ചിലപ്പോള്‍ ചിലരെ നമ്മള്‍ അവര്‍ ആരാണ് എന്നോ എന്താണ് എന്നോ അറിയാതെ ഒരുപാടു സ്നേഹിക്കാറുണ്ട്.......ചിലപ്പോള്‍ ചിലരെ നമ്മള്‍ എല്ലാം അറിയുമ്പോള്‍ വെറുക്കാരും ഉണ്ട്.......ഞാന്‍ ഈ പറയാന്‍ പോകുന്നെ ആളെ ഞാന്‍ ഒന്നും അറിയാതെ ഒരു
തമാശക്ക് സ്നേഹിച്ചു തുടങ്ങിയതാണ്....പക്ഷെ എല്ലാം അറിഞ്ഞപ്പോള്‍ അയാള്‍ കരുതിയത് ഞാന്‍ അയാളെ വെറുക്കും എന്ന് തന്നെ ആയിരുന്നു പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്............... ഞാന്‍ അയാളെ എന്നേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി............... ഞാന്‍ ഇനി പറയാന്‍ പോകുന്ന കഥ കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് തോന്നും എനിക്ക് വട്ടയിരുന്നോ എന്ന്.............. കാരണം ഒന്നും അറിയാതെ ഒരു
തമാശക്ക് തുടങ്ങിയ ഒരു റിലേഷന്‍ ഇപ്പൊ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്നെക്കാളും സ്നേഹിക്കുന്ന ഒരാള്‍ ആണ്......... എല്ലാം അറിഞ്ഞപ്പോള്‍ തോന്നിയ ഒരു ഇഷ്ടം അല്ല ശെരിക്കും ഞാന്‍ അവനു ആരെല്ലമോക്കെയോ ആണ് എന്ന് തോന്നിയപ്പോള്‍ തോന്നിയ ഇഷ്ടം അതാണ് ശെരിക്കും അവന്‍ എനിക്ക്.............
ശെരിക്കും എനിക്ക് ഓര്‍മ ഇല്ല ഞാന്‍ ആദ്യം ആയി അവനെ എവിടെ വെച്ചാണ് കാണുന്നത് എന്ന്......... എന്‍റെ ഓര്‍മ അനുസരിച്ചാണെങ്കില്‍ ഒരു മീറ്റിങ്ങിനു ഇടയില്‍ വെച്ചാണ് ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ ആദ്യം ആയി കണ്ടു മുട്ടുന്നത്.............അതും ഒരു ആറു വര്‍ഷങ്ങള്‍ക്കു മുന്നേ.................. അന്ന് ഞങള്‍ രണ്ടു പേരും പരസ്പരും ഒന്നും മിണ്ടിയില്ല കാരണം പരസ്പരം തീരെ പരിചയം ഇല്ലാതെ ഒരാളോട് എന്ത് സംസാരിക്കാന്‍ ആണ്.......... പിന്നിട് ഞാന്‍ അവനെ പല മീറ്റിങ്ങിലും കാണാന്‍ ഇടയായി അങ്ങനെ ഞാന്‍ തിരക്കാന്‍ തുടങ്ങി അത് ആരാണ് എന്ന്................. അങ്ങനെ ഒരു ദിവസം പതിവ് പോലെ പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞു ഇറങ്ങുബോള്‍ സമയം ഒരുപാടു വയ്കിയിരുന്നു അന്ന് ഞങ്ങള്‍ നാലു അഞ്ചു പേരുണ്ടായിരുന്നു അങ്ങനെ എല്ലാപേരും കൂടെ അവനോടു ഞങ്ങളെ അഞ്ചു ആളെയും വീട്ടില്‍ ആക്കാന്‍ പറഞ്ഞു................ അങ്ങനെ നാലാളെയും ഇറക്കി അവസാനം എന്നെ ഇറക്കുന്നതിനു മുന്നേ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ പംബ്ല്‍ കേറി........ പെട്രോള്‍ അടിക്കാന്‍ വെയിറ്റ് ചെയുമ്പോള്‍ ഒരു ഹണിമൂണ്‍ പാക്കേജ് ഇന്റെ സ്ലിപും ആയി ഒരു പയ്യന്‍ വന്നു അവന്‍ എ സ്ലിപ്പ് കൊടുതിത് അത് ഫില്‍ ചെയ്തു കൊടുക്കാന്‍ അവശ്യ പെട്ട് അവന്‍ ഫില്‍ ചെയുന്ന സമയം ആണ് ഞാന്‍ അത് എന്താണ് എന്ന് ചോദിക്കുന്നത് അവന്‍ അത് ഫില്‍ ചെയ്തു കൊടുത്തു കഴിഞ്ഞാണ് എന്നോട് പറയുന്നത് ഹണിമൂണ്‍ പാക്കേജ് ഇന്‍റെ ആയിരുന്നു സ്ലിപ്പ് എന്ന്............... ഞാന്‍ അവനെ ഒന്ന് രോഷം ആയി നോക്കി എന്ത് അവകാശത്തിന്റെ പുറത്താണ് തന്‍ ഇത് ചെയ്തത് എന്നാ രീതിയില്‍........ അവന്‍ എന്നോട് ഞാന്‍ അത് വെറുതെ എല്ലോപെരും നോക്കികൊണ്ട് നിന്ന കാരണം വേറെ വഴി ഇല്ലാത്തതു കൊണ്ട് ചെയ്തത് ആണ് എന്ന് പറഞ്ഞു.................. ഞാന്‍ ഒന്നും മിണ്ടിയില്ല ഇനി ഒരു 2 കിലോ മീറ്റര്‍ കൂടി സഹിച്ചാല്‍ മതി അല്ലോ എന്ന് ആശ്വാസത്തില്‍ ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു.........രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ ഇതേ ആളുടെ ഫ്രണ്ട് റിക്വസ്റ്റ് കിടക്കുന്നത് കണ്ടു ഞാന്‍ ആഡ് ചെയുകയുക് ചെയ്തു എന്‍റെ ഫ്രണ്ട് ലിസ്റില്‍...............പിന്നിട് ഞങ്ങള്‍ പലപ്പോളും ചാറ്റ് ചെയാന്‍ തുടങ്ങി മിക്കവാറും പാര്‍ട്ടി ടോപിക്സ് തന്നെ ആയിരുന്നു........... അങ്ങനെ ഞങ്ങള്‍ നല്ല ഫ്രണ്ട് ആയി..................കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വരെ അത് അങ്ങനെ തന്നെ ആയിരുന്നു നല്ല ഫ്രണ്ട്സ്................അങ്ങനെ ഇരിക്കെ ഒരിക്കല്‍ അവന്‍ എന്നോട് അന്നത്തെ ഹണിമൂണ്‍ സ്ലിപ്പ് ഓര്‍ക്കുനുണ്ടോ എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞെ എങ്ങനെ അത് മറക്കാന്‍ ആണ് ............... പിന്നെ അതിനെ പറ്റി ആയി സംസാരം അത് ഫില്‍ ചെയ്തു കൊടുത്തു ഒരു വീക്ക് കഴിഞ്ഞു അവര്‍ വിളിച്ചിരുന്നു അത്രെ അന്ന് അവര്‍ വൈഫ് എന്ത് ചെയുവാണ് എന്ന് ചോദിച്ചു പോലും അതിനു അവന്‍ അവരോടു ഹൌസ് വൈഫ് ആണ് എന്ന് ഉത്തരം ആണ് പറഞ്ഞത് എന്ന് പറഞ്ഞു............... ആ സംസാരത്തിന് ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചതും അതായിരുന്നു "CAN U BECOME A HOUSEWIFE OF MINE".................. എനിക്ക് സത്യം പറഞ്ഞാല്‍ ചിരി ആയിരുന്നു തോന്നിയത് ഈ ചോദ്യം കേട്ടിത് പെട്ടെന്ന് ഒരാള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചിരിച്ചു പോകില്ലേ അത്രെ തന്നെ.................... ഞാന്‍ ഒന്നും മിണ്ടിയില്ല അവസാനം അവന്‍ എന്നോട് ജസ്റ്റ് ഫോര്‍ ഒരു മാസം നമുക്ക് പരസ്പരം ഒരു താമശേക്ക് സ്നേഹിച്ചു നോക്കിയാലോ എന്നായി ചോദ്യം........... എനിക്ക് അപ്പോളും ചിരി ആണ് തോന്നിയത് ഞാന്‍ ഒരാളെ താമശേക്ക് പോലും സ്നേഹിക്കാന്‍ പോയാല്‍ അയാള്‍ അടുത്ത ദിവസം പറയും മോള് വിട്ടേക്ക് നമുക്ക് ഈ തമാശ ഇവിടെ വെച്ച് നിറുത്താം എന്ന്................ അങ്ങനെ ഉള്ള എന്നോട് ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ ചിരിക്കാതെ എന്ത് പറയാന്‍ ആണ്..................... ഏതായാലും ഒരു തമാശക്കല്ലേ ആയിക്കൊതെ എന്ന് ഞാനും തിരുമാനിച്ചു അങ്ങനെ ഒരു മാസം കഴിഞ്ഞു പിന്നെയും ഞങള്‍ ഈ തമാശ ഇതു തുടരാന്‍ തന്നെ തിരുമാനിച്ചു................
അങ്ങനെ ഇരിക്കെ കൂടുതല്‍ നേരം ഇത് തുടര്‍ന്നാല്‍ ശെരി ആകില്ല എന്ന് പറഞ്ഞു ഞാന്‍ തന്നെ ഈ തമാശ നിറുത്താന്‍ അവനോടു പറഞ്ഞു നമുക്ക് പഴയത് പോലെ ഫ്രണ്ട്സ് ആയി തന്നെ തുടരാം എന്നായി അവന്‍ അത് കേള്‍ക്കുകയും ചെയ്തു..................... അങ്ങനെ ഞങള്‍ പരസ്പരം വല്ലപോലും മാത്രം ആയി സംസാരം..............ആ സമയത്താണ് അവന്‍ എറണാകുളത്ത് ഒരു കമ്പനി സ്റ്റാര്‍ട്ട് ചെയുന്നത് അവന്‍ എന്നോട് അത് വിളിച്ചു പറയുകയും ചെയ്തു എനിക്ക് സന്തോഷം തോന്നി കാരണം നല്ല ഒരു തിരുമാനം ആണ് വെറുതെ പാര്‍ട്ടി എന്ന് പറഞ്ഞു സമയം കളയുന്നതിനെ കളും എന്ത് കൊണ്ടും നല്ല ഒരു തിരുമാനം ആയിരുന്നു അത്.................അങ്ങനെ അവന്‍ കമ്പനി സ്റ്റാര്‍ട്ട് ചെയ്തു കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം അവന്‍ എന്ന് വിളിച്ചിതു എന്നോട് ചോദിച്ചു ഞാന്‍ നിന്‍റെ വീട്ടില്‍ വിളിച്ചു ഒരു മാര്യേജ് പ്രൊപോസല്‍ വെച്ചോട്ടെ എന്ന്............. ഞാന്‍ പറഞ്ഞു ഏതായാലും നീ ഇപ്പൊ ഈ കമ്പനി തുടങ്ങിയതല്ലേ ഉള്ളു ഇപ്പൊ അതിനെ കുറിച്ചൊന്നും ഓര്‍ക്കേണ്ട കമ്പനി നന്നായി റണ്‍ ചെയാന്‍ സ്രെമിക്ക് അതിനു അവന്‍ എന്നോട് രണ്ടു മാസം കൊണ്ട് എല്ലാം ശെരി ആകും അപ്പൊ ഞാന്‍ വന്നു വീട്ടില്‍ ചോദിച്ചോട്ടെ എന്നായി ചോദ്യം............... ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന്‍ അവനോടു അതെ പറ്റി അപ്പൊ സംസാരിക്കാം എന്ന് പറഞ്ഞു നിറുത്തി.............. പിന്നിട് അവന്‍ വീണ്ടും എന്നെ വീകില്‍ ഒരു തവണ വിളിക്കുക പതിവായിരുന്നു....... കമ്പനി അവന്‍റെ മാത്രം ആയിരുനില്ല അവന്‍റെ ഫ്രണ്ട്സും കൂടി ചേര്‍ന്നായിരുന്നു തുടങ്ങിയത്................5 ആറു മാസം കഴിഞ്ഞപ്പോള്‍ അവന്‍ ഇട്ട പയിസ പോലും കിട്ടാതെ കമ്പനി നിന്ന് വിടേണ്ടി വന്നു കൂട്ടുകാര്‍ ആയുള്ള വഴക്ക് കാരണം...................... കടം ആണെങ്ങില്‍ ഒരുപാടു ഉണ്ട് താനും അവനു തന്നെ അറിയില്ല എങ്ങനെ അതെല്ലാം വീട്ടില്‍ പറയും എന്നും............. അവസാനം എങ്ങനെ ഒക്കെയോ അവന്‍ വീട്ടില്‍ പറഞ്ഞു അവര്‍ എന്ത് പറഞ്ഞു എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ അവനു ഞാന്‍ ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു ഞാന്‍.............. ആരും ഇല്ലാതെ ആയപ്പോള്‍ ഒരാള്‍ കൂടെ ഉണ്ട് എന്നാ ഒരു ആശ്വാസം അങ്ങനെ ഞങള്‍ വീണ്ടും അറിയാതെ അടുക്കാന്‍ തുടങ്ങി....................... ആദ്യം ഞാന്‍ പരിചയ പെടുമ്പോള്‍ അവനെ കുറിച്ചോ അവനന്റെ ഫാമിലിയെ കുറിച്ചോ ഒന്നും എനിക്ക് അറിയില്ലായിരുന്നു പക്ഷെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനെ പറ്റി എല്ലാം അറിയാം ആയിരുന്നു.......... അങ്ങനെ ഇരിക്കെ ഞങളുടെ രണ്ടാള്‍ക്കും അറിയാവുന്ന ഒരു ഫ്രണ്ട് എന്നെ പ്രപോസ് ചെയ്തു ഞാന്‍ അത് അവനോടു പറഞ്ഞു അവന്‍ അത് ആദ്യം ഒന്നും പറഞ്ഞില്ല വീണ്ടും ആ സംസാരം ഞങ്ങള്‍ക്ക് ഇടയില്‍ വന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു നിനക്ക് അവനോടു സോഫ്റ്റ് കോര്‍ണര്‍ തോനുന്നുടെല്‍ നിനക്ക് അത് എന്നോട് പറയാം................. കാരണം ഇന്ന് എനിക്ക് ഒന്നും ഇല്ല കടം അല്ലാതെ നീ സുഖം ആയി ഇരിക്കുന്നത് എനിക്ക് അറിഞ്ഞാല്‍ മതി എന്ന്....................... അവനു അറിയാം അവനെ മറന്നു വേറെ ഒരാളെ സ്നേഹിക്കാന്‍ എനിക്ക് കഴിയില്ല എന്ന്.............. അവനോടു ഞാന്‍ പറഞ്ഞു ഇന്ന് ഞാന്‍ എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ സ്നേഹിക്കുന്നത് പിന്നെ നീ എന്തിനാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്............................ അവന്‍ പറഞ്ഞു എനിക്ക് അറിയാം പിന്നെ ഞാന്‍ വെറുതെ ഒരു ഗോള്‍ അടിച്ചു എന്നെ ഉള്ളു എന്ന്............... അങ്ങനെ ഇരിക്കെ അവനു വിദേശത്ത് ഒരു കമ്പനിയില്‍ ഒരു ജോലി കിട്ടി......... അവനു സമാധാനം ആയി കാരണം ഒന്നുമില്ലെങ്കില്‍ പതിയെ എങ്കിലും കടം എല്ലാം കൊടുത്തു തിര്‍ക്കാമല്ലോ എന്നതിന്‍റെ................. അങ്ങനെ അവന്‍ പോകാന്‍ തിരുമാനിച്ചു പോകുന്നതിനു തലേന്നാള്‍ അവന്‍ എന്‍റെ വീട്ടില്‍ വന്നു അച്ഛനോട് സംസാരിച്ചു അവനു എന്നെ ഇഷ്ടമാണ് എന്ന് അച്ഛന്‍ പിന്നിട് മറുപടി പറയാം എന്ന് പറഞ്ഞു.................. അവസാനം ഇന്ന് ആ അവന്‍ എന്‍റെ എല്ലാം ആണ്.............................. ജീവിതത്തില്‍ ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന എന്‍റെ ജീവന്‍.....................
"എന്‍റെ വീട്ടുകാര്‍ എനിക്ക് പൂര്‍ണ മനസോടെ തന്ന എന്‍റെ ജീവന്‍ "
1 comment:
angane thamashakkoru jeevane kitty allee...... kollam...
Post a Comment