്പ് ചെയാന്‍ പറ്റുനില്ലായിരുന്നു അപ്പോളാണ് ഇയാളെ ഞാന്‍ ബുദ്ധിമുട്ടിച്ചത്....ഞാന്‍ മനസ്സില്‍ കരുതി ഇയാള്‍ക്ക് അറിയാം അല്ലെ എന്നെ ബുദ്ധിമുട്ടിക്കുക ആയിരുന്നു  എന്ന് എന്നിട്ടും  കൂസലില്ലാതെ സോറി പറഞ്ഞത് കേട്ടില്ലേ...ഞാന്‍ ചിര്ച്ചു കൊണ്ട് തന്നെ അതൊന്നും സാരമില്ല എന്നാ മട്ടില്‍ തല കുലുക്കി....

അയാള്‍ ഏതോ ഒരു എറണാകുളം കമ്പനിയില്‍ ആണ് വര്‍ക്ക്‌ ചെയുന്നതെന്നും ഇപ്പൊള്‍ എന്തോ കാര്യത്തിന് അടൂര്‍  വന്നതാണ്‌ എന്നും തിരുവനന്തപുരതാണ്  താമസിക്കുന്നത് എന്ന് പറഞ്ഞു..ഞാന്‍ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാണ് എന്നാ മട്ടില്‍ നോക്കിയിത് മിണ്ടാതെ ഇരുന്നു....പിന്നിട് കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കും ബോര്‍ അടിച്ചു തുടങ്ങി ഞാനും അയാളോട് സംസാരിക്കാന്‍ തുടങ്ങി.......വെറുതെ എന്തെക്കെയോ സംസാരിച്ചു സംസാരിച്ചപ്പോ നല്ല ഒരു ആളു ആണെന്ന് തോന്നി....പിന്നെ അയാള്‍ അയാളെപറ്റി പറഞ്ഞു അയാളുടെ വീട് പിന്നെ നാട് അങ്ങനെ  എന്തൊക്കെയോ...... എന്തായാലും ഒരു മണിക്കൂര്‍ സത്യം പറഞ്ഞാല്‍ അദ്ധിനെ  ബോര്‍ അടിക്കാതെ രെക്ഷപെട്ടു........ ഒടുവില്‍ അയാള്‍ ഒരു ജൌനലിസ്ട കൂടിയാണെന്ന്  അറിഞ്ഞപ്പോല്‍ എന്തോ സംസരചിരിക്കാന്‍ തോന്നി......ഇതിനിടയില്‍ പതിവ് പോലെ വീട്ടുകാരുടെ കാള്‍ വന്നു ഞാന്‍ ഉറകത്തില്‍ അല്ലാത്തതില്‍ അവര്‍ ഒന്ന് ഞെട്ടി  എന്ന് തോനുന്നു സാദാരണ കുറഞ്ഞത്‌ ഒരു പത്തു തവണ എങ്കിലും വിളിച്ചലെ ഞാന്‍ കാള്‍ എടുക്കറുളു.... എന്തായാലും ഇറങ്ങന്‍  നേരം അയാള്‍ എന്നോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ അയാള്‍ക്ക് കൊടുക്കുകയും ചെയ്തു...... പിന്നെ വീട്ടില്‍ എത്തി വല്ലപോലും ഒക്കെ മെസ്സേജ് അയക്കല്‍ ആയി......അങ്ങനെ വളരെ പെട്ടെന്ന് ഞങ്ങള്‍  നല്ല ഫ്രണ്ട്സും ആയി......... പരസ്പരം എല്ലാ കാര്യവും പറയുന്ന നല്ല ഫ്രണ്ട്സ് .......... പിന്നിട് വെറുതെ നിസ്സാരമായ ഒരു കാര്യത്തിന്‍റെ പേരില്‍ ഞങ്ങള്‍ പില്ല്ക്കാലത്ത് പിരിയുകയും ചെയ്തു... പക്ഷെ ഇന്നും ആ ഫ്രണ്ട്നെ ഒരു ബസ്‌ യാത്രയിലും ഞാന്‍ ഓര്‍ക്കാറുണ്ട്........ ഒരു മണിക്കൂര്‍ ചിലവാക്കാന്‍ സംസാരിച്ചു തുടങ്ങി പിന്നെ കുറെ നാള്‍ നല്ല ഫ്രണ്ട് ആയിരുന്ന ആ മനുഷ്യനെ ഞാന്‍ പിന്നിട് ഒരിക്കലും കണ്ടിട്ടില്ല... പക്ഷെ ഇന്ന് ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ ഉണ്ട്.... ജീവിതത്തില്‍ നമ്മള്‍ പല സാഹചര്യങ്ങലില്‍ പലരെയും കണ്ടു മുട്ടാറുണ്ട് അതില്‍ പലരെയും പിന്നിട് ഒരിക്കലും നമ്മള്‍ കാണാറും  ഇല്ല......... പക്ഷെ നമ്മള്‍ പിന്നിട് അതെ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ കൂടി വരുമ്പോള്‍ നമ്മള്‍ അവരെ തിര്‍ച്ചയായും ഓര്‍ക്കും..........



1 comment:

baboo said...

Good attempt...like ur style of narration....but make it more interesting...